അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം, മഴ കനത്തതോടെ ദുബായിൽ നാളെയും വർക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ...
യു.എ.ഇയിൽ കനത്തമഴ തുടരുന്നു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തെക്കൻ അൽഐനിൽ ശക്തമായ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. മുഴുവൻ ഗവൺമെൻറ് ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്.
മഴ ഇന്ന് രാത്രി കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്ക്...
മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസങ്ങിലായി പെയ്ത മഴയിൽ മലയാളിയുൾപ്പെടെ 19പേർ മരിച്ചു. ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, മുദൈബി വിലായത്തിലെ സമദ് ഷാൻ വാദിയിൽ അകപ്പെട്ട മുഴുവൻ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. റോയൽ...
മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പായി രാജ്യം വിടാനുള്ള അവസാന തീയതി ദുൽഖഅദ് 29 (ജൂൺ ആറ്) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന ദിവസം ദുൽഖഅദ് 15 (മെയ് 23) ആണെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരാളുടെ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു.
ഇത്...
ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കും. ഒമാനില്‍ നാളെയായിരിക്കും പ്രഖ്യാപനം. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്.
നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും...
റിയാദ്: സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ എളുപ്പത്തില്‍ ലഭിച്ചിരുന്ന വിസിറ്റിങ്...
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ...
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്കുള്ള പ്രവാസികളുടെ പണയയ്ക്കല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നാട്ടിലേക്കയ്ക്കുന്ന പണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറവാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പ്രവാസികളുടെ പണമയയ്ക്കല്‍ ഫെബ്രുവരി അവസാനം 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി...
അബുദാബി: മലയാളികളടക്കം നിരവധി പേരെ കോടീശ്വരന്മാരാക്കിയ യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പാണ് അബുദാബി ബിഗ് ടിക്കറ്റ്. എല്ലാ മാസവും നടക്കുന്ന ലൈവ് ഡ്രോകളിലൂടെയും ഡ്രീം കാര്‍ നറുക്കെടുപ്പുകളിലൂടെയും പ്രതിവാര നറുക്കെടുപ്പുകളിലൂടെയുമൊക്കെ ക്യാഷ് പ്രൈസുകളും ആഢംബര കാറുകളും സ്വര്‍ണ നാണയങ്ങളും സമ്മാനമായി നല്‍കി കൊണ്ട് നിരവധി പേരെ ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റ് താല്‍ക്കാലികമായി...
അബുദാബി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നു. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് സര്‍വീസ്.
മേയ് 9 മുതലാണ് ഇന്‍ഡിഗോ അബുദാബി-കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ അബുദാബി-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ...
ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന...