അമേരിക്കയിലെ പെന്റഗണ്‍ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്തു. യുഎസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ കോഴിയെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജീവനക്കാരാണ് കോഴിയെ പിടികൂടിയത്. ഓര്‍ഗനൈസേഷന്‍ തന്നെ ഈ വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. കോഴിക്ക് ഹെന്നി പെന്നി എന്ന് പേരും നല്‍കിയെന്നാണ്...
വാഷിങ്ടൺ ഡി.സി: ഐ.എസ് തലവൻ അബു ഇബ്റാഹിം അൽ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തിൽ യു.എസ് സൈന്യം വധിച്ചതായി പ്രസിഡന്‍റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ഇന്നലെ രാത്രി എന്‍റെ നിർദ്ദേശപ്രകാരം യു.എസ് സൈനികർ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ.എസ് തലവൻ അബു ഇബ്റാഹിം അൽ ഹാഷിമിയെ യുദ്ധക്കളത്തിൽ നിന്ന്...
ലണ്ടന്‍ ∙ ശക്തമായ കാറ്റിൽ ഹീത്രൂ വിമാനത്തില്‍ ലാന്‍ഡിങ് നടത്താനാകാതെ ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിങ് ഒഴിവാക്കിയത്. വിമാനത്തിന്റെ ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായി ഇളകിയാടുകയായിരുന്നു.
https://twitter.com/BigJetTVLIVE/status/1488244084850540549?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1488244084850540549%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F02%2F02%2Fon-camera-british-airways-plane-tossed-by-wind-onto-runway.html
വലതു ടയറാണ് ആദ്യം നിലം തൊട്ടത്. ഒന്നുകൂടി പൊങ്ങിയ ശേഷം ഇടതുഭാഗത്തേക്കു വിമാനം ചരിഞ്ഞു....
ലാഹോര്‍: പബ്ജി ഗെയിമിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി പാകിസ്ഥാന്‍ പൊലീസ്. പാകിസ്ഥാനില്‍ പബ്ജി ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരന്‍ തന്റെ നാല് കുടുംബാംഗങ്ങളെ കൊന്ന സംഭവത്തെത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി.
തുടര്‍ച്ചയായി ദിവസങ്ങളോളം ഓണ്‍ലൈനില്‍ ഗെയിം കളിച്ച ശേഷം അതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് താന്‍ കുടുംബാംഗങ്ങളെ കൊന്നതെന്ന് പ്രതിയായ 18കാരന്‍ അലി സെയ്ന്‍ സമ്മതിച്ചതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
ജനുവരി 18നായിരുന്നു സംഭവം. അമ്മയെയും...
കൊവിഡ് (Covid 19) അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകർ (Wuhan Scientists). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' (NeoCov) എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതുമൂലം മരണനിരക്ക് ഉയരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.
സ്പുട്‌നിക്കിന്‍റെ...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ സ്പെയിനിൽ അന്തരിച്ചു. 113 വയസ് തികയുന്നതിന് ഒരു മാസം മുൻപാണ് സാറ്റൂർണിനോ ദേ ല ഫ്യൂന്റ അന്തരിച്ചത്. വടക്കൻ സ്പാനിഷ് നഗരമായ ലിയോണിലെ വസതിയിൽ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഷൂ നിർമ്മാതാവായിരുന്നു ഇദ്ദേഹം.
ഫെബ്രുവരി 8 ന് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ...
മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റി വെച്ചത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവെച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശാസ്ത്രക്രിയക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായി...
റിയോ ഡി ജനീറോ ∙ വിനോദ സഞ്ചാരികളുടെ ബോട്ടിനു മുകളിലേക്ക് ഭീമൻ മല അടർന്നുവീണ് 7 പേർ മരിച്ചു. 9 പേർക്ക് ഗുരുതര പരുക്കേറ്റു. ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. കുത്തനെയുള്ള മല അതുപോലെതന്നെ അടർന്നു വീഴുകയായിരുന്നു.
ഈ സമയം നിറയെ സഞ്ചാരികൾ താഴെയുണ്ടായിരുന്നു. അവരുടെ മുകളിലേക്കാണ് മല ഇടിഞ്ഞുവീണത്. അപകടം നടന്ന...
കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...