ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ ശതകോടീശ്വരനായ മസ്കിന്റെ അടുത്ത ലക്ഷ്യം കൊക്കകോളയാണ് (Coca-Cola). അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി...
ജനീവ: 2030-ഓടെ ലോകം പ്രതിവര്‍ഷം 560 വന്‍ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഈ ദുരന്തങ്ങളില്‍ കൂടുതലും കാലാവസ്ഥയുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതിഭാസങ്ങളായിരിക്കും ഇതിന് ഇടയാക്കുകയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ 20 വര്‍ഷക്കാലമായി പ്രതിവര്‍ഷം 300 മുതല്‍ 500 വരെ ഇടത്തരം അല്ലെങ്കില്‍ വലിയ ദുരന്തങ്ങളാണ് ലോകം അഭിമുഖീകരിച്ചത്. എന്നാല്‍...
സോഷ്യൽ മീഡിയയും (Social Media) ഇന്റർനെറ്റുമാണ് (Internet) ഇക്കാലത്ത് എല്ലാം ആളുകളിൽ എത്തിക്കുന്ന ഇടം. വ്യത്യസ്ത വിഷയങ്ങളിൽ വീഡിയോകളും ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇവിടെ ദിവസവും വൈറലാകാറുണ്ട് (Viral). ഒരു ദിവസം വൈറലായതിൽ നിന്ന് തീർത്തും വ്യത്യസ്തമായ വിഷയങ്ങളായിരിക്കും അടുത്ത ദിവസം ഇന്റർനെറ്റ് ലോകത്തെ ഇളക്കിമറിക്കുക. ഒരു സ്ത്രീ ഒരു വലിയ ഗ്ലാസ് ഷീറ്റ് (Glass...
മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ 5നാണ് നാല് വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം.
കുതിര, പട്ടി, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ...
ഇസ്ളാമാബാദ്: പാകിസ്ഥാനിൽ അടുത്തകാലത്ത് ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞുനിന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു. ഇമ്രാനെ പുറത്താക്കി പുതിയ സർക്കാർ അധികാരമേറ്റതോടെ അതേ സ്ഥാനത്ത് മറ്റൊരാൾ എത്തി. ഹിന റബ്ബാനി. ഇമ്രാനുമുമ്പ് അധികാരത്തിലിരുന്ന സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു ഹിന. ഭരണമികവിനേക്കാളുപരി സ്വന്തം ഗ്ളാമർകൊണ്ടാണ് അന്ന് അവർ ഏറെ ചർച്ചചെയ്യപ്പെട്ടത്. ഹിന ചെയ്ത കാര്യങ്ങൾ എടുത്തുകാട്ടുന്നതിനെക്കാളുപരി അവരുടെ...
മനില: ഫിലിപ്പീൻസിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ 11 കാരന് രക്ഷയായത് റഫ്രിജിറേറ്റർ. രക്ഷാപ്രവർത്തകർ കണ്ടെത്തുന്നതുവരെ ഒരു ദിവസം മുഴുവനും കുട്ടി ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെയാണ് സിജെ ജെസ്മെ എന്ന കുട്ടിയെ കണ്ടെത്തുന്നത്.
മണ്ണിടിച്ചിലുണ്ടായപ്പോൾ റെഫ്രിജിറേറ്ററിൽ കയറിയിരുന്നാൽ രക്ഷപ്പെടാമെന്ന തോന്നലാണ് കുട്ടിയെ അത്തരമൊരു...
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈന് (40) അര്ബുദം ബാധിച്ച് മരിച്ചു. തലച്ചോറില് അര്ബുദം ബാധിച്ച താരം കഴിഞ്ഞ കുറച്ച് നാളായി ആശുപത്രിയില് ചികിത്സയിലായിരുന്നു. ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങള് കളിച്ച താരം അവസാനമായി ദേശീയ ടീം ജേഴ്സി അണിഞ്ഞത് 2016ല് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ്. 2019 മാര്ച്ചിലാണ് താരത്തിന് ആദ്യമായി അര്ബുദ ബാധ...
കടല്‍ നമുക്ക് എപ്പോഴും അത്ഭുതമാണ്...കടലിലെ ജീവികളും...അതുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഒരു കൂട്ടം തിമിംഗലങ്ങളുടെ വീഡിയോയാണ് കാഴ്ചക്കാരുടെ മനസ് കവരുന്നത്. മനുഷ്യന്‍റെ സ്നേഹം ഏറ്റുവാങ്ങാനായി ബോട്ടിനരികിലേക്ക് എത്തുന്ന മൂന്നു തിമിംഗലങ്ങളാണ് കൗതുകമാകുന്നത്.
ഏകദേശം 45000 കിലോഗ്രാമോളം ഭാരമുള്ള മൂന്ന് തിമിംഗലങ്ങളാണ് സഞ്ചാരികളുടെ ബോട്ടിനരികിലേക്ക് എത്തിയത്. ഗ്രേ വെയിൽ ഇനത്തിൽപെട്ട തിമിംഗലങ്ങളാണ് സഞ്ചാരികളുടെ ചെറു...
തെൽഅവീവ്: ഇസ്രായേൽ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രി ഒറിറ്റ് സ്ട്രോക്കിന്റെ മകൾ ശോശന്നയെ(34)യാണ് വടക്കൻ ഇസ്രായേലിലെ മോഷാവിലുള്ള വീട്ടിൽ മരിച്ച...