World

കോവിഡ്: റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി

റാസല്‍ഖൈമ: മാര്‍ച്ച് ആദ്യ വാരം വരെ നിഷ്കര്‍ഷിച്ചിരുന്ന റാസല്‍ഖൈമയിലെ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ഏപ്രിലിലേക്ക് നീട്ടി ദുരന്ത നിവാരണ വകുപ്പ്. പ്രാദേശിക -ദേശീയ -അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കോവിഡ് മാനദണ്ഡങ്ങളില്‍ കടുത്ത നിയന്ത്രണം തുടരാനുള്ള റാക് എമര്‍ജന്‍സി ക്രൈസിസ് ഡിസാസ്​റ്റര്‍ മാനേജ്മെൻറി​െൻറ പ്രഖ്യാപനമെന്ന് ചെയര്‍മാനും റാക് പൊലീസ് മേധാവിയുമായ അലി അബ്​ദുല്ല അല്‍വാന്‍...

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. 93 വയസ്സായിരുന്നു. 1960 കളിൽ, ഐൻ‌ഹോവൻ കമ്പനിയായ ഫിലിപ്സിന്റെ ബെൽജിയൻ ഹാസ്സെൽറ്റ് ബ്രാഞ്ചിലെ ഉൽപ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടൻസാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്. കാസറ്റ് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വലിയ റീലുകളുള്ള പച്ച, മഞ്ഞ ടേപ്പ് റെക്കോർഡറുകൾ വലിയ അസൗകര്യമാണ് എന്ന് ഓട്ടൻ‌സ് മനസ്സിലാക്കി ,...

സൗദിയിൽ 1200 വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചതെന്ന് കരുതുന്ന സ്വർണ നാണയം കണ്ടെത്തി

ഹാഇൽ: 1200 വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മണ്ണിൽ നിലനിന്നിരുന്ന അബ്ബാസിയ ഭരണകാലത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന സ്വർണ നാണയം കണ്ടെത്തി. ഹാഇൽ യുനിവേഴ്സിറ്റിക്ക് കീഴിലുള്ള ടൂറിസം പുരാവസ്തു വിഭാഗം ഹാഇൽ നഗരത്തിന് കിഴക്കായി ഫൈദിൽ അൽ തനാനീർ എന്ന പൗരാണിക പ്രദേശത്ത് നടത്തിയ പുരാവസ്തു ഖനനത്തിലാണ് നാല് ഗ്രാം തൂക്കം വരുന്ന സ്വർണ നാണയം കണ്ടെത്തിയത്. ഹിജ്‌റ...

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിക്കുന്നത് 2023 വരെ മരവിപ്പിച്ച് ദുബൈ

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം.  2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍...

രണ്ട്​ ദിവസം മുൻപ്​ കാണാതായ കാസർകോട് സ്വദേശി അൽഐനിൽ​ അപകടത്തിൽ മരിച്ച നിലയിൽ

അൽഐൻ: രണ്ട്​ ദിവസം മുൻപ്​ കാണാതായ യുവാവിനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്​ ബന്തടുക്ക സ്വദേശി പാറപ്പള്ളി അബ്ദുല്ല കുഞ്ഞി കൊന്നക്കാടാണ്​ (33) അൽഐനിലെ വാഹനാപകടത്തിൽ മരിച്ചത്​. കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഞായറാഴ്ച രാവിലെ അൽഐനിലേക്ക് സാധനം എടുക്കാൻ പോയതായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരം ഇല്ലാത്തതിനാൽ ബന്ധുക്കളും കെ.എം.സി.സി പ്രവർത്തകരും അന്വേഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം...

മാസ്കില്ല, സാമൂഹിക അകലം പാലിച്ചില്ല; വിവാഹ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ ഉമ്മുല്‍ഖുവൈനില്‍ വിവാഹ ചടങ്ങ് നടത്തിയ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. അല്‍ സ്വേഹതിലാണ് വിവാഹ ചടങ്ങ് നടന്നത്. വിവാഹ സ്ഥലങ്ങളില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഇവിടെ ചടങ്ങിനെത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരമാവധി 10 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സാമൂഹിക അകലം...

ബിഗ് ടിക്കറ്റിന്റെ തകര്‍പ്പന്‍ വനിതാ ദിന ഓഫര്‍; മിത്സുബിഷി പജീറോ സ്വന്തമാക്കാന്‍ അവസരം

അബുദാബി: ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ജീവിതം തന്നെ മറ്റിമറിക്കാനുതകുന്ന ഒരു തകര്‍പ്പന്‍ ഓഫറുമായി ആഘോഷത്തില്‍ പങ്കുചേരുകയാണ് അബുദാബി ബിഗ് ടിക്കറ്റ്. സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച് അവരെ എപ്പോഴും വിസ്‍മയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണയും അത് തുടരുകയാണ്. ഈ വനിതാ ദിനത്തോടനുബന്ധിച്ച് ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന വിസ്‍മയകരമായ ഈ ഓഫറും നിങ്ങളുടെ...

അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അബുദാബി: കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കണമെന്നാണ് നിബന്ധന. Also Read 22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ അബുദാബി സാംസ്‍കാരിക - വിനോദസഞ്ചാര വകുപ്പാണ് (ഡി.സി.റ്റി) പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വിവിധ...

അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; നാളെ മുതല്‍ കര്‍ശന പരിശോധന

കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുക. കര്‍ഫ്യൂ സമയങ്ങളില്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോം ഡെലിവറി ജോലികള്‍...

2019-ല്‍ പാഴായത് 93.1 കോടി ടണ്‍ ഭക്ഷണം; ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം പാഴാക്കി

യുണൈറ്റഡ് നേഷന്‍സ്: ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം 2019-ല്‍ ലോകത്ത് പാഴായെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട്. 2019-ല്‍ ലോകത്ത് 93.1 കോടി ടണ്‍ ഭക്ഷണം പാഴായി എന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 61 ശതമാനം വീടുകളില്‍നിന്നാണ് പാഴായത്. ആഗോള ഭക്ഷ്യ ഉത്പാദനത്തിന്റെ 17 ശതമാനവും ഇക്കാലയളവില്‍ പാഴായി എന്നാണ് കണക്ക്. 2019-ല്‍ 69 കോടി...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img