Saturday, September 21, 2024

ELECTION

കെ. ബാബുവിന് ആശ്വാസം; സ്വരാജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം. അതിനാല്‍ കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹരജിയിലൂടെ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയാണ് കോടതി തള്ളിയത്. ഇതോടെ കെ....

നിയുക്ത കോൺഗ്രസ് എംഎൽഎമാരെ ഒരുമിച്ച് ഒരു കേന്ദ്രത്തിലേക്ക് മാറ്റും: ഹൈദരാബാദിലെത്താൻ നിർദേശം

നിയുക്ത കോൺഗ്രസ് എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താൻ നിർദേശം. എം.എൽ.എമാരെ ഒരുമിച്ച് ഒരു കേന്ദ്രത്തിലേക്ക് മാറ്റാനാണ് പദ്ധതി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേവന്ദ് റെഡ്ഢിയ്ക്ക് സാധ്യത, ഭട്ടി വിക്രമർക്കയും പരിഗണനയിൽ. അതേസമയം, നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 'ഇൻഡ്യ' മുന്നണി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ.ഡിസംബർ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്. ഡൽഹിയിലാണ് 'ഇൻഡ്യ' മുന്നണി യോഗം...

ആര്‍ക്കും കേവല ഭൂരിപക്ഷമില്ല, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി’; കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് , പബ്ലിക് ടിവി സര്‍വേ ഫലം പുറത്ത്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പബ്ലിക് ടിവി സര്‍വേ ഫലം പുറത്ത്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് 98-108 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 85-95 സീറ്റും ജനതാദളിന് 28-33 സീറ്റും കിട്ടാം. 113 സീറ്റ് ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. Also read:സന്ദര്‍ശക വിസ...

കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി, അധികാരം നിലനിർത്താനുള്ള ബി.ജെ.പിയുടെ തന്ത്രം; ആരോപണവുമായി ബെംഗളൂരു അതിരൂപത

ബെംഗളൂരു: കർണാടകയിൽ ക്രിസ്ത്യാനികളും മുസ്‍ലിങ്ങളും പോലുള്ള മതന്യൂനപക്ഷങ്ങളിൽ പെട്ട ആയിരക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കത്തോലിക്കാ നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് വരുന്ന മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ വോട്ടർമാരെ ഇല്ലാതാക്കുന്നത് അധികാരം നിലനിർത്താനുള്ള തന്ത്രമാണെന്നാണ് നേതാക്കളുടെ സംശയം. ഇതു സംബന്ധിച്ച് ഫെബ്രുവരി 15ന് ബെംഗളൂരു അതിരൂപതയില്‍ നിന്നുള്ള...

ത്രിപുരയിൽ ഫെബ്രുവരി 16, നാഗാലാൻഡ് -മേഘാലയ ഫെബ്രുവരി 27ന്; സംസ്ഥാന തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു

ദില്ലി : ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം...

ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്; ബിജെപി ബഹുദൂരം മുന്നിൽ

ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കോൺഗ്രസിന് ലീഡ് നേടാനായില്ല. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 151 സീറ്റിലും കോൺഗ്രസ് 18 സീറ്റിലും എഎപി 9 ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റമാണുണ്ടാക്കുന്നത്. ഘട്‌ലോഡിയയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പാട്ടീല്‍...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി; ബി.ജെ.പിയെ കാസര്‍ഗോഡ് കൈവിടുന്നു

കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി കേന്ദ്രങ്ങളില്‍ നിരാശയാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇടിത്തീയായി. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. ഉപതെരഞ്ഞെടുപ്പ് നടന്ന 20 വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് ഒമ്പത് സീറ്റ് നേടി. എന്നാല്‍ സിറ്റിങ്...
- Advertisement -spot_img

Latest News

ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട; വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോയോളം എം.ഡി.എം.എയും കഞ്ചാവും ലഹരിഗുളികളുമായി ഒരാൾ പിടിയിൽ

കാസര്‍കോട്: ഉപ്പള പത്വാടിയിൽ വന്‍ മയക്കുമരുന്ന് വേട്ട. വീട്ടില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച മൂന്നുകിലോയോളം വരുന്ന എംഡിഎംഎയും കഞ്ചാവും ലഹരി മരുന്നുകളും പിടികൂടി. വീട്ടുടമസ്ഥന്‍ പിടിയിലായി. ഉപ്പള...
- Advertisement -spot_img