World

ബൈക്കിന്റെ മുൻചക്രം പൊക്കി അഭ്യാസം; റൈഡർ ചെന്നിടിച്ചത് ടാങ്കർ ലോറിയിൽ: വൈറലായി വീഡിയോ

തിരക്കുള്ള റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ ടാങ്കറിൽ ഇടിച്ച് ബൈക്ക് റൈഡറിന് അപകടം. അഭ്യാസപ്രകടനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് ടാങ്കർ ലോറിയിൽ ഇടിച്ചത്. പിന്നിലൂടെ കാറിലെത്തിയവർ പകർത്തിയ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടം നടന്ന സ്ഥലമോ സമയമോ വ്യക്തമായില്ലെങ്കിലും രുപിൻ ശർമ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇന്ത്യയിലല്ല അപകടം നടന്നതെന്ന് വീഡിയോയിൽ...

ജയില്‍ ചാടിയ ശേഷം 30 വര്‍ഷം ഒളിച്ചുകഴിഞ്ഞയാള്‍ കീഴടങ്ങി, കാരണം ലോക്ക്ഡൗണ്‍!

ജയില്‍ ചാടിയ ശേഷം മുപ്പതു വര്‍ഷമായി ഒളിച്ചു കഴിയുകയായിരുന്ന 64-കാരന്‍ ഒടുവില്‍ കീഴടങ്ങി. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി പോവുകയും താമസസ്ഥലം നഷ്ടമാവുകയം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് പഴയ കഥകള്‍ പറഞ്ഞ് കീഴടങ്ങിയത്. തുടര്‍ന്ന് ഇയാളെ കോടതി രണ്ട് മാസം അധിക തടവിന് ശിക്ഷിച്ചു. കഞ്ചാവ് വളര്‍ത്തിയ കേസില്‍ 33...

പെട്രോളിനിവിടെ വില ഒരു രൂപ : ഇങ്ങനെയും ചില രാജ്യങ്ങള്‍ !

ഇന്ത്യയില്‍ പെട്രോളിന് വില കത്തിപ്പടരുമ്പോഴും ഈ കത്തലൊന്നും ബാധിക്കാത്ത ചില രാജ്യങ്ങളുമുണ്ടെന്ന കാര്യം അറിയാമോ? അതായത് ഇന്ത്യയിലെ അഞ്ച് രൂപയിലും കുറഞ്ഞ വിലയില്‍ പെട്രോള്‍ വില്‍ക്കുന്ന രാജ്യങ്ങള്‍? എന്നാല്‍ അങ്ങനെയുമുണ്ട് ചില രാജ്യങ്ങള്‍. ഇതില്‍ ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വില്‍ക്കുന്ന രാജ്യമാണ് വെനസ്വല. കഷ്ടിച്ച് 0.02 ഡോളറാണ് ഇവിടെ പെട്രോളിന് വില....

ക്രിസ്റ്റ്യാനോയ്ക്ക് ഡബിള്‍, കളിയിലല്ല ജീവിതത്തില്‍

മാഞ്ചെസ്റ്റര്‍: ഇരട്ട കുട്ടികളുടെ അച്ഛനാകാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവെച്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് താനും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇരട്ട കുട്ടികളുടെ മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത റൊണാള്‍ഡോ പങ്കുവെച്ചത്. ജോര്‍ജിനയുടെ സ്‌കാനിങ്ങിന്റെ അള്‍ട്രാസൗണ്ട് ചിത്രങ്ങളടക്കം റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്. റൊണാള്‍ഡോയ്ക്കും ജോര്‍ജിനയ്ക്കും മൂന്നു വയസുകാരി അലന...

അമേരിക്കയിൽ രണ്ടു പേരുടെ മരണത്തിനും, നിരവധി പേരുടെ രോഗത്തിനും കാരണമായത് ഇന്ത്യൻ നിർമ്മിത റൂം സ്‌പ്രേ, നിങ്ങൾ ഇത് ഉപയോഗിക്കുന്നുണ്ടോ ?

ന്യൂയോർക്ക്: യു എസിൽ ബാക്ടീരിയൻ ബാധയെത്തുടർന്ന് അപൂർവ്വ രോഗം പിടിപെട്ട നാലുപേരിൽ രണ്ട് പേർ മരിച്ചു. ഇന്ത്യൻ നിർമ്മിത ഹോംസ് ആൻഡ് ഗാർഡൻസ് റൂം സ്‌പ്രേയിൽ നിന്നാണ് ബാക്ടീരിയൻ ബാധയുണ്ടായതെന്ന് യു.എസ്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറഞ്ഞു. മാർച്ചിൽ കാൻസാസിലാണ് ആദ്യ രോഗി മരിച്ചത്. ജോർജിയയിൽ രോഗബാധിതനായ വ്യക്തിയുടെ വീട്ടിൽ...

ഭാര്യയില്‍നിന്നും രക്ഷിക്കാന്‍ തന്നെ ജയിലിലടക്കണമെന്ന് യുവാവ്

ഭാര്യയില്‍നിന്നും മാറി ജീവിക്കുന്നതിനായി തന്നെ ജയിലിലടക്കണമെന്ന് യുവാവ്. മയക്കുമരുന്ന് കേസുകളില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന 30 -കാരനാണ് ഈ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീച്ചതെന്ന് സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലാണ് സംഭവം. അല്‍ബേനിയന്‍ വംശജനായ യുവാവ് ഇറ്റലിയിലെ ഗിഡോണിയ മോണ്ടിസെല്ലിയിലാണ് താമസിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ആഴ്ച ഇയാളെ വീട്ടുതടങ്കലിലാക്കിയത്. തന്നെ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിച്ച്...

‘ഒരേ നാമം, ഒരേ നമ്പര്‍ പുതിയ കാലം’; ഷഹീന്‍ അഫ്രീദിയെ ഷാഹിദ് അഫ്രീദിയോട് ചേര്‍ത്തു വെച്ച് ഐ.സി.സി

ഇസ്‌ലാമാബാദ്: ക്രിക്കറ്റ് ആരാധകര്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു വെച്ചിട്ടുള്ള നാമമാണ് അഫ്രീദി. ഭൂംഭൂം അഫ്രീദി എന്ന ഷാഹിദ് അഫ്രീദിയെ അത്രമേല്‍ പ്രിയമായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ക്ക്. ഇപ്പോഴിതാ. മറ്റൊരു അഫ്രീദി കൂടി ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നു. ഷഹീന്‍ അഫ്രീദി. ട20യില്‍ പാകിസ്താന്‍ ഇന്ത്യന്‍ പുലികളെ വീഴ്ത്തിയെന്നൊരു ചരിത്രമെഴുതുമ്പോള്‍ അതില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടും ഷഹീന്‍ അഫ്രീദി എന്ന...

സ്വന്തം ഉപയോഗത്തിന് വീട്ടില്‍ നാല് കഞ്ചാവുചെടികള്‍ വരെ വളര്‍ത്താം, അനുമതിക്കുള്ള ഒരുക്കത്തില്‍ ലക്സംബര്‍ഗ്

നിയമപ്രകാരം കഞ്ചാവ് വീട്ടില്‍ വളര്‍ത്താനും ഉപയോഗിക്കാനും അനുമതിയുള്ള രാജ്യമാകാനുള്ള ഒരുക്കത്തിൽ ലക്സംബര്‍ഗ്. ലക്‌സംബർഗിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ വീടുകളിലോ തോട്ടങ്ങളിലോ നാല് കഞ്ചാവ് ചെടികൾ വരെ വളര്‍ത്താന്‍ ഇതുവഴി അനുമതി ലഭിക്കും. ലക്സംബർഗ് ഗവൺമെന്റിന്റെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനം കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട രാജ്യത്തിന്‍റെ സമീപനങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടാക്കും എന്നാണ് കരുതുന്നത്. ഇത് പ്രകാരം പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം...

ഉള്ളിയാണ് ‘വില്ലൻ‘- കോവിഡിന് പിന്നാലെ സാൽമൊണല്ല പടരുന്നു; ഭീതിയിൽ അമേരിക്ക

വാഷിങ്ടൻ: കോവിഡിനു പിന്നാലെ അമേരിക്കയിൽ സാൽമൊണല്ല രോഗ ഭീതിയും. അണുബാധയെ തുടർന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറു കണക്കിനു പേരാണു രോഗ ബാധിതരായത്. ഉള്ളിയിൽ നിന്നാണ് സാൽമൊണല്ല രോ​ഗാണു പടരുന്നത്. മെക്സിക്കോയിലെ ചിഹുവാഹുവായിൽ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗണുവിന്റെ ഉറവിടം കണ്ടെത്തിയതെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു. രോഗ വ്യാപന...

ഇന്ത്യ അടക്കം 11 രാജ്യങ്ങള്‍ കുടുങ്ങും; കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഞെട്ടിക്കുന്ന യുഎസ് റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം ഈ വഴിക്ക് തുടര്‍ന്നാല്‍ ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം േദശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img