World

കോവിഡിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചതു തന്നെ; റിപ്പോര്‍ട്ട്

ലണ്ടന്‍: കോവിഡ് 19നു കാരണമാവുന്ന നോവല്‍ കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന ഫലം. ഇതു വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറന്‍സന്‍ എന്നിവരുടെ പഠന ഫലം പറയുന്നു. വുഹാനിലെ ലാബിലെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തതാണ് കൊറോണ വൈറസ്....

പലസ്തീന്‍ ജനതയ്ക്ക് ഏഴ് കോടി രൂപ സഹായവുമായി ഷാര്‍ജ

ഷാര്‍ജ: ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീനിലെ കുട്ടികളുടെ അടിയന്തര മെഡിക്കല്‍, മാനസിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 10 ലക്ഷം ഡോളര്‍(ഏഴ് കോടി രൂപ) സഹായം പ്രഖ്യാപിച്ച് ഷാര്‍ജ. ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍(ടിബിഎച്ച്എഫ്) ചെയര്‍പേഴ്‌സണുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഹായം നല്‍കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റഡോസ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ) യാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റഡോസ് വാക്‌സിന്‍ യു.കെയുടെ വാക്‌സിനേഷന്‍ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു. വിജയകരമായി നടപ്പാക്കിയ വാക്‌സിനേഷന്‍ ദൗത്യം 13,000ത്തിലധികം ജീവനുകള്‍...

ഗാസ -ഇസ്രായേല്‍ സംഘര്‍ഷം അന്വേഷിക്കാന്‍ യുഎന്‍ സമിതി; തീരുമാനം, ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്ക്

ജനീവ: ഇസ്രായേല്‍-ഗാസ സംഘര്‍ഷം അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ തീരുമാനം.  ഗാസയില്‍ ഇസ്രായേല്‍ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. അറബ് രാജ്യങ്ങളുടെ മുന്‍കൈയില്‍ കൊണ്ടുവന്ന നിര്‍ദേശം ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്കാണ് സമിതി അംഗീകരിച്ചത്. വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന അമേരിക്ക, പിന്നീട് ഈ തീരുമാനത്തിന് എതിരെ രംഗത്തുവന്നു. ഇസ്രായേല്‍-ഗാസ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് തീരുമാനമെന്നാണ്...

തീരത്തടിഞ്ഞത് 700 കോടി വിലവരുന്ന കൊക്കെയ്ന്‍ ശേഖരം: ഒളിപ്പിച്ചത് വാട്ടര്‍പ്രൂഫ് ജാക്കറ്റില്‍

ലണ്ടന്‍: യു.കെയിലെ ഈസ്റ്റ് സസക്‌സ് തീരത്ത് 960 കിലോയോളം മയക്കുമരുന്ന് കണ്ടെത്തി. വിപണിയില്‍ ഇതിന് ഏഴുനൂറുകോടിയില്‍ അധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം. രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ 'ഭദ്രമായി' പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ.) അറിയിച്ചു. സാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂര്‍ണ ഫോറന്‍സിക് പരിശോധന...

പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍; മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് കൈയ്യേറി ഫലസ്തീനികളെ മര്‍ദ്ദിച്ചു

ജറുസലേം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ ഇസ്രാഈല്‍ പൊലീസ് ആരാധനക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മൂന്നാം ദിനമാണ് ഇസ്രാഈലിന്റെ പ്രകോപനം. ഇസ്രാഈല്‍ പൊലീസ് ജൂത സന്ദര്‍ശകരെ മസ്ജിദുല്‍ അഖ്‌സ പരിസരത്തേക്ക് പ്രവേശിപ്പിച്ചതോടെ ജറുസലേം വീണ്ടും സംഘര്‍ഷ ഭീതിയിലായി. ജൂത മതപരമായ...

ഈജിപ്റ്റിന്റെ മധ്യസ്ഥ ഫോര്‍മുല ഫലം കണ്ടു; ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍

ദില്ലി: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. സഖ്യ കക്ഷിയായ അമേരിക്ക കൂടി നിലപാട് കടുപ്പിച്ചതോടെയാണ് വെടിനിർത്തൽ എന്ന ലോകരാജ്യങ്ങളുടെ ആവശ്യത്തിലേക്ക് ഇസ്രായേൽ ഇറങ്ങിവന്നത്. രാത്രി വൈകി ചേർന്ന സുരക്ഷാ...

നീയല്ലാതെ മറ്റാരും എനിക്കില്ല; ആ കുഞ്ഞിനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്ന്

അമ്മയുടെ ചേതനയറ്റ കൈകള്‍ക്കുള്ളില്‍ നിന്ന്  ശനിയാഴ്ച പുലര്‍ച്ചെ പുറത്തെടുക്കുമ്പോള്‍ ഒമറിന്റെ കുഞ്ഞുകാലില്‍ മുന്നിടത്ത് പൊട്ടലുകളുണ്ടായിരുന്നു. കാലില്‍ പ്ലാസ്റ്ററിട്ട് ഗാസയിലെ ഒരാശുപത്രിയില്‍ ചികിത്സയിലാണ് ആ കുഞ്ഞ്. റോക്കറ്റാക്രമണത്തില്‍ തന്റെ അമ്മയും നാല് സഹോദരങ്ങളും മരിച്ചു പോയെന്ന് തിരിച്ചറിയാന്‍ അഞ്ച് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് കഴിയില്ല. പക്ഷെ ആ നഷ്ടത്തിന്റെ വിതുമ്പല്‍ അടക്കിപ്പിടിച്ച് കിടക്കയുടെ...

പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ച് പോഗ്ബയും അമാദും

പലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ പോള്‍ പോഗ്‍ബയും അമാദും.മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ് പോഗ്ബയും അമാദും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം എഫ്. എ കപ്പ് ഫൈനലില്‍ വിജയിച്ച ലെസ്റ്റര്‍ സിറ്റി കളിക്കാര്‍ വിജയം ആഘോഷിച്ചത് പലസ്തീന്‍ പതാക ഉയര്‍ത്തിക്കാണിച്ചായിരുന്നു. പോഗ്‍ബക്കും...

ഇസ്രാഈലിലേക്കുള്ള ആയുധങ്ങള്‍ ഞങ്ങള്‍ കപ്പലില്‍ കയറ്റില്ല; ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇറ്റലി തൊഴിലാളി യൂണിയന്‍

റോം: ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം നിറുത്തണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇസ്രാഈലിലേക്കുള്ള ആയുധങ്ങള്‍ കയറ്റാന്‍ തങ്ങള്‍ തയ്യാറാവില്ലെന്ന് ഇറ്റലിയിലെ ലിവോര്‍നോ തുറമുഖത്തിലെ ചുമട്ടു തൊളിലാളി യൂണിയന്‍ അറിയിച്ചു. ലിവാര്‍നോ തുറമുഖം ഫലസ്തീന്‍ ജനതയുടെ വംശഹത്യയ്ക്കുള്ള ഒരു സഹായവും നല്‍കില്ലെന്നും തങ്ങള്‍ എക്കാലവും ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി. ആയുധങ്ങള്‍ കയറ്റാന്‍...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img