ഡൽഹി: ഏകദിന ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ആരാധകരിൽ ആവേശമുണർത്തി അഡിഡാസ്. സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് ആവേശം നൽകാൻ 'ത്രീ കാ ഡ്രീം' എന്ന തീം സോങ്ങും അഡിഡാസ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ജഴ്സിയുമായി പോസ്റ്ററിൽ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹാര്‍ദ്ദിക് പാണ്ഡ്യ,...
ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയുമായുള്ള ഏഷ്യാ കപ്പ് ഫൈനലിനു ശേഷം സംസാരിക്കവേയാണ് രോഹിത് ടീം മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. പക്ഷേ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ സഞ്ജു സാംസണിന് ലോകകപ്പ് ടീമിലേക്ക് വിളിയെത്തില്ല.
ബാറ്റിംഗിലും ബോളിംഗിലും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നാണ്...
ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. സിറാജിനെ കൂടാതെ 3 റൺസ്...
ഏഷ്യാ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി. ശ്രീലങ്കയോടുള്ള മത്സരം തോറ്റതിന് പിന്നാലെയാണ് പാകിസ്ഥാൻ ടീമിലെ താരങ്ങൾ തമ്മിൽ വലിയ തർക്കമുണ്ടായത്. പാക് നായകൻ ബാബർ അസമും സൂപ്പർ പേസർ ഷഹീൻ അഫ്രീദിയും തമ്മിലാണ് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായത്. ടീമിലെ മറ്റൊരു സൂപ്പർ താരമായ മുഹമ്മദ് റിസ്‌വാൻ ഇടപെട്ടാണ് രംഗം...
ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് പൊരുതി വീണ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് കടന്നു.
റണ്‍റേറ്റില്‍ ലങ്കയെ മറികടന്നു സൂപ്പര്‍ ഫോറിലെത്താന്‍ അഫ്ഗാന്‍ 37.1 ഓവറിനുള്ളില്‍ ഈ സകോര്‍ ചേസ്...
ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക്(49) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച...
2023 ലോക കപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷയിലാണ്. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ എന്ത് വിലകൊടുത്തും രോഹിത്തും കൂട്ടരും കപ്പടിക്കുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നത്. ഈ നാളുകളിലൊക്കെ പല ഐസിസി ടൂര്ണമെന്റുകളിലും അവസാനം പടിക്കൽ കലമുടച്ച് ശീലിച്ച ഇന്ത്യ അതിന് മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ്.
ഇന്ത്യൻ നായകൻ രോഹിത്...
ബെംഗളൂരു: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ തഴഞ്ഞതില്‍ മുന്‍ താരങ്ങളുടെ എതിര്‍പ്പ് തുടരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പിന്നര്‍ എന്ന് ചഹലിനെ വിശേഷിപ്പിച്ച ഇതിഹാസ താരം ഹര്‍ഭജന്‍ സിംഗിന് പിന്നാലെ താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് വിസ്‌മയം എ ബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയത് ശ്രദ്ധേയമായി. ഐപിഎല്ലില്‍ ആര്‍സിബിയില്‍...
കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹസരങ്ക ലോംഗ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത്. 26 വയസാണ് താരത്തിന്റെ പ്രായം. ഹസരങ്കയുടെ തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു. നാല് ടെസ്റ്റുകളില്‍ മാത്രമാണ് ഹസരങ്ക കളിച്ചത്. 2020ലായിരുന്നു അരങ്ങേറ്റം. 2021 ഓഗസ്റ്റിലാണ് ഹസരങ്ക...