ബീജിങ്: ചൈനയില്‍ കോവിഡ് നാലാം തരംഗം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ 13,000 കടന്നു. രാജ്യത്ത് 13,146 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിക്കു ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്. ഒമൈക്രോണ്‍ വകഭേദമായ ബിഎ 1.1 ആണ് വ്യാപകമായി പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച 12,000 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍...
ജനീവ: രണ്ട് വര്‍ഷത്തിനിപ്പുറവും കൊവിഡില്‍ നിന്ന് മുക്തമായിട്ടില്ല നാം. ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തില്‍ നിന്ന് കരയറും മുന്‍പേ തന്നെ ചൈനയിലെ ഷാംഗ്ഹായില്‍ നാലാം തരംഗത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു എന്നത് നെഞ്ചിടിപ്പോടെയാണ് ലോകം വായിച്ചറിയുന്നത്. അതിനിടെയാണ് വീണ്ടും അടുത്ത മഹാമാരിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സിക,...
പാരീസ്: ശതകോടീശ്വര ക്ലബില്‍ ഇടം നേടി ഗൗതം അദാനി. അംബാനിയെയും സുക്കര്‍ബര്‍ഗിനേയും പിന്‍തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. തുറമുഖങ്ങളും ഖനികളും ഹരിത ഊര്‍ജവും ഉള്‍പ്പെടെയുള്ള അദാനി ഗ്രൂപ്പ് ഈ വര്‍ഷം 2400 കോടി രൂപയുടെ അധികവരുമാനമാണ് ഉണ്ടാക്കിയത്. എലോണ്‍ മസ്‌കും ജെഫ് ബെസോസും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളാണ് സമ്പന്ന ക്ലബിലുള്ളത്. ഇപ്പോള്‍ ഏറ്റവും വലിയ...
കറാച്ചി: അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവിൽ പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ജനത്തിനോട് തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് നിർദ്ദേശം. വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്‍റെ വിധി തീരുമാനിക്കേണ്ടത്, തെരഞ്ഞെടുപ്പ് എത്തും വരെ കാവൽ സർക്കാരുണ്ടാകും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ രാജ്യത്തോടുള്ള...
കൊവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന.
ഒമിക്‌റോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി 'എക്സ് ഇ'ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലാണ് പുതിയ വകഭേദമായ എക്സ് ഇ വ്യാപിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ബിഎ.2...
ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. എന്നാൽ ഇത് മുൻകൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആണോ എന്നാണ് ആരാധകരുടെ സംശയം. വിവാദത്തിൽ ഓസ്കർ അധികൃതരും ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല.
https://twitter.com/ACinPhilly/status/1508270997140615179?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1508270997140615179%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fworld%2F2022%2F03%2F28%2Fwill-smith-punches-chris-rock-at-oscars-venue.html
കീവ്: യുക്രെയിനിൽ ആക്രമണം നടത്തുന്ന റഷ്യയുടെ ഒരു ആർമി കമാൻഡർ സ്വന്തം സൈന്യത്താൽ കൊല്ലപ്പെട്ടു. റഷ്യയുടെ 37-ാമത് മോട്ടോർ റൈഫിൾ ബ്രിഗേഡിലെ കേണൽ മെഡ്‌വെചെക്ക് ആണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ അപകടങ്ങളിൽ അസ്വസ്ഥരായ സൈന്യം സ്വന്തം കേണലിനെ കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സെെന്യം ടാങ്കർ കയറ്റി കമാൻഡറെ കൊന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടാങ്കർ കയറ്റിയിറക്കിയതോടെ ഇരു...
യുഎസിൽ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ.2 (Omicron BA.2) എന്ന ഉപവകഭേദം വ്യാപകമായി പടരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രതിദിനം ശരാശരി 28,600 കൊവിഡ് കേസുകളാണ് യുഎസിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്.
അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിൽ 50-70 ശതമാനം പേർക്കും ബാധിച്ചിരിക്കുന്നത് ഒമിക്രോണിന്റെ ഉപവകഭേദമായ...
കീവ് ∙ 2022 മാർച്ച് 24..സാധാരണഗതിയിൽ യുക്രെയ്‌നിൽ വസന്തകാലത്തിന്റെ ആരംഭമാണ്. എന്നാൽ അന്തരീക്ഷത്തിലാകെ ചോരയുടെ മണം തളം കെട്ടി നിൽക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി കുന്നുകൂടി കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്‌നിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ലീവ് മേയർ വിറ്റലി കിം പറഞ്ഞത് ഇങ്ങനെ: ‘റഷ്യൻ സൈനികരുടെ...
കഴിഞ്ഞ ബുധനാഴ്ചയാണ് യെമനിൽ ഒരു കണ്ണുമായി ആൺ കുഞ്ഞ് പിറന്നത്. ലോകത്തിൽ തന്നെ അത്യപൂർവ്വമായ സംഭവമാണിത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. യെമനിലെ അൽ ബയ്ഡ ഗവർണറേറ്റിലെ ആശുപത്രിയിൽ പിറന്ന കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം തന്നെ മരിച്ചു.
ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കൽ നെർവുമായാണ്...
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...