Friday, May 10, 2024

World

നാലു പ്രവാസികളുടെ മൃതദേഹങ്ങൾ അയച്ചു, എല്ലാം ആത്മഹത്യ… -അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം വിഷാദ രോഗത്തിന് കാരണമാകുന്നതിനെക്കുറിച്ചും പല പ്രവാസികളും ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നതിനെക്കുറിച്ചും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഉള്ളുലക്കുന്ന കുറിപ്പ്. ഇന്ന് നാലു മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. നാലും മലയാളികൾ. നാലു പേരും ആത്മഹത്യ ചെയ്തതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. കമ്പനി പൂട്ടിപോയതാണ് ഒരാൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം....

രൂപയുടെ മൂല്യമിടിഞ്ഞു; പ്രവാസികള്‍ക്ക് ഗുണകരം, നാട്ടിലേക്ക് ‘പണമൊഴുക്ക്’

അബുദാബി: രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിര്‍ഹം-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തി  പ്രവാസികള്‍. ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാട്ടിലേക്ക് പണംഅയയ്ക്കുന്നത്  വര്‍ധിച്ചതായി പണമിടപാട് സ്ഥാപനങ്ങളും വ്യക്തമാക്കി. ഒരു ദിര്‍ഹത്തിന് 20 രൂപ 46 പൈസയായിരുന്നു പകല്‍ രേഖപ്പെടുത്തിയ ഏറ്റവും മികച്ച വിനിമയ നിരക്ക്. റമദാനും വിഷവും ഒരുമിച്ചെത്തിയതും...

റമദാനില്‍ ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്: റമദാനില്‍ ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ. കിംഗ് സല്‍മാന്‍ റമദാന്‍ സഹായ പദ്ധതിയുടെ ഭാഗമായി സൗദി ഇസ്ലാമിക് കാര്യ മന്ത്രാലയവും കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്ററും  സംയുക്തമായാണ് ഇന്ത്യയില്‍ റമദാന്‍ ഇഫ്താര്‍ പദ്ധതി ആരംഭിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റമദാന്‍ മാസത്തില്‍ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെയും സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും...

അനുമതിയില്ലാതെ ധനശേഖരണം നടത്തരുത്; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

അബുദാബി: ലൈസന്‍സില്ലാതെ ധനശേഖരണം നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. റമദാന്‍ മാസത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സംഭവനകള്‍ ആവശ്യപ്പെടുന്നത് യുഎഇ ഫെഡറല്‍ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 2,50,000...

ഒരേ യുവതിയെ നാലുതവണ വിവാഹം കഴിച്ചു, മൂന്നു തവണ വിവാഹമോചനം; 37 ദിവസം ശമ്പളത്തോടു കൂടിയുള്ള അവധിയെടുത്ത് യുവാവ്!

തായ്‌പേയ്: ഒരേ യുവതിയെ നാല് തവണ വിവാഹം കഴിക്കുകയും 37 ദിവസത്തിനുള്ളിൽ മൂന്ന് തവണ വിവാഹമോചനം നേടുകയും ചെയ്ത സംഭവം വൈറലാകുന്നു. തായ്‌വാനിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ബാങ്കിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന യുവാവ് തുടർച്ചയായി കുറേ ദിവസം അവധി ലഭിക്കാനാണ് ഒരേ യുവതിയെ നാലു തവണ...

‘അണ്ടര്‍വാട്ടര്‍’ സാഹസികതയ്ക്കിടെ അപ്രതീക്ഷിതമായ സംഭവം; വൈറലായി വീഡിയോ

ആഴക്കടലില്‍ സധൈര്യം ഇറങ്ങി നീന്തുന്ന ധാരാളം സാഹസികരുണ്ട്. 'ത്രില്‍' പിടിപ്പിക്കുന്ന ഇത്തരം അനുഭവങ്ങള്‍ക്കിടെ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളും തിരിച്ചടികളും അപകടങ്ങളുമെല്ലാം സംഭവിക്കാം. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നവരാണ് ഏറെ പേരും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ട് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ജപ്പാനിലെ ഒകിനാവാ ദ്വീപിനടുത്ത്, കടലില്‍ വച്ച് നടന്ന യഥാര്‍ത്ഥ...

80 ലക്ഷം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍വെച്ചു വീഴ്ത്തി; ദുബൈയില്‍ താരമായി മലയാളി

ദുബൈ: 80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കിയ മോഷ്ടാവിനെ കാല്‍വെച്ചു വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളി ദുബൈയില്‍ താരമായി. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്. കഴിഞ്ഞ ദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് സമീപത്താണ് സംഭവം ഉണ്ടായത്. പുതിയ ജോലിക്കായി...

സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്ത മാസം പുനരാരംഭിക്കും

റിയാദ്: സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ (സൗദിയ) അന്താരാഷ്ട്ര സര്‍വിസുകള്‍ അടുത്ത മാസം (മെയ്) പുനരാരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസര്‍ അറിയിച്ചു. ലോകമാകെ കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 2020 മാര്‍ച്ച് 17 മുതല്‍ നിര്‍ത്തിവെച്ചത്. മെയ് 17നാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. അതിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ നടത്തി...

ബംഗ്ലാദേശില്‍ കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; എട്ട് ദിവസത്തേക്ക് ഗതാഗതമില്ല

ധാക്ക:ബംഗ്ലാദേശില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതിനാല്‍ എല്ലാ ഓഫിസുകള്‍ക്കും അന്താരാഷ്ട്ര, ആഭ്യന്തര ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. എട്ട് ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം. ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 160 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണേന്ത്യന്‍ രാജ്യത്ത് 684,756 കേസുകളും 9,739 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ പ്രതിദിന കേസുകള്‍ രാജ്യത്ത് ഏഴിരട്ടിയായി വര്‍ദ്ധിച്ചു. ആശുപത്രിയില്‍...

സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും; മാസപ്പിറവി ദൃശ്യമായില്ല

റിയാദ്- സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പലയിടങ്ങളിലും സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് തുമൈര്‍, സുദൈര്‍ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടേയും റോയൽ കോർട്ടിന്റെയും അറിയിപ്പുകൾ അറിയിപ്പുകള്‍ വൈകാതെ പുറത്തിറക്കും. അതേസമയം ഇന്ന് മാസപ്പിറവി ദൃശ്യമാകാനിടയില്ലെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലെ ഗോളശാസ്ത്രവിദഗ്ധനായ...
- Advertisement -spot_img

Latest News

25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി; 4ജി-യും ക്ലൗഡ് ആപ്പുകളുമടക്കം അടിമുടി മാറ്റം, വിലയും ഫീച്ചറുകളും അറിയാം

നോകിയ 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’. ഇപ്പോൾ പഴയ അവതാരത്തിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്.എം.ഡി. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി,...
- Advertisement -spot_img