ശ്രീലങ്ക: ഇന്ത്യയടക്കം ഏഴുരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഫ്രീ വിസ നല്‍കാനുള്ള തീരുമാനത്തിന് ശ്രീലങ്ക മന്ത്രിസഭയുടെ അംഗീകാരം. അമേരിക്കയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ചു മാസത്തേക്കാണ് സൗജന്യ വിസ അനുവദിക്കുക.
നേരത്തെ, അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം...
ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ...
ഗസ്സ:ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 400 പേര്‍ കൊല്ലപ്പെട്ടു. ജബലിയ്യ അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 30 പേര്‍ ഉള്‍പ്പെടെയാണിത്.
അല്‍ ശിഫ, അല്‍ ഖുദ്‌സ് ആശുപത്രികള്‍ക്കു നേരെ ഇസ്‌റാഈല്‍ സേന വ്യോമാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്ന് സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ രണ്ട് ആശുപത്രികള്‍ക്കും സമീപത്താണ് ജബലിയ്യ...
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഇതുവരെ തകർന്നത് 5500 കെട്ടിടങ്ങൾ. ഇവയിൽ 14,000 പാർപ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സർക്കാർ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവയിൽ 19 എണ്ണം പൂർണമായും തകർന്ന സ്ഥിതിയിലാണ്.
അതേ സമയം സൈപ്രസിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ...
ഗസ്സ സിറ്റി: 24 മണിക്കൂറിനിടെ 100 ഇടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ മൊത്തം മരണം 4137 ആയി. 1661 പേർ കുട്ടികളാണ്. 13,260 പേർക്ക് പരിക്കേറ്റു.
ക്രൈസ്തവ വിശ്വാസികളടക്കം അഭയം തേടിയ ഗസ്സ സിറ്റിയിലെ അതിപുരാതന ക്രിസ്ത്യൻ ദേവാലയത്തിൽ ബോംബിട്ടതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 18 ആയതായി അൽജസീറ...
ഗസ്സ സിറ്റി: ഇസ്രായേൽ വ്യോമാക്രമണത്തിൽ വടക്കൻ ഗസ്സ മുനമ്പിലെ ചരിത്രപ്രസിദ്ധമായ അൽ ഒമാരി മസ്ജിദ് തകർന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയം. ഏഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച പുരാതനമായ അൽ ഒമാരി മസ്ജിദ് ഫലസ്തീനിലെ മൂന്നാമത്തെ വലിയ പള്ളിയാണ്. വ്യോമാക്രമണത്തിൽ മസ്ജിദ് പൂർണമായും തകർന്നെന്നാണ് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.
https://twitter.com/QudsNen/status/1715258098183475413?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1715258098183475413%7Ctwgr%5E5b5182468ddc1d00b42e81247d85b6f87af8bf9a%7Ctwcon%5Es1_&ref_url=https%3A%2F%2Fadmin.mediaoneonline.com%2Fmain.jsp
ഗസ്സയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിനു...
മൃഗങ്ങളുടെ ചുറ്റുപാടുകളിലോ സമീപത്തോ ജോലി ചെയ്യുന്നതിനിടെ മൃഗപാലകർ ആക്രമിക്കപ്പെട്ട ദാരുണമായ നിരവധി സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമഹങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു വീഡിയോയും സമാനമായ രീതിയിലുള്ളതായിരുന്നു. മൃഗശാല ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ ഒരു പ്രവർത്തിയിൽ പ്രകോപിതനായ ഒരു ആൺ സിംഹം ജീവനക്കാരനെ ആക്രമിക്കുന്നതിന്‍റെ രംഗങ്ങളായിരുന്നു അത്. ജീവനക്കാരനെ രക്ഷിക്കാനായി...
ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അല്പസമയത്തിനകം ഇസ്രയേലിൽ എത്തും. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.
പലസ്തീനിൽ...
റിയാദ്: ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ. ഇസ്രായേൽ നടത്തിയത് ഏറ്റവും ക്രൂരമായ ആക്രമണമാണ്. ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്തതാണത്. ഇസ്രയേൽ അധിനിവേശ സൈന്യമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് യുദ്ധക്കുറ്റങ്ങൾ അവർ തുടരുന്നത്. ഗസ്സയിലേക്ക് സഹായത്തിനുള്ള പാത ഉടൻ തുറക്കണം. ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കണം....
ഗാസ: ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങൾ ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയിരുന്നു. ഇത് മരണസംഖ്യ ഉയരാൻ ഇടയാക്കി.
ചുരുങ്ങിയത് 4000 അഭയാർത്ഥികൾ...