ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒലി റോബിന്‍സണ്‍ ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്. സസെക്‌സും ലെസ്റ്റഷെയറും തമ്മില്‍ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
ലെസ്റ്റഷെയറിന്റെ താരം ലൂയിസ് കിമ്പെറാണ് സസെക്‌സിനായി പന്തെറിഞ്ഞ റോബിന്‍സന്റെ ഓവറില്‍ അഞ്ചു സിക്‌സും മൂന്ന് ഫോറുമടക്കം 43 റണ്‍സ് അടിച്ചെടുത്തത്....
സെന്റ് വിന്‍സന്റ്: സെമി സാധ്യതകള്‍ മാറിമറിഞ്ഞ സൂപ്പര്‍ എട്ട് പോരാട്ടത്തിനൊടുക്കം അഫ്ഗാനിസ്താന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അഫ്ഗാന്‍ സെമിയിലെത്തിയത്. 8 റണ്‍സിനാണ് അഫ്ഗാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തു.116-റണ്‍സെന്ന ലക്ഷ്യം 12.1 ഓവറില്‍ മറികടന്നാല്‍ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. എന്നാല്‍,...
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ. ആവേശകരമായ പോരാട്ടത്തിനൊടുവിൽ മൂന്ന് വിക്കറ്റിന്റെ വിജയമാണ് എയ്ഡൻ മാക്രത്തിന്റെ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനിടെ മഴയെത്തിയതോടെ വിജയലക്ഷ്യം 17 ഓവറിൽ 123 റൺസായി ചുരുങ്ങി. 16.2...
ടി20 ലോകകപ്പിലെ പാകിസ്ഥാന്‍ ടീമിന്റെ മോശം പ്രകടത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസം അസ്വസ്തനെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ അദ്ദേഹം ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നെന്നാണ് അറിയുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും യൂട്യൂബേഴ്‌സിനുമെതിരെ അദ്ദേഹം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനം അവരുടെ ടി20...
ന്യൂയോർക്ക്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെതിരെ വിമർശനവുമായി മുൻ താരം സുനിൽ ഗാവസ്കർ. പാകിസ്താനെതിരെ 18-ാം ഓവർ എറിഞ്ഞത് സിറാജ് ആയിരുന്നു. വിജയത്തിന് 17 പന്തിൽ 29 റൺസ് വേണ്ടിവന്നപ്പോൾ താരം ഒരു പന്ത് നോബോൾ എറിഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഗാവസ്കർ പറയുന്നത്.
പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങൾ നോബോൾ എറിയുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണ്. വൈഡ്...
ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. അങ്ങനൊരു അവസരം കിട്ടിയാല്‍ അത് തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായിരിക്കുമെന്ന് അബുദാബിയിലെ മെഡിയര്‍ ഹോസ്പിറ്റലില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഗംഭീറിനെ പരിഗണിക്കുന്നെന്ന ചര്‍ച്ചകള്‍ കൊഴുക്കവേയാണ് താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ഇന്ത്യന്‍...
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് തീവ്രവാദി ഭീഷണിയെന്ന് റിപ്പോർട്ട്. ഇതോടെ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിച്ചു. ന്യൂയോർക്കിലെ ഐസൻഹോവർ പാർക്കിൽ ജൂൺ ഒൻപതിനാണ് ആവേശ പോരാട്ടം. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ വ്യക്തമാക്കി. ഭീകരസംഘടനയായ ഐഎസിന്റേതാണ് ഭീഷണിയാണെന്നാണ് റിപ്പോർട്ടുകൾ.
മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ...
ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ...