Saturday, April 27, 2024

World

ഇസ്രായേലില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 ഓളം പേര്‍ മരിച്ചു

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടിയപ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി അടിയന്തര...

ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റും; മില്യൺ ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചു

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റ്. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെന്‍ട്രേറ്ററുകൾ മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ റെഡ് ക്രോസ് ഈ തുക വിനിയോഗിക്കും....

വീടില്ല, പാലത്തിനടിയിൽ താമസം, ഭാ​ഗ്യം തേടിയെത്തിയത് ഫോട്ടോ​ഗ്രാഫറുടെ വേഷത്തിൽ, ഇന്ന് മോഡൽ

ലാഗോസിലെ ഒരു പാലത്തിനടിയിലാണ് ഒസുൻ സ്വദേശിയായ ഒലകുൻമി അലി കഴിഞ്ഞിരുന്നത്. എല്ലാ ദിവസവും രാത്രി അലി പാലത്തിനടയിൽ കിടന്ന് തന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും, ഇരുളടഞ്ഞ ഭാവിയെയും കുറിച്ച് ചിന്തിക്കുമായിരുന്നു. എത്രകാലം ഇങ്ങനെ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. എന്നാൽ, അലിയുടെ തലവര മാറാൻ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഭാഗ്യം ലാഗോസ് ആസ്ഥാനമായുള്ള ഫാഷൻ...

ചൈനയിൽ യുവാവിന്റെ ബാഗിനുള്ളിലെ ഫോണിൽ നിന്ന് തീ പടർന്നു; ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ കാണാം

ചൈനയിലെ ഒരു തെരുവിലൂടെ നടക്കവെമൊബൈൽ ഫോണിന്തീ പിടിച്ചതിനെ തുടർന്ന് യുവാവിന്മുടിയിലുംകൈയിലും കൺപീലികളിലും പൊള്ളലേറ്റു. ഈ സംഭവത്തിന്റെ വീഡിയോ സൗത്ത് ചൈന മോർണിങ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഒരു സ്ത്രീയുമായി തെരുവിലൂടെ നടക്കുമ്പോൾ ഒരു പൊട്ടിത്തെറിയുടെ ശബ്ദം തന്റെ കൈയിലെ ബാഗിൽ നിന്ന് യുവാവ് കേൾക്കുന്നത് വീഡിയോയിൽ കാണാം. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ പകച്ചു...

പുലര്‍ച്ചെ രണ്ടര മുതല്‍ രാത്രി 10 വരെ നോമ്പ്; ഐസ്‌ലാന്റില്‍ ദൈര്‍ഘ്യമേറിയ റമദാന്‍

റെയ്ക്കാവിക്: ലോകമെമ്പാടും റമദാന്‍ വ്രതമെടുക്കുന്ന മുസ്‌ലിംകളുണ്ടെങ്കിലും ഐസ്‌ലാന്റിലാണ് ഏറ്റവും കൂടുതല്‍ സമയം നോമ്പെടുക്കുന്നവര്‍. റമദാന്‍ തുടങ്ങിയപ്പോള്‍ പ്രഭാത നമസ്‌ക്കാരം പുലര്‍ച്ചെ 2.57നായിരുന്നു. നോമ്പ് തുറക്കുന്നത് രാത്രി 8.44നും. ഈ സമയക്രമം മാറി നോമ്പു തുടങ്ങുന്നത് ഇപ്പോള്‍ പുലര്‍ച്ചെ 2.45ന് ആയിട്ടുണ്ട്. നോമ്പ് തുറക്കുന്ന സമയം രാത്രി 9.14 ആയി ഉയര്‍ന്നു. റമദാനിന്റെ അവസാന സമയമാകുമ്പോഴേക്കും ഐസ്‌ലാന്റില്‍...

സൗദിയില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ്; പുതിയ തീരുമാനം ഏതുസമയത്തും പ്രതീക്ഷിക്കാം

റിയാദ്- സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ തീരുമാനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ സെകട്ടറി ഡോ. തലാല്‍ അല്‍ തുവൈരിജി. ലോകത്തിന്റെ പലഭാഗത്തും മഹാമാരി ഏല്‍പിച്ചിരിക്കുന്ന ആഘാതങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. ബന്ധപ്പെട്ട അധികൃതര്‍ അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ എല്ലാ വശങ്ങളും വിശദമായി...

‘പാലൊഴുകും പുഴ…’ ; അമ്പരന്ന് നാട്ടുകാർ, വെെറലായി വീഡിയോ

യുകെയിലെ ലാൻ‌വർ‌ഡയിലെ പ്ര​ദേശവാസികൾ രാവിലെ കണ്ടത് പാലൊഴുകുന്ന പുഴ.  പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്‌സ് നദിയാണ് ഒരു പാൽപ്പുഴയായി മാറിയത്. ഇത് എന്താണ് സംഭവം എന്നറിയാതെ  നാട്ടുകാർ ശരിക്കുമൊന്ന് അമ്പരന്നു. സംഭവം ഒരു അപകടമായിരുന്നു. പാൽ വണ്ടി മറിഞ്ഞുണ്ടായ അപകടം. നിറയെ പാലുമായി വന്ന ടാങ്കർ മറിഞ്ഞാണ്  അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാൽ മൊത്തം നദിയിലേക്ക്...

കൊവിഡ് ബാധിച്ച് ബായാർ സ്വദേശിയായ പ്രമുഖ പ്രവാസി വ്യവസായി സൗദിയിൽ മരിച്ചു

റിയാദ്: മലയാളി വ്യവസായി സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. അല്‍കോബാറിലെ പ്രമുഖ പ്രവാസി വ്യവസായിയായ ഉപ്പള ബായാര്‍ പാദാവ് സ്വദേശി പരേതനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുറഹ്മാന്‍ ആവള (56) ആണ് മരിച്ചത്. മൂന്നാഴ്ചയായി കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെ...

നാലു പ്രവാസികളുടെ മൃതദേഹങ്ങൾ അയച്ചു, എല്ലാം ആത്മഹത്യ… -അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം വിഷാദ രോഗത്തിന് കാരണമാകുന്നതിനെക്കുറിച്ചും പല പ്രവാസികളും ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നതിനെക്കുറിച്ചും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഉള്ളുലക്കുന്ന കുറിപ്പ്. ഇന്ന് നാലു മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. നാലും മലയാളികൾ. നാലു പേരും ആത്മഹത്യ ചെയ്തതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. കമ്പനി പൂട്ടിപോയതാണ് ഒരാൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം....

രൂപയുടെ മൂല്യമിടിഞ്ഞു; പ്രവാസികള്‍ക്ക് ഗുണകരം, നാട്ടിലേക്ക് ‘പണമൊഴുക്ക്’

അബുദാബി: രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിര്‍ഹം-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തി  പ്രവാസികള്‍. ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാട്ടിലേക്ക് പണംഅയയ്ക്കുന്നത്  വര്‍ധിച്ചതായി പണമിടപാട് സ്ഥാപനങ്ങളും വ്യക്തമാക്കി. ഒരു ദിര്‍ഹത്തിന് 20 രൂപ 46 പൈസയായിരുന്നു പകല്‍ രേഖപ്പെടുത്തിയ ഏറ്റവും മികച്ച വിനിമയ നിരക്ക്. റമദാനും വിഷവും ഒരുമിച്ചെത്തിയതും...
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img