അബുദാബി: ലൈസന്‍സില്ലാതെ ധനശേഖരണം നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. റമദാന്‍ മാസത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സംഭവനകള്‍ ആവശ്യപ്പെടുന്നത് യുഎഇ ഫെഡറല്‍ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 2,50,000...
തായ്‌പേയ്: ഒരേ യുവതിയെ നാല് തവണ വിവാഹം കഴിക്കുകയും 37 ദിവസത്തിനുള്ളിൽ മൂന്ന് തവണ വിവാഹമോചനം നേടുകയും ചെയ്ത സംഭവം വൈറലാകുന്നു. തായ്‌വാനിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ബാങ്കിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന യുവാവ് തുടർച്ചയായി കുറേ ദിവസം അവധി ലഭിക്കാനാണ് ഒരേ യുവതിയെ നാലു തവണ...
ആഴക്കടലില്‍ സധൈര്യം ഇറങ്ങി നീന്തുന്ന ധാരാളം സാഹസികരുണ്ട്. 'ത്രില്‍' പിടിപ്പിക്കുന്ന ഇത്തരം അനുഭവങ്ങള്‍ക്കിടെ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളും തിരിച്ചടികളും അപകടങ്ങളുമെല്ലാം സംഭവിക്കാം. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നവരാണ് ഏറെ പേരും.
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ട് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ജപ്പാനിലെ ഒകിനാവാ ദ്വീപിനടുത്ത്, കടലില്‍ വച്ച് നടന്ന യഥാര്‍ത്ഥ...
ദുബൈ: 80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കിയ മോഷ്ടാവിനെ കാല്‍വെച്ചു വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളി ദുബൈയില്‍ താരമായി. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്.
കഴിഞ്ഞ ദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് സമീപത്താണ് സംഭവം ഉണ്ടായത്. പുതിയ ജോലിക്കായി...
റിയാദ്: സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ (സൗദിയ) അന്താരാഷ്ട്ര സര്‍വിസുകള്‍ അടുത്ത മാസം (മെയ്) പുനരാരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസര്‍ അറിയിച്ചു. ലോകമാകെ കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 2020 മാര്‍ച്ച് 17 മുതല്‍ നിര്‍ത്തിവെച്ചത്.
മെയ് 17നാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. അതിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ നടത്തി...
ധാക്ക:ബംഗ്ലാദേശില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതിനാല്‍ എല്ലാ ഓഫിസുകള്‍ക്കും അന്താരാഷ്ട്ര, ആഭ്യന്തര ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. എട്ട് ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം. ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
160 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണേന്ത്യന്‍ രാജ്യത്ത് 684,756 കേസുകളും 9,739 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ പ്രതിദിന കേസുകള്‍ രാജ്യത്ത് ഏഴിരട്ടിയായി വര്‍ദ്ധിച്ചു.
ആശുപത്രിയില്‍...
റിയാദ്- സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പലയിടങ്ങളിലും സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് തുമൈര്‍, സുദൈര്‍ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടേയും റോയൽ കോർട്ടിന്റെയും അറിയിപ്പുകൾ അറിയിപ്പുകള്‍ വൈകാതെ പുറത്തിറക്കും.
അതേസമയം ഇന്ന് മാസപ്പിറവി ദൃശ്യമാകാനിടയില്ലെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലെ ഗോളശാസ്ത്രവിദഗ്ധനായ...
ദുബായ്: വിശുദ്ധ റമദാനിൽ പത്തു കോടി പേർക്ക് ഭക്ഷണമെത്തിക്കാൻ യുഎഇയുടെ പദ്ധതി. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലെ ജനങ്ങൾക്കാണ് അന്നമെത്തിക്കുക. ‘100 മില്യൺ മീൽസ്’ എന്നു പേരിട്ട പദ്ധതി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ രാജ്യത്ത് നടപ്പാക്കിയ 10 മില്യൺ മീൽസ്...
ദുബായ്: വിശുദ്ധ റമദാനിൽ പത്തു കോടി പേർക്ക് ഭക്ഷണമെത്തിക്കാൻ യുഎഇയുടെ പദ്ധതി. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലെ ജനങ്ങൾക്കാണ് അന്നമെത്തിക്കുക. '100 മില്യൺ മീൽസ്' എന്നു പേരിട്ട പദ്ധതി ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ രാജ്യത്ത് നടപ്പാക്കിയ 10 മില്യൺ മീൽസ്...
ഇന്തോനേഷ്യ: ഗൂഗിള്‍ മാപ്പ് നോക്കി പണി കിട്ടിയവര്‍ ഏറെയാണ്. അത്തരത്തില്‍
ഗൂഗില്‍ മാപ്പിനെ വിശ്വസിച്ച് പോയ വിവാഹ സംഘമാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.
ഗൂഗില്‍ മാപ്പ് നോക്കി പുറപ്പെട്ട വരനും സംഘവും ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. വന്നിറങ്ങിയ വരനെയും ബന്ധുക്കളെയും ആ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി. സമ്മാനങ്ങളും നല്‍കി. എന്നാല്‍ വരന്റെ ബന്ധുക്കളുടെ കൂടെ വന്നവരില്‍...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....