World

പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ

സൗദി അറേബ്യയിലെ ചില മേഖലകളില്‍ പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ പൊടിക്കാറ്റും തണുപ്പും കൂടാനുള്ള സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവചിച്ചു. Also Read റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’ രാജ്യത്തിന്‍റെ വടക്ക്, മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വടക്കന്‍ സൗദിയിലെ...

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 11ന് (വ്യാഴാഴ്ച) രാജ്യത്തെ മുഴുവന്‍ പൊതു,സ്വകാര്യ മേഖലകള്‍ക്കും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും. Also Read റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’

ദുബൈയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈയില്‍ ബസ് നിയന്ത്രണം വിട്ട് ഇരുമ്പ് വേലിയില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിന്റെ ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഉമ്മു സുഖീമില്‍ വെച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. ആകെ 32 പേരാണ് ബസിലുണ്ടായിരുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ട്രാഫിക്ര പട്രോള്‍ സംഘവും...

പ്രവാസി സംഘടനാ നേതാവ് മാധവന്‍ പാടി കൊവിഡ് ബാധിച്ച് നിര്യാതനായി

ഷാര്‍ജ: സിപിഎമ്മിന്റെ പ്രവാസി സംഘടനാ നേതാവ് മാധവന്‍ നായര്‍(മാധവന്‍ പാടി) കൊവിഡ് ബാധിച്ച് നിര്യാതനായി. 62 വയസ്സായിരുന്നു. കാസര്‍കോട് പാടി സ്വദേശിയായ മാധവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാനേജിങ് കമ്മറ്റി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഷാര്‍ജയിലെ പ്രവാസി സംഘടനയായ മാസ് ഷാര്‍ജയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം മറ്റ് നിരവധി സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 1984 മുതല്‍ പ്രവാസ ലോകത്ത്...

നാലുവര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നു, കൂട്ടുകാര്‍ പിന്മാറി,പക്ഷേ പ്രതീക്ഷ കൈവിട്ടില്ല; ഇന്ത്യക്കാരന് 24 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ മാര്‍ച്ച് മൂന്നിന് നടന്ന 225-ാം സീരീസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ഷാര്‍ജയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന 42കാരനായ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പയാണ് ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം നേടിയത്. 2005 മുതല്‍ യുഎഇയില്‍ താമസിക്കുന്ന ശിവമൂര്‍ത്തി കഴിഞ്ഞ നാലുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കടുക്കുന്നുണ്ട്....

വിവിധ മേഖലകളിൽനിന്ന്​ വിസ മാറ്റത്തിന്​ അനുമതി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിവിധ മേഖലകളിൽനിന്ന്​ വിസ മാറ്റത്തിന്​ അനുമതി നൽകി മാൻപവർ പബ്ലിക്​ ​അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം സഹകരണ സംഘം, കുടുംബ വിസ, ആട്​ മേയ്​ക്കൽ വിസ, ഫ്രീ ട്രേഡ്​ സോൺ കമ്പനികളിലെ വിസ എന്നിവയിൽനിന്നാണ്​ വിസ മാറ്റത്തിന്​​ അനുമതി നൽകിയത്​. ഇതുസംബന്ധിച്ച്​ മാൻപവർ അതോറിറ്റി ഡയറക്​ടർ അഹ്​മദ്​ മൂസ ഉത്തരവ്​ പുറപ്പെടുവിച്ചു....

തത്സമയ നറുക്കെടുപ്പ് കാണുന്നതിനിടെ ഭാഗ്യം തേടിയെത്തി; ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് 24 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പ. ഫെബ്രുവരി 17ന് വാങ്ങിയ 202511 എന്ന ടിക്കറ്റ് നമ്ബരാണ് ഷാര്‍ജയില്‍ താമസിക്കുന്ന ശിവമൂര്‍ത്തിയുടെ ജീവിതം മാറ്റിമറിക്കുന്ന വിജയം നേടിക്കൊടുത്തത്. സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ ശിവമൂര്‍ത്തിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷം...

ഇത്തവണ യുഎഇയില്‍ റമദാന്‍ ടെന്റുകള്‍ക്ക് അനുമതിയില്ല; കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനം

ദുബൈ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്രാവശ്യം യുഎഇയില്‍ റമദാൻ ടെന്റുകൾ അനുവദിക്കില്ലെന്ന് അധികൃതർ  അറിയിച്ചു. ചൊവ്വാഴ്‍ച 15പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ഇത്തവണ റമസാൻ ടെന്റുകൾ അനുവദിക്കില്ല. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കണമെന്ന മാനദണ്ഡം കർശനമായി നടപ്പിലാക്കാനുമാണ് ടെന്റുകൾക്ക് അനുമതി നിഷേധിച്ചതെന്ന് ഇസ്‌ലാമിക്...

ജോലി സ്ഥലത്തെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസിക്ക് ഒരു കോടിയോളം രൂപ നഷ്‍ടപരിഹാരം

അബുദാബി: കെട്ടിമ നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യവെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസി യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി വിധിച്ചു. ജോലി സ്ഥലത്ത് അടുക്കിവെച്ചിരുന്ന ഇഷ്‍ടിക ശരീരത്തില്‍ വീണ് 38കാരനായ യുവാവിന് പരിക്കേല്‍ക്കുകയും ശാരീരിക വൈകല്യം സംഭവിക്കുകയുമായിരുന്നു. അപകടത്തിന് ശേഷം നടക്കാന്‍ സാധിക്കാത്ത അദ്ദേഹം...

ഒഴുകിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം: തിമിംഗലം ഛര്‍ദിച്ചത് 7 കിലോ ആംബര്‍ഗ്രിസ്

കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ സിരിപോണ്‍ നിയാമ്രിന്‍ എന്ന തായ്‌ലാന്‍ഡുകാരിയ്ക്ക് തനിക്ക് രണ്ട് കോടിയോളം പണം തരുന്ന വസ്തുവായിരിക്കുമെന്ന യാതൊരു ധാരണയുമുണ്ടായിരുന്നില്ല. കടലില്‍നിന്ന് തിരയടിച്ച് തീരത്തെത്തിയ വസ്തു വിറ്റ് കുറച്ച് കാശുണ്ടാക്കാമെന്ന് കരുതിയാണ് വീട്ടിലേക്ക് അതുമായെത്തിയത്. Also Read ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ തോറ്റാലും ഓസീസിന്‍റെ ഫൈനലില്‍ പ്രവേശനം തുലാസില്‍ അയല്‍പക്കത്തുള്ളവരുമായി ആ വസ്തുവിനെ...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img