എസ്ഡിപിഐ വോട്ട് വേണ്ട എന്ന വി.ഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ CPA ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായി ധാരണ ആയ ശേഷം പിന്തുണ തള്ളിക്കളഞ്ഞിരുന്നു. വി.ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും. വി.ഡി സതീശന്റെ നിലപാട് കോൺഗ്രസിന്റെ പോളിസി ആണോ എന്നും അദ്ദേഹം ചോദിച്ചു.
കെ.സി വേണുഗോപാൽ എസ്ഡിപിഐ...
അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാവും നഗാവ് ലോക്‌സഭാ എംപിയുമായ പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വിട്ട് 24 മണിക്കൂറിനുള്ളിലാണ് അദ്ദേഹം ബിജെപി പാളയത്തിലെത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഡൽഹിയിലെ വസതിയിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ, കേന്ദ്രമന്ത്രി പബിത്ര...
ആലപ്പുഴ: കോൺഗ്രസ് വിട്ട മുൻ കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ജോബ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.
കെപിസിസിയിലുൾപ്പെടെ പാർട്ടിയുടെ ഒരു തലത്തിലും ചർച്ച ചെയ്യാതെയാണ് സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽ നിന്നുള്ള തീരുമാനമെടുത്തതെന്നായിരുന്നു...
തിരുവനന്തപുരം: കേരളം അങ്കത്തിനൊരുങ്ങുന്നു. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി...
അയോധ്യ: ഉത്തർപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ അംഗത്വ ഡ്രൈവ് ആരംഭിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് ഫൈസാബാദ് മുൻ എംപി ലല്ലു സിംഗ് ഇറങ്ങിപ്പോയി. ഒരു പാർട്ടി പ്രവർത്തകനെ പരാമർശിച്ച് 'മാഫിയ'യുമായി താൻ വേദി പങ്കിടില്ലെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം ഇറങ്ങിപ്പോയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദിനോട് ഫൈസാബാദിൽ നിന്ന് ലല്ലു...
ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധച്ചതിനെ തുടർന്ന് ചാനൽ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മുൻ എംഎൽഎ. ബിജെപി നേതാവായ ശശി രഞ്ജൻ പാർമർ ആണ് സീറ്റ് നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് പറയുന്നതിനിടെ കരഞ്ഞത്. ഭിവാനി, തോഷാം മണ്ഡലങ്ങളിൽ തനിക്ക് മത്സരിക്കാൻ അർഹതയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലിസ്റ്റിൽ എന്റെ പേരുണ്ടാകുമെന്നാണ് ഞാൻ കരുതിയിരുന്നത്...എന്ന് പറഞ്ഞ പാർമർ പിന്നാലെ പൊട്ടിക്കരയുകയായിരുന്നു....
റായ്പ്പൂർ: ഛത്തീസ്ഗഢിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകനും ബിഎംഎസ് മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷനുമായ രാജാ അഗർവാൾ, ഹരീഷ് മിശ്ര എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സദ്ദാം ഖുറേഷി എന്നയാൾക്ക് ഗുരുതരമായി...
ബെംഗളൂരു: കർണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിനു ശേഷം സ്പോട്ട് ഇൻക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച...
ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശിവമോഗയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഹവേരിയില്‍ മകന്‍ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിഎസ്.യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി വൈ രാഘവേന്ദ്രയ്‌ക്കെതിരെ വിമതനായി മത്സരിക്കുന്നുണ്ട് ഈശ്വരപ്പ.
വിമത നീക്കത്തില്‍ നിന്ന്...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...