Gulf News

യുഎഇയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം

ഷാര്‍ജ: ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍തീപിടുത്തം. അല്‍ നഹ്‍ദ ഏരിയയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലോഹ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു. രാവിലെ 10.42നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ലോഹ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ തീപിടിച്ചെന്ന വിവരമാണ് ലഭിച്ചത്. ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള...

യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍...

ഇഫ്താർ പദ്ധതികൾക്ക് സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം

ജിദ്ദ: റമദാനിൽ നോമ്പുകാർക്കോ മറ്റോ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള (ബാങ്ക് വിളിക്കുന്നവർ) മുന്നറിയിപ്പിലാണ് ഇക്കാര്യമുള്ളത്. റമദാനെ സ്വീകരിക്കുന്നതിനും വിശ്വാസികൾക്ക് സേവനം നൽകുന്നതിനുമായി പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ്...

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാസ്‌പോര്‍ട്ട്; മികച്ചതാക്കിയ ഘടകങ്ങള്‍ ഇവ

ലോകത്തെ ഏറ്റവും സ്വാധീനമുള്ള പാസ്‌പോര്‍ട്ടായി മാറി യുഎഇ പാസ്‌പോര്‍ട്ട്. വിദേശികള്‍ക്ക് ഇരട്ട പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കുന്ന സമീപകാല മാറ്റങ്ങളാണ് യുഎഇ പാസ്‌പോര്‍ട്ട് ഏറ്റവും ജനസ്വാധീനമുള്ളായി മാറാന്‍ പ്രധാന കാരണം. യുഎഇ പാസ്പോര്‍ട്ട് നല്‍കുന്ന യാത്രാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും നികുതി സമ്പ്രദായവും ഇതിനുള്ള മറ്റ് കാരണങ്ങളായി ടാക്‌സ് ആന്‍ഡ് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി വിലയിരുത്തുന്നു. അഞ്ച്...

യു.എ.ഇയിൽ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാന്‍ പുതിയ നിബന്ധന

അബുദാബി: യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതര്‍. കുടുംബാംഗങ്ങളായ അ‍ഞ്ച് പേരെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് പതിനായിരം ദിര്‍ഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് പ്രാബല്യത്തില്‍ വന്ന യുഎഇ ക്യാബിനറ്റ് തീരുമാനപ്രകാരം രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍...

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

ദുബൈ: യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്നു കൊണ്ട് പുതുക്കാന്‍ സാധിക്കുമോ എന്ന പ്രവാസിയുടെ ചോദ്യത്തിന് മറുപടി നല്‍കി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി. ലൈസന്‍സ് പുതുക്കുന്ന സമയത്ത് ലൈസന്‍സിന്റെ ഉടമ യുഎഇയില്‍ തന്നെ ഉണ്ടായിരിക്കണമെന്നാണ് ട്വിറ്ററിലൂടെ ഉന്നയിച്ച ചോദ്യത്തിന് ആര്‍ടിഎ മറുപടി നല്‍കിയത്. ലൈസന്‍സ് പുതുക്കാന്‍ ലൈസന്‍സ് ഉടമ യുഎഇയില്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്ന്...

എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷൻ ഫോം പുനർരൂപകൽപ്പന ചെയ്തു

യു.എ.ഇയിൽ എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷൻ ഫോം പുനർരൂപകൽപ്പന ചെയ്തു. ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐ.സി.പി)യാണ് പുതിയ എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷൻ ഫോം അവതരിപ്പിച്ചത്. അപേക്ഷാനടപടികൾ സുഗമവും കൂടുതൽ കാര്യക്ഷമവുമാക്കുന്നതിനായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. അതോറിറ്റിയുടെ 'വിഷ്വൽ ഐഡന്റിറ്റി'ക്ക് അനുസൃതമായാണ് പുതിയ രജിസ്‌ട്രേഷൻ ഫോമിന്റെ രൂപകൽപ്പന. Also Read -അടുത്ത മില്യണയര്‍ നിങ്ങളാണോ?...

ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് യാതൊരു പരിധിയും ഇല്ലെന്ന് സൗദി അറേബ്യ

ജിദ്ദ: വിദേശ മുസ്‌ലിംങ്ങള്‍ക്ക് മക്കയിലെത്തി ഉംറ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് സൗദി അറേബ്യ. സന്ദര്‍ശന, ടൂറിസ, തൊഴില്‍ വിസകളില്‍ സൗദിയിലെത്തിയവര്‍ തിരികെ സൗദി വിട്ടുപോകുന്നതിന് ഏത് തരത്തിലുള്ള യാത്ര തിരഞ്ഞെടുക്കണമെന്ന പ്രത്യേക നിബന്ധനയിലെന്നും സൗദി ഹജജ്, ഉംറ മന്ത്രാലയം പറഞ്ഞു. വിമാനമാര്‍ഗമായലും കര മാര്‍ഗമായാലും കപ്പല്‍ മാര്‍ഗമായാലും അവരവര്‍ക്ക് ഇഷ്ടമുള്ള യാത്രാ...

യു.എ.ഇ വിസ നിയമ ലംഘകർക്ക് ആശ്വാസ വാർത്ത; രേഖകൾ ശരിയാക്കാൻ 3 ദിവസം കൂടി അവസരം

ദുബൈ: വിസചട്ടം ലംഘിച്ച് യു.എ.ഇയിൽ അനധികൃതമായി കഴിയുന്നവർക്ക് ആശ്വാസ വാർത്ത. അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കാൻ ദുബൈ താമസ കുടിയേറ്റ വകുപ്പ് മൂന്ന് ദിവസത്തെ അവസരം നൽകും. നാളെ മുതൽ ഈ മാസം 27 വരെ ദേര സിറ്റി സെന്‍ററിലാണ് ഇതിനായി പ്രത്യേക സൗകര്യമൊരുക്കുക. വിവിധ വിസാ നിയമങ്ങൾ ലംഘിച്ചവർക്കും, പിഴ ശിക്ഷ നേരിടുന്നവർക്കും തങ്ങളുടെ...

എമിറേറ്റ്സ് ഐ.ഡി സൗജന്യമായി ലഭിക്കുമോ? പ്രചരണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി യുഎഇ അധികൃതര്‍

അബുദാബി: യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതര്‍. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്സ് സെക്യൂരിറ്റി സോഷ്യല്‍ മീഡിയിലൂടെ വിശദമാക്കി. എമിറേറ്റ്സ് ഐഡി നല്‍കുന്നതിനുള്ള പോപ്പുലേഷന്‍ രജിസ്ട്രി, രാജ്യത്തെ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img