ബംഗ്ലദേശ് പ്രക്ഷോഭം: ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്

0
138

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്. ബംഗ്ലാദേശില്‍ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തില്‍ ഓഗസ്റ്റ് ഏഴിന് കൊല്ലപ്പെട്ട റൂബല്‍ എന്ന യുവാവിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാമിന്റെ പരാതിയിലാണ് നടപടി. കേസില്‍ 28-ാം പ്രതിയാണ് ഷാക്കിബ്. ധാക്ക ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഡബോറിലെ റിങ് റോഡില്‍ നടന്ന പ്രതിഷേധത്തിനിടെ റൂബല്‍ വെടിയേറ്റാണ് മരിച്ചത്. റൂബലിന്റെ നെഞ്ചിലും ഉദരത്തിനുമായിരുന്നു പരുക്കേറ്റത്. ഷാക്കിബിന് പുറമെ ബംഗ്ലദേശി നടനായ ഫെർഡോസ് അഹമ്മദും കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഇരുവരും അവാമി ലീഗിന്റെ മുൻ എംപിമാരാണ്.

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയും കേസില്‍ പ്രതിയാണ്. അജ്ഞാതരായ അഞ്ഞൂറോളം പേരെയും കേസില്‍ പ്രതിചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പ്രതിഷേധം ശക്തമായിരുന്ന സമയത്ത് ഷാക്കിബ് ബംഗ്ലാദേശിലില്ലായിരുന്നു. ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ കളിക്കുകയായിരുന്നു താരം. ലീഗിലെ ബംഗ്ല ടൈഗേഴ്‌സ് മിസിസാഗയുടെ നായകനാണ് ഷാക്കിബ്.

ഷെയ്‌ഖ് ഹസീനയുടെ അനുയായിയായ നസ്മുള്‍ ഹസൻ അടുത്തിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പകരം മുൻ ബംഗ്ലാദേശ് താരം ഫറൂഖി അഹമ്മദ് ചുമതലയേറ്റു. ബംഗ്ലാദേശില്‍ തടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 450ലധികം പേരാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here