World

റമദാന്‍ വ്രതാരംഭം പ്രവചിച്ച് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ഗോളശാസ്ത്ര കണക്കുകള്‍ അടിസ്ഥാനമാക്കി ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 13ന്  ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഏപ്രില്‍ 12 തിങ്കളാഴ്ച ഹിജ്‌റ വര്‍ഷം 1442ലെ ശഅ്ബാന്‍ മാസത്തിന് അവസാനമാകും. ഏപ്രില്‍ 12 തിങ്കളാഴ്ച ദിവസം പുലര്‍ച്ചെ പ്രാദേശിക സമയം 5.31ന് റമദാന്‍ മാസപ്പിറവി സംഭവിക്കുമെന്നും സൂര്യാസ്തമയ സമയമായ 5.55 കഴിഞ്ഞ് വൈകിട്ട് 6.16നാകും...

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; ഒമാനില്‍ ആരാധനാലയങ്ങള്‍ അടച്ചിടും, ഖത്തറില്‍ വീണ്ടും ലോക്ഡൗണിന് സാധ്യത

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധന. നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശവുമാണ് നല്‍കിയിരിക്കുന്നത്. ഒമാനിലും സൗദിയിലുമാണ് രോഗികളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. മെയ് 31 വരെയുള്ള കാലയളവ് കൂടുതല്‍ നിര്‍ണായകമാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയാഴ്ചമുതല്‍ ഒമാനിലെ എല്ലാ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍...

മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവരുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ കസ്റ്റംസ്

അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്റ്റംസ് അതോരിറ്റി. സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കാതെ വിശ്വാസത്തിന്റെ പേരില്‍ മാത്രം സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പ്രശ്‍നങ്ങളും സങ്കീര്‍ണതകളും ഒഴിവാക്കി യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്റ്റംസ് അതോരിറ്റി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്താണെന്ന് വ്യക്തമായി മനസിലാക്കാതെ അപരിചിതരുടെ ഒരു...

വര്‍ഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു; ഇത്തവണ 20 കോടി സ്വന്തമാക്കി പ്രവാസി

അബുദാബി: പ്രവാസികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ ഏപ്രില്‍ മൂന്നിന് നടന്ന 10 മില്യന്‍ സീരിസ് നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനത്തുക സ്വന്തമാക്കിയത് രണ്ടുപേര്‍. രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാനുള്ള അവസരം ബിഗ് ടിക്കറ്റ് ഇതാദ്യമായാണ് നല്‍കുന്നത്. ബംഗ്ലാദേശ് സ്വദേശിയായ ഷാഹിദ് അഹ‍മ്മദ് മൗല്‍വിഫായിസ് ആണ് ഒരു കോടി ദിര്‍ഹത്തിന്റെ(20 കോടി ഇന്ത്യന്‍ രൂപ)...

ബിഗ് ടിക്കറ്റില്‍ യുഎഇയിലെ പ്രവാസിക്ക് 20 കോടി; റേഞ്ച് റോവര്‍ കാറും മറ്റ് ഏഴ് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി: ശനിയാഴ്‍ച രാത്രി നടന്ന ബിഗ് ടിക്കറ്റ് 10 മില്യന്‍ സീരിസ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹവും (10 കോടിയോളം ഇന്ത്യന്‍ രൂപ) ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ കാറും ഉള്‍പ്പെടെ എട്ട് സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്കാണ്...

യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യത; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

അബുദാബി: യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതരുടെ നിര്‍ദേശം. പൊടിക്കാറ്റുള്ള സമയത്ത് അതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് സാധ്യത മുന്‍നിര്‍ത്തി 'യെല്ലോ അലെര്‍ട്ടാണ്' ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനാണ് സാധ്യത. ഉച്ചയ്ക്ക്...

കൊറോണ വ്യാപനം രൂക്ഷം ; ബംഗ്ലാദേശിൽ ലോക്ഡൗൺ ഏർപ്പെടുത്തി

ധാക്ക : വീണ്ടും രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഏഴ് ദിവസത്തേക്കാണ് അടച്ചുപൂട്ടൽ. ബംഗ്ലാദേശ് ഗതാഗത മന്ത്രി ഉബൈദുൾ ഖാദറാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്. ഫാക്ടറികളും, നിർമ്മാണ മേഖലകളും പരിമിത ജീവനക്കാരുമായി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാകും ഇവയുടെ പ്രവർത്തനങ്ങൾ....

ഒന്നാം സമ്മാനം 20 കോടി, രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന്

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 226-ാം സീരീസിലെ നറുക്കെടുപ്പ് ഇന്ന്. ഇത്തവണ രണ്ട് കോടീശ്വരന്മാരെയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹം (20 കോടിയോളം ഇന്ത്യന്‍ രൂപ)ആണ്. ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 50 ലക്ഷം ദിര്‍ഹമാണ് (10 കോടിയോളം ഇന്ത്യന്‍ രൂപ). ഇന്ന്(ഏപ്രില്‍...

50 മണിക്കൂർ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു; യൂട്യൂബറുടെ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് വ്യൂസ്

ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് ഒരു ശവപ്പെട്ടിക്കുള്ളിൽ 50 മണിക്കൂർ സ്വയം അടച്ചിടപ്പെട്ട സ്റ്റണ്ടുമായി കാണികളെ ഞെട്ടിച്ചു കൊണ്ട് എത്തുന്നു. ജീവനോടെ കുഴിച്ചിടും ചിന്ത മിക്ക ആളുകളുടെയും പേടിപ്പെടുത്തുന്ന സ്വപ്നമാണെങ്കിൽ, മിസ്റ്റർ ബീസ്റ്റ് (യഥാർത്ഥ പേര് ജിമ്മി ഡൊണാൾഡ്സൺ) തന്റെ 57.5 ദശലക്ഷം യൂട്യൂബ് വരിക്കാരെ രസിപ്പിക്കുന്നതിനായി രണ്ട് ദിവസത്തിലധികം ഭൂഗർഭ ബോക്സിൽ ചെലവഴിച്ചു. ജീവനോടെ...

യു.എ.ഇയിൽ ഗോൾഡൻ വിസ അപേക്ഷകർക്ക്​ ആറ്​ മാസത്തെ സന്ദർശക വിസ

അബുദാബി: യുഎഇയില്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകര്‍ക്കായി ആറ് മാസത്തേക്കുള്ള പ്രത്യേക വിസ അനുവദിക്കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാകുന്ന ഇത്തരം വിസകള്‍ക്കായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്‍സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഗോള്‍ഡന്‍ വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ആറ് മാസത്തെ പ്രത്യേക വിസ അനുവദിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. 1150 ദിര്‍ഹമാണ് ഫീസ്. ഒരു തവണ...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img