ലണ്ടൻ : മുസ്ലീങ്ങളുടെ പുണ്യമാസമായ റമദാനിൽ ഇസ്രയേലിൽ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പാലസ്തീൻ അനുകൂല സംഘടനയായ ഫ്രണ്ട്സ് ഒഫ് അൽഅഖ്സ. യൂറോപ്പിലെ ഇസ്ലാം മത വിശ്വാസികളോടാണ് സംഘടനയുടെ ആഹ്വാനം. പാലസ്തീനിൽ ഇസ്രയേൽ നടത്തുന്ന റെയിഡുകൾക്കെതിരെയാണ് ബഹിഷ്‌കരണാഹ്വാനം. ഇതിനായി ചെക് ദ ലേബൽ എന്ന ഹാഷ്ടാഗ് പ്രചരണം സംഘടന ആരംഭിച്ചു. ഈന്തപ്പഴം...
ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭീതിയിലാക്കിയ രോഗാണു ആയിരുന്നു കൊറോണോ വൈറസ്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമടക്കമുള്ള എല്ലാ വഴികളും പ്രതിരോധത്തിനായി പുറത്തെടുത്തിട്ടും ഓരോ നിമിഷവും എണ്ണമില്ലാത്ത മനുഷ്യ ജീവനുകൾ കൊറോണോ വൈറസ് കവർന്നെടുത്തു. കൊവിഡിന്‍റെ ഭീതിയിൽ നിന്ന് മനുഷ്യൻ ഇന്നും പൂർണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട്...
ബീജിങ്: കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സർവകലാശാല. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടുപിടുത്തത്തിന് ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം.
സിലിക്കൺ ചുണ്ടുകളോടുകൂടിയാണ്...
ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ ക്ലാസ് മുറികളിൽ പെൺകുട്ടികൾക്കു നേരെ വിഷവാതക പ്രയോഗം. വിഷവാതകം പ്രയോഗം നടന്നതായി ഇറാൻ ആരോഗ്യ ഉപമന്ത്രി യോനസ് പനാഹി സ്ഥിരീകരിച്ചു. ക്വാം നഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികളാണ് പെൺകുട്ടികൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ നവംബർ മാസം നൂറ്...
റോം: ഇറ്റലിയിൽ ബോട്ടപകടത്തിൽ പെട്ട് കുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാർത്ഥികളുമായി വന്നിരുന്ന ബോട്ട് തകർന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണയാണ് ഇറ്റലിയിൽ ബോട്ടപകടം ഉണ്ടാവുന്നത്. പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്.
കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അപകടത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ്...
തൻറെ ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി പരസ്യം നൽകിയിരിക്കുകയാണ് ഒരു ഭാര്യ. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. തന്റെ വളർത്തുനായയെ പിരിയാൻ കഴിയാത്തത് കൊണ്ടാണ് സോനാലി എന്ന യുവതി 29 -കാരനായ ഭർത്താവിനെ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം എന്ന് പരസ്യം നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് വിചിത്രമായ ഈ സംഭവം പുറത്തുവന്നത്. അമിത്...
കൊവിഡ്, ലോകത്തെ ടൂറിസം മേഖലയെ ചെറുതായൊന്നുമല്ല വലച്ചത്. ടൂറിസത്തിൽ നിന്നും പ്രധാനമായി വരുമാനം കിട്ടിക്കൊണ്ടിരുന്ന പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണത്തോടെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ, കൊവിഡ് കേസുകൾ കുറഞ്ഞ് നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതോടെ പ്രതിസന്ധികളിൽ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് അത്തരം രാജ്യങ്ങൾ. ഇപ്പോഴിതാ, വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി...
കാൽനടയായി മക്കയിലേക്ക് ഹജ്ജ് ചെയ്യാനായി പോകുന്ന വളാഞ്ചേരി സ്വദേശി ഷിഹാബ് ചോറ്റൂർ ഇറാനിൽ. തൻ്റെ യൂട്യൂബ് ചാനലിലൂടെ ഷിഹാബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഇറാനിലെത്തിയെന്നും ഇനി ഇറാഖിലേക്കാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇറാനിലേക്ക് വിമാനത്തിലാണ് വന്നതെന്നും ഷിഹാബ് വിഡിയോയിൽ പറഞ്ഞു.
ഈ വർഷം ജൂൺ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ...
വെർമോണ്ട്: '52 വർഷം മുമ്പ് നടന്ന കൊലപാതകം, പ്രതി ആരെന്നറിയാതെ കുഴങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ..ഒടുവിൽ കൊലപാതകിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഒരു സിഗരറ്റ് കുറ്റി...' ക്രൈം തില്ലർ സിനിമയുടെ കഥയല്ല. സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ കൊലപാതകക്കേസ് തെളിയിച്ചിരിക്കുന്നത് അമേരിക്കയിലാണ്.
1971 ലാണ് വെർമോണ്ടിലെ അധ്യാപികയായിരുന്ന 23 കാരിയായ റീത്ത കുറാന സ്വന്തം അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച്...
സാവോ പോളോ: പൂള്‍ ഗെയിമില്‍ തോറ്റതിന് കളിയാക്കി ചിരിച്ചവരെ യുവാക്കള്‍ വെടിവെച്ചുകൊന്നു. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമികളായ രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞദിവസം സിനോപ്പിലെ ഒരു പൂള്‍ ഗെയിം ഹാളിലാണ് ദാരുണമായ സംഭവമുണ്ടായത്. തോക്കുമായെത്തിയ രണ്ടുപേര്‍ ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും...
കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....