World

ആയുധങ്ങളുടെ വൻ ശേഖരം, നേരിട്ടുള്ള തിരിച്ചടിക്ക് മുതിരാതെ ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടതെന്തിന് ?

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത കടന്നാക്രമണങ്ങൾക്കെതിരെ സ്വന്തം പരമാധികാരം സംരക്ഷിക്കാൻ ഇറാൻ നടത്തുന്ന നീക്കങ്ങൾ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാവുകയാണ്. വിദേശശക്തികളുടെ അനാവശ്യ ഇടപെടലുകൾക്കും സൈനിക ഭീഷണികൾക്കും കൃത്യമായ മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ തങ്ങളുടെ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. മേഖലയിലെ സമാധാനത്തിന് തുരങ്കം വെക്കുന്ന വിദേശ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട്, തങ്ങളുടെ സുരക്ഷാ...

‘ഇറാന്‍ തകര്‍ത്ത സ്ഥലങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കരുത്, ബങ്കറുകളില്‍ തന്നെ തുടരണം’: പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍

തെല്‍അവീവ്: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ തകർന്ന സ്ഥലങ്ങളുടെ വിവരങ്ങൾ പങ്കുവെക്കരുതെന്ന് ഇസ്രായേൽ സൈന്യം. ഇറാൻ്റെ പ്രത്യാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് ഇസ്രായേൽ സൈന്യം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നത്. പുറത്തിറങ്ങാൻ നിർദേശം ലഭിക്കുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്ന് എക്സിലെ പുതിയ പോസ്റ്റിലൂടെ സൈന്യം അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചില്ലെങ്കിലും...

ഖാംനഈയുടെ കൊലയാളികളെ വെറുതെ വിടില്ല :പ്രതികാരം ചെയ്യും, ഇറാൻ റവല്യൂഷണറി ഗാർഡ്‌

തെഹ്റാന്‍: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്‌( ഐആര്‍ജിസി). ഖാംനഇയുടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നല്‍കി. ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ''ഞങ്ങൾക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തിൽ...

രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം, ടെഹ്റാനിൽ വൻ പ്രതിഷേധ റാലി

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ. ഇസ്രയേൽ, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം ഇറാൻ ആദ്യഘട്ടത്തിൽ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം ഇപ്പോള്‍ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഖമനെയിയുടെ വധത്തിനുശേഷം...

ഉടൻ ആക്രമണം അവസാനിപ്പിക്കണം; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ റഷ്യയും ചൈനയും; റഷ്യൻ പിന്തുണ ഇറാന്, പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തണമെന്ന് ചൈന

ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകൾക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും...

ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി നെതന്യാഹുവും ട്രംപും; ആശങ്കയില്‍ ലോകം

ടെഹ്‌റാൻ: അടിച്ചും തിരിച്ചടിച്ചും ഇറാനും ഇസ്രയേലും. ഇറാനില്‍ യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 747 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 85 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇറാനിലെ ജിംനേഷ്യത്തില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍...

വൻ പ്രഹരവുമായി ഇറാൻ, ഹോർമുസ് കടലിടുക്ക് അടച്ചു! ഇന്ത്യക്കും വൻ തിരിച്ചടി, എണ്ണവില കുതിക്കും

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ വിലക്കയറ്റം വരുന്ന രീതിയിൽ സാമ്പത്തിക രംഗത്ത് വൻ പ്രഹരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കും. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഹോർമുസ്...

യുഎസ്- ഇസ്രായേല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 200 കവിഞ്ഞു

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം 200ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ സെന്‍ട്രല്‍ ഇസ്രായേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇറാന്റെ ആണവ പാന്റുകളിലൊന്ന് നിലനില്‍ക്കുന്ന ഇസ്ഫഹാനില്‍ വന്‍ ആക്രമണം നടത്താനാണ് നീക്കം. ആക്രമണം...

ദുബായ് പാം ജുമൈറയിൽ മിസൈലാക്രമണം! ഇറാൻ-ഇസ്രയേൽ വിദേശകാര്യമന്ത്രിമാരുമായി എസ്. ജയശങ്കർ സംസാരിച്ചു

ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലായിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമെന്നോണം ദുബായിലെ വിനോദസഞ്ചാര കേന്ദ്രമായ പാം ജുമൈറയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ ഉടൻ മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റിയതായും ദുബായ് അധികൃതർ അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നേരത്തെ,...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷം കനക്കുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ചില തൊഴിലാളികൾക്ക് നിസ്സാര പരിക്കുകളും ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് ചെറിയ നാശനഷ്ടവും സംഭവിച്ചു. അടിയന്തര നടപടികൾ ഉടൻ ആരംഭിച്ച് സ്ഥലം സുരക്ഷിതമാക്കിയതായി അധികൃതർ വ്യക്തമാക്കി. സ്ഥിതി പൂർണ്ണമായും നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക്...
- Advertisement -spot_img

Latest News

മംഗലാപുരം-രാമേശ്വരം ട്രെയിൻ: സമയക്രമം പ്രഖ്യാപിച്ചു; മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന്...
- Advertisement -spot_img