World

ഷിഹാബ് ചോറ്റൂരിൻ്റെ ഹജ്ജ് നടത്തം ഇറാനിൽ; ഇനി ഇറാഖിലേക്ക്

കാൽനടയായി മക്കയിലേക്ക് ഹജ്ജ് ചെയ്യാനായി പോകുന്ന വളാഞ്ചേരി സ്വദേശി ഷിഹാബ് ചോറ്റൂർ ഇറാനിൽ. തൻ്റെ യൂട്യൂബ് ചാനലിലൂടെ ഷിഹാബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഇറാനിലെത്തിയെന്നും ഇനി ഇറാഖിലേക്കാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇറാനിലേക്ക് വിമാനത്തിലാണ് വന്നതെന്നും ഷിഹാബ് വിഡിയോയിൽ പറഞ്ഞു. ഈ വർഷം ജൂൺ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ...

52 വർഷം പഴക്കമുള്ള കൊലപാതകക്കേസ് തെളിയിച്ചത് ഒരു സിഗരറ്റ് കുറ്റി!

വെർമോണ്ട്: '52 വർഷം മുമ്പ് നടന്ന കൊലപാതകം, പ്രതി ആരെന്നറിയാതെ കുഴങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ..ഒടുവിൽ കൊലപാതകിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഒരു സിഗരറ്റ് കുറ്റി...' ക്രൈം തില്ലർ സിനിമയുടെ കഥയല്ല. സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ കൊലപാതകക്കേസ് തെളിയിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 1971 ലാണ് വെർമോണ്ടിലെ അധ്യാപികയായിരുന്ന 23 കാരിയായ റീത്ത കുറാന സ്വന്തം അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച്...

കളിയില്‍ തോറ്റപ്പോള്‍ കൂട്ടത്തോടെ ചിരിച്ചു, ഏഴുപേരെ വെടിവെച്ചുകൊന്ന് യുവാക്കള്‍; നടുക്കുന്ന ദൃശ്യം

സാവോ പോളോ: പൂള്‍ ഗെയിമില്‍ തോറ്റതിന് കളിയാക്കി ചിരിച്ചവരെ യുവാക്കള്‍ വെടിവെച്ചുകൊന്നു. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമികളായ രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞദിവസം സിനോപ്പിലെ ഒരു പൂള്‍ ഗെയിം ഹാളിലാണ് ദാരുണമായ സംഭവമുണ്ടായത്. തോക്കുമായെത്തിയ രണ്ടുപേര്‍ ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും...

പ്രൊഫസർ വാൾട്ടർ വൈറ്റിൻ്റെ അടിവസ്ത്രം ലേലത്തിന്; 5 ലക്ഷവും കടന്ന് ലേലത്തുക

ലോകപ്രശസ്ത ഡ്രാമ സീരീസാണ് ബ്രേക്കിങ്ങ് ബാഡ്. പ്രൊഫസർ വാൾട്ടർ വൈറ്റിനും ജെസ്സി പിങ്ക്‌മാനും കേരളത്തിൽ പോലും ആരാധകരുണ്ട്. സീരീസിൽ വാൾട്ടർ വൈറ്റിൻ്റെ കഥാപാത്രം അണിയുന്ന വെളുത്ത അടിവസ്ത്രം ഓർമയുണ്ടാവുമല്ലോ? ആ അടിവസ്ത്രം സ്വന്തമാക്കാൻ ഇപ്പോൾ ആരാധകർക്ക് സാധിക്കും. ബ്രേക്കിംഗ് ബാഡിലെ മറ്റ് പല വസ്തുക്കൾക്കുമൊപ്പം പ്രോപ്സ്റ്റോർ ഓക്ഷൻ എന്ന ഓൺലൈൻ ലേല സൈറ്റ് ഈ അടിവസ്ത്രവും...

ചാവേറായി പൊട്ടിത്തെറിക്കാൻ യുവതി, സുരക്ഷാ സേന കാണാതെ പാർക്കിൽ, പക്ഷേ പിടികൂടി; ജാക്കറ്റിൽ 5 കിലോ സ്ഫോടക വസ്തു!

ബലൂചിസ്ഥാൻ: ബലൂചിസ്ഥാനിൽ സ്ഫോടക വസ്തുക്കളടങ്ങിയ ശേഖരവുമായി യുവതി പിടിയിൽ. ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്ന് സംശയിക്കുന്ന യുവതിയെയാണ് പാക്കിസ്താൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ പിടികൂടിയതെന്നാണ് വ്യക്തമാകുന്നത്. സ്ഫോടക വസ്തുക്കളുമായി അറസ്റ്റിലായ മഹ്ബൽ ബലൂച് ലിബറേഷൻ ഫ്രണ്ടിലെ അം​ഗമാണ്. ഈ സംഘടനയാണ് ക്വറ്റയിലേക്ക് യുവതിയെ ചാവേറാക്രമണത്തിനായി നിയോ​ഗിച്ചതെന്ന് പാക്കിസ്താൻ സുരക്ഷാസേന പറയുന്നു....

ഭൂചലനം ജീവനെടുത്ത അമ്മയുടെ ഓർമ്മയ്ക്ക്…; ഒടുവിൽ അവളെ ദത്തെടുത്തു

അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്രയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല.  പിറന്നപ്പോഴേ മാതാപിതാക്കളെയും സഹോദരങ്ങളെയും അവൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു...ഭൂകമ്പത്തിന്റെ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ മറുവാക്കായി പിറന്ന അവൾക്ക് ദൈവത്തിന്റെ അടയാളം എന്നർത്ഥം വരുന്ന 'അയ' എന്ന് ആശുപത്രി അധികൃതർ പേരുമിട്ടു. ദുരിതങ്ങളുടെ നടുവിലേക്ക് പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്ന് വ്യക്തമായതോടെയാണ്...

വീണ്ടും നടുങ്ങി തുർക്കിയും സിറിയയും; അതിർത്തിയിൽ 6.3 തീവ്രതയിൽ ശക്തമായ ഭൂചലനം

ഇസ്താംബുൾ: തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. 6.3 തീവ്രതയിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിലാണ് ഭൂചലനമുണ്ടായതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന്  യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. തുർക്കിയിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ...

സിറിയക്ക് നേരെ ഇസ്രായേൽ റോക്കറ്റ് ആക്രമണം; അഞ്ച് മരണം

സിറിയയിലെ സെൻട്രൽ ഡമാസ്‌കസിൽ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് മരണം. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് സിറിയൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയയുടെ സഖ്യ കക്ഷിയായ ഇറാൻ സ്ഥാപിച്ച സുരക്ഷ സമുച്ചയൻ സമീപമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സിറിയയിൽ മാത്രം 5800-ലധികം ജീവനുകൾ നഷ്ടമാക്കിയ ഭൂകമ്പത്തിന്റെ അലയൊലികളിൽ നിന്ന് സിറിയ...

ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്റിമീറ്റർ നീളമുള്ള വാലുമായി ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്. മെക്‌സിക്കോയിലാണ് ഈ അപൂർവ്വമായ സംഭവം നടന്നത്. കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നുപോയി. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുഞ്ഞ് ജനിച്ച്...

അത്ഭുത അതിജീവനം; തുർക്കിയിൽ 12 ദിവസങ്ങൾക്ക് ശേഷം യുവാവ് ജീവിതത്തിലേക്ക്

അങ്കാറ: പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 ദിവസങ്ങൾക്ക് ശേഷം 45 കാരനെ രക്ഷപ്പെടുത്തി. 278 മണിക്കൂറുകൾക്ക് ശേഷമാണ് സിറിയൻ അതിർത്തിക്കടുത്തുള്ള തെക്കൻ പ്രവിശ്യയായ ഹതായിലായിരുന്നു ഹകൻ യാസിനോഗ്ലു എന്നയാളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇവിടെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തകർ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന...
- Advertisement -spot_img

Latest News

ഗ്യാസ് സിലിണ്ടറിനായി രണ്ട് മണിക്കൂര്‍ ക്യൂവില്‍; വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി...
- Advertisement -spot_img