യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം...
‘ടൂസ് ഡേ’യില്‍ പിറന്ന ബേബിയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ നിറയുന്നത്.
മുന്‍പോട്ട് വായിച്ചാലും, പിന്നോട്ട് വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകള്‍ എപ്പോഴും കൗതുകം നിറയ്ക്കുന്നതാണ്. ജനിച്ച ദിനവും, മാസവും ഒരേ അക്കത്തില്‍ പിറന്ന കുഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ‘ടൂസ് ഡേ’ ബേബിയായി താരമാകുന്നത്.
ലോകത്ത് വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട ദിവസമായിരുന്നു ചൊവ്വാഴ്ച(22222).
ഇനി രണ്ട് നൂറ്റാണ്ട് കാത്തിരുന്നാല്‍...
ബ്രസല്‍സ്: ഉക്രൈനെ സഹായിക്കാന്‍ ഒരു തരത്തിലുമുള്ള സൈനിക നീക്കത്തിനും തയ്യാറല്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. അടിയന്തരമായി വിളിച്ചു ചേര്‍ത്ത നാറ്റോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിട്ടുള്ളത്.
അസോസിയേറ്റഡ് പ്രസ്സാണ് വാര്‍ത്ത പുറത്തു വിടുന്നത്.
സൈന്യത്തെ അയച്ചു കൊണ്ട് ഉക്രൈനെ ഒരു രീതിയിലും സഹായിക്കില്ലെന്നും, എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ രക്ഷയ്ക്കായി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുമെന്നും അവര്‍ വ്യക്തമാക്കി. കരസേന-നാവികസേന-വ്യോമസേന എന്നിവയെയായിരിക്കും തങ്ങളുടെ...
യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ അടക്കമുള്ളവര്‍ പറയുമ്പോഴും റഷ്യ യുക്രൈനില്‍ കനത്ത ആക്രമണം നടത്തുന്നു എന്നാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സാക്ഷ്യപ്പെടുത്തുന്നത്. സിവിലിയന്‍മാര്‍ക്ക് നേര്‍ക്കുള്ള ആക്രമണത്തിന്റെ...
കീവ്: റഷ്യ അധിനിവേശം ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് യുക്രെയിൻ. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ അറിയിച്ചു.
തിരിച്ചടിക്കാൻ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിൻ വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും വീടുകളിൽ തന്നെ കഴിയണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി...
യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. യുക്രൈനില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്.
ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റ് പ്രദേശം...
മോസ്‌കോ: യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ടു. പ്രതിരോധത്തിന് നില്‍ക്കരുതെന്നും യുക്രൈന് സൈന്യത്തിന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുക്രൈനെതിരെ സൈനിക നടപടി അനിവാര്യമായിരിക്കുന്നുവെന്നാണ് പുതിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈനിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.
റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഐക്യരാഷ്ട സഭ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു.
ദില്ലി: സംഘർഷസാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം തുടങ്ങി. 242 യാത്രക്കാരുമായി പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു. അൽപസമയത്തിനകം വിമാനം ദില്ലിയിലെത്തും. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രൈനിലെ സാഹചര്യത്തിൽ ആശങ്ക ഉണ്ടെന്ന് ഇന്ത്യ ഇന്ന് ഐക്യരാഷ്ട്രരക്ഷാസമിതി യോഗത്തെ അറിയിച്ചു. വിഷയം നയതന്ത്ര വഴിയിലൂടെ പരിഹരിക്കണമെന്നാണ്...
ഇസ്താംബൂള്‍: തുര്‍ക്കിഷ് ജനത ഹിജാബ് വിഷയത്തില്‍ കര്‍ണാടകയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്താംബൂളില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഫ്രീ തോട്ട് ആന്‍ഡ് എജ്യുക്കേഷണല്‍ റൈറ്റ്സ് സൊസൈറ്റി(Ozgurder), അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോളിഡാരിറ്റി ഫോര്‍ ദി ഒപ്രെസ്ഡ്(Mazlumder) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ശനിയാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രകടനം നടത്തിയത്.
ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ...
അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ്...