World

മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കി യു.കെ ഹൈക്കോടതി

ലണ്ടന്‍ (www.mediavisionnews.in): കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് ബ്രിട്ടണിലെ കോടതിയില്‍ നിന്നും തിരിച്ചടി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പരിശോധിക്കുവാനും പിടിച്ചെടുക്കാനും അനുമതി നല്‍കിയിരിക്കുകയാണ് യുകെ ഹൈക്കോടതി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് അനുമതി നല്‍കിയത്. ലണ്ടനു സമീപമുള്ള ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ആസ്തികളായിരിക്കും പരിശോധിക്കുക. ഹൈക്കോടതിയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലെയും...

ഉപരോധത്തിനെതിരെ പോരാടാന്‍ എണ്ണ ഇറക്കുമതിയില്‍ ഉദാര നിലപാടുകള്‍ സ്വീകരിക്കാനൊരുങ്ങി ഇറാന്‍

ഇറാന്‍ (www.mediavisionnews.in):  ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഇറാനെതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് ആഘ്വാനം ചെയ്ത അമേരിക്കയുടെ നടപടികളെ നേരിടാന്‍ ഒരുങ്ങി ഇറാന്‍. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്വകാര്യ കമ്പനികള്‍ക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ അവസരം ഒരുക്കാനൊരുങ്ങുകയാണ് ഇറാന്‍. സ്വകാര്യ...

മകളുടെ വിവാഹം കാണണമെന്ന ചികിത്സയില്‍ കഴിയുന്ന അച്ഛന്റെ ആഗ്രഹം; ഒടുവില്‍ ദുബൈ ആശുപത്രി വരാന്തയില്‍ വിവാഹപ്പന്തലൊരുക്കി

യുഎഇ (www.mediavisionnews.in): ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛന് മകളുടെ വിവാഹം കാണണമെന്ന് ആഗ്രഹം. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രി വിട്ടു പുറത്തുപോകാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വീട്ടുകാരും ബന്ധുക്കളും വലഞ്ഞു ഒടുവില്‍ എന്തുകൊണ്ട് വിവാഹം ആശുപത്രിയില്‍വെച്ച്‌ നടത്തിക്കൂടായെന്ന് ചിന്തിച്ചു. കാരണ സഹിതം ആശുപത്രി അധികൃതരെ വിവരമറിയിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. ഒടുവില്‍ ആശുപത്രിയുടെ...

പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ടു

ഇസ്ലാമാബാദ്(www.mediavisionnews.in): പാക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി. പട്ടിക പ്രകാരം 417 ഇന്ത്യക്കാരാണ് പാക് ജയിലുകളിലുള്ളതെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയിലേറെപ്പേരും അതിര്‍ത്തിമാറി മീന്‍ പിടുത്തത്തിനെത്തിയതിനിടയില്‍ പിടിക്കപ്പെട്ടവരാണ്. വര്‍ഷത്തില്‍ രണ്ടുതവണ ഇന്ത്യയും പാകിസ്താനും തങ്ങളുടെ ജയിലില്‍ക്കഴിയുന്ന പൗരന്മാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന 2008ലെ ഇന്ത്യ-പാക് കരാര്‍ പ്രകാരമാണിപ്പോള്‍ രേഖകള്‍ കൈമാറിയത്. ഇന്ത്യയില്‍ തടവിലുള്ള...

കുവൈറ്റില്‍ ഇനി ചെറിയ റോഡപകടങ്ങള്‍ക്ക് കോടതി കയറേണ്ട

കുവൈറ്റ് (www.mediavisionnews.in): കുവൈറ്റില്‍ ഇനി ചെറിയ റോഡപകടങ്ങള്‍ക്ക് പരിഹാരം തേടി കോടതി കയേറണ്ട. ചെറിയ അപകടക്കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് കുവൈറ്റ് ഭരണകൂടം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റ ഭാഗമായി എല്ലാ ഗവര്‍ണറേറ്റുകളിലും പദ്ധതി ബാധകമാക്കി. ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് രാജ്യ വ്യാപകമാക്കാന്‍...

യു എ ഇ വിമാനയാത്രകളില്‍ 15 സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. ഇത്തിഹാദ് ,എമിറേറ്റ്‌സ് എന്നീ വിമാനക്കമ്പനികളാണ് ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഇത്തരം സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ, ക്രിക്കറ്റ് ബാറ്റ്,ചൂണ്ട്,ഡ്രില്ലിങ്ങ് ഉപകരണങ്ങള്‍,സൂപ്പ് ,കെമിക്കല്‍സ്, റെന്റ്ബാഗ്‌സ്, ലൈറ്റര്‍, ബീച്ച്...

വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെ സഹായിച്ചു; പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന് ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സമ്മാനം

യു.എ.ഇ (www.mediavisionnews.in): വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെ സഹായിച്ച വ്യക്തിയ്ക്ക് ദുബായ് ഭരണാധികാരിയുടെ രാജകീയ സമ്മാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാസ്പോര്‍ട്ട് ഓഫീസറായ വ്യക്തിയെ അഭിനന്ദിക്കുകയും ഫസ്റ്റ് ഓഫിസര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുകയായിരുന്നു. സാലിം അബ്ദുല്ല ബിന്‍ നബ്ഹാന്‍ അല്‍ ബദ്വാവി എന്ന ഉദ്യോഗസ്ഥനാണ് തന്റെ...

യു എ ഇയില്‍ വാട്ട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചാല്‍ ഒരു മില്യണ്‍ ദിര്‍ഹം പിഴ

ദുബൈ (www.mediavisionnews.in) :യു എ ഇ: യു എ ഇയില്‍ വാട്ട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചാല്‍ ഒരു മില്യണ്‍ ദിര്‍ഹം പിഴ. ട്രേഡ് മാര്‍ക്കുകള്‍ വിശ്വസനീയമായ വെബ്‌സൈറ്റുകള്‍ എന്നിവയെ അനുകരിച്ച് വരുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നല്‍കി. ലിങ്കുകള്‍ അയക്കുന്ന ആളുടെ ഐഡന്റിറ്റി ഉറപ്പുവരുത്താതെ ലിങ്കുകളില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പില്‍...

യുഎഇയില്‍ ഗവേഷകര്‍ കണ്ടെത്തിയത് 8000 വര്‍ഷം പഴക്കമുള്ള ഗ്രാമം

ദുബൈ (www.mediavisionnews.in) :യുഎഇയിലെ മറവ ദ്വീപിനോട് ചേര്‍ന്ന് അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള പുരാവസ്തു ഗവേഷകര്‍ ഒരു പര്യവേക്ഷണം നടത്തി. അവിടെ നിന്ന് അവര്‍ക്ക് ഒരു ഗ്രാമാവശിഷ്ടം കണ്ടെത്താനായി. 8000 വര്‍ഷം പഴക്കമുള്ള ഗ്രാമാവശിഷ്ടം. ഒരു കാര്‍ഷികസംസ്‌കാരം ഉടലെടുക്കുന്ന കാലമായാണ് ഈ ഗ്രാമ സാഹചര്യത്തെ വിലയിരുത്തുന്നത്. ഗ്രാമത്തിന്റെ ആഴങ്ങള്‍ അറിയാനുള്ള തീവ്ര ശ്രമത്തിലാണ് വകുപ്പിന്റെ...

വേശ്യാവൃത്തി; 104 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍

ഒമാന്‍ (www.mediavisionnews.in): വേശ്യാവൃത്തിക്ക് അടിമപ്പെട്ട 104 പ്രവാസി വനിതകളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ധാര്‍മികത, തൊഴില്‍ നിയമങ്ങള്‍, പ്രവാസി റസിഡന്‍സ് എന്നീ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖ്വുവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഏഷ്യന്‍, ആഫ്രിക്കന്‍ എന്നീരാജ്യങ്ങളിലെ സ്ത്രീകളാണ് അറസ്റ്റിലായത്.
- Advertisement -spot_img

Latest News

മംഗലാപുരം-രാമേശ്വരം ട്രെയിൻ: സമയക്രമം പ്രഖ്യാപിച്ചു; മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന്...
- Advertisement -spot_img