രാജ്യത്തിനകത്ത് നിന്ന് വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് താൽക്കാലികമായി നിർത്തിവച്ചു. ട്രാവൽ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശകവിസക്കാർ മാതൃരാജ്യത്തേക്കോ അയൽ രാജ്യത്തേക്കോ പോയി പുതിയ വിസയിൽ തിരിച്ചെത്തേണ്ടിവരും.
യുഎഇയിലെ വിനോദസഞ്ചാരികൾക്ക് വിസ മാറണമെന്നുണ്ടെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന മുമ്പുണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതിന്...
മക്ക, മദീന നഗരങ്ങളെ ലോകോത്തര സാമ്പത്തിക വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് ധാരണയായി. ഇസ്ലാമിക നാഗരികതയിൽ ആഗോള സാമ്പത്തിക കേന്ദ്രങ്ങളാക്കി ഇരു നഗരങ്ങളെയും വികസിപ്പിക്കുയാണ് ലക്ഷ്യം. മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബറും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇസ്ലാമിക ലോകത്തെ സാമ്പത്തിക ബിസിനസ് പ്രവർത്തനങ്ങളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മക്ക, മദീന...
യു.എ.ഇയിൽ ഇന്ന് പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകൽ പൊതുവേ മേഘാവൃതമായിരിക്കുമെന്നും കാഴ്ച പരിധി കുറയുമെന്നും മുന്നറയിപ്പുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എൻ.സി.എം അധികൃതർ വ്യക്തമാക്കി.
കൂടാതെ പലയിടങ്ങളിലും ഇന്ന് പകൽ സമയത്ത് താപനില കുറയാനും രാജ്യത്ത് ഇന്ന് പൊതുവേ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും എൻ.സി.എം വ്യക്തമാക്കി.
ഗാർഹിക പീഡനം, മനുഷ്യക്കടത്ത്, ഭീഷണി തുടങ്ങിയ അതിക്രമങ്ങൾ വാട്സ്ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാൻ സൗകര്യം. ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ ആണ് പരാതികൾ അറിയിക്കാനും സഹായം തേടാനും എളുപ്പമുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരകൾക്ക് മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങൾക്ക് അപേക്ഷിക്കാനും ഇത് ഉപയോഗിക്കാം.
ഫൗണ്ടേഷന്‍റെ സേവനങ്ങൾ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്....
യു.എ.ഇയിൽ അടുത്ത വർഷത്തെ ആദ്യ പൊതുഅവധി ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലാണ് ലഭിക്കുക. അന്നേ ദിവസം രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വീക്കെന്റ് അവധി ദിനങ്ങൾ വെള്ളിയാഴ്ചയിൽനിന്ന് മാറ്റിയതിനാൽ ഡിസംബർ 31 ശനിയാഴ്ചയിലേയും ജനുവരി 1 ഞായറാഴ്ചയിലേയും അവധികൾ എല്ലാവർക്കും...
അബുദാബി: അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു. യാത്രാക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും സ്വന്തം മുഖം തന്നെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍...
അബുദാബി: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്.
പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്ട്മെന്റുകള്‍ നടത്തണമെങ്കില്‍ യുഎഇ മാനവ...
അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമവും പുറത്തിറങ്ങി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി അടയ്ക്കേണ്ടി വരുമെ എന്ന് ഉള്‍പ്പെടെ നിരവധി സംശയങ്ങള്‍ പലര്‍ക്കുമുണ്ട്.
ഔദ്യോഗിക അറിയിപ്പ് പ്രകാരം 3,75,000 ദിര്‍ഹത്തില്‍...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...