ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്പ് ഇന്ത്യക്ക് തിരിച്ചടി. പരുക്കിനെ തുടര്ന്ന് കെ.എല് രാഹുലിന് മൂന്നാം ടെസ്റ്റ് നഷ്ടമാകും. പരിക്ക് പൂര്ണമായും ഭേദമാകാത്തതിനാലാണ് താരത്തെ ഒഴിവാക്കിയത്. പകരം കര്ണാടകയുടെ ഇടംകൈയയ്യന് ബാറ്ററും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനെ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ഉള്പ്പെടുത്തി.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് കളിച്ചതിന് ശേഷം, രാഹുലിന് വലത് തുടയ്ക്ക് വേദന...
മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്ക്കുള്ള ഇന്ത്യന് സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് മാറി ഓള്റൗണ്ടര് രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് ബാറ്റര് കെ എല് രാഹുലും മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. എന്നാല് ബിസിസിഐ മെഡിക്കല് സംഘത്തിന്റെ റിപ്പോര്ട്ട് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇരുവരെയും മൂന്നാം ടെസ്റ്റില് കളിപ്പിക്കുക. അതേസമയം സ്റ്റാര് ബാറ്റര് വിരാട് കോലിക്ക് പരമ്പര പൂര്ണമായും നഷ്ടമാകും എന്ന് ബിസിസിഐ...
ചെന്നൈ സൂപ്പര് കിംഗ്സ് (സിഎസ്കെ) ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണി നല്കിയ കോടതിയലക്ഷ്യ കേസില് കുറ്റക്കാരനാണെന്ന് കണ്ടെത്തി മദ്രാസ് ഹൈക്കോടതി 15 ദിവസത്തേക്ക് ജയിലിലടച്ച മുന് ഐപിഎസ് ഓഫീസര് ജി സമ്പത്ത് കുമാറിനെതിരായ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല് ഭൂയാന് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും ഹൈക്കോടതി...
വിശാഖപട്ടണം: യുവ വിക്കറ്റ് കീപ്പര് ഇഷാന് കിഷനെ അടുത്ത ഒരു വര്ഷത്തേക്ക് ഇന്ത്യന് ടീമില് കളിപ്പിക്കില്ലെന്ന റിപ്പോര്ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. പ്രമുഖ സ്പോര്ട്സ് റിപ്പോര്ട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബാറ്റിംഗില് മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന് പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില് നിന്ന് കിഷന് പിന്വാങ്ങുകയായിരുന്നു....
ദുബായ്: വിന്ഡീസ് ഫാസ്റ്റ് ബൗളര് ഷമര് ജോസഫിനും ഇംഗ്ലണ്ട് സ്പിന്നര് ടോം ഹാര്ട്ലിയ്ക്കും ഐസിസി ടെസ്റ്റ് റാങ്കിങ്ങില് വന് കുതിപ്പ്. ഗാബയില് ഓസീസിനെ ഏഴ് വിക്കറ്റുകള്ക്ക് എറിഞ്ഞിട്ട് വിന്ഡീസിന് തകര്പ്പന് വിജയം സമ്മാനിച്ചതാണ് ഷമര് ജോസഫിനെ റാങ്കിങ്ങില് തുണച്ചത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില് ഏഴ് വിക്കറ്റുകള് വീഴ്ത്തി ഇംഗ്ലീഷ് പടയുടെ വിജയത്തില്...
രാജ്കോട്ട്: വിമാനയാത്രയ്ക്കിടെ അണ്ടര് 23 ക്രിക്കറ്റ് താരങ്ങളില് നിന്ന് മദ്യക്കുപ്പികള് കണ്ടെടുത്ത സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്. ചണ്ഡീഗഢില് നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കെത്തിയ താരങ്ങളുടെ ബാഗില് നിന്നാണ് മദ്യം കണ്ടെത്തിയത്. സികെ നായുഡു ട്രോഫിയില് ചണ്ഡീഗഢിനെ തോല്പിച്ച ശേഷം 2024 ജനുവരി 25നുള്ള സൗരാഷ്ട്ര താരങ്ങളുടെ മടക്ക യാത്രയാണ് വിവാദത്തിലായിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങൾ...
വിശാഖപട്ടണം: ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്മാരില് ഒരാള്. ഇന്ത്യന് ടെസ്റ്റ് ടീമില് കളിക്കാന് യോഗ്യന് എന്ന് പല തവണ ബാറ്റ് കൊണ്ട് ഉറക്കെ പറഞ്ഞിട്ടും ബിസിസിഐ സെലക്ടര്മാരുടെ കണ്ണില് പതിയാതിരുന്ന താരം. ഒടുവില് സര്ഫറാസ് ഖാന് എന്ന മുംബൈയുടെ 26 വയസുകാരന് ഇന്ത്യന് ടെസ്റ്റ് ടീമിലേക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. സര്ഫറാസിനെ മുമ്പ്...
മീററ്റ്: എം എസ് ധോണി, സച്ചിന് ടെന്ഡുല്ക്കര്, സൗരവ് ഗാംഗുലി അടക്കമുളള ഇന്ത്യൻ താരങ്ങള്ക്കെതിരെ ഗുരുതര ആരോപണവുമായി മുന് ഇന്ത്യൻ പേസര് പ്രവീണ് കുമാര്. ഒരു കാലത്ത് തന്റെ സ്വിംഗ് കൊണ്ട് എതിരാളികളെ വട്ടംകറക്കിയിരുന്ന പ്രവീണ് കുമാര് 2007-2012 കാലഘട്ടത്തില് ഇന്ത്യക്കായി ആറ് ടെസ്റ്റിലും 68 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില് റോയല്...