Saturday, February 28, 2026

World

സൗദിയില്‍ ആറ് മാസത്തിനിടെ 5 ലക്ഷത്തില്‍ പരം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

റിയാദ് (www.mediavisionnews.in): സൗദിയില്‍ ആറ് മാസത്തിനിടെ 5 ലക്ഷത്തില്‍ പരം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതിനൊപ്പം റീട്ടെയില്‍ മേഖലകളിലേക്കും, ഉയര്‍ന്ന തസ്തികകളിലേക്കും സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയം. ഇതിനിടയിലും ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ മാത്രം മൂന്നര ലക്ഷം പേര്‍ക്ക് പുതിയ തൊഴില്‍ വിസകളാണ് വിദേശികള്‍ക്ക് പുതുതായി അനുവദിച്ചത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍...

മുസ്‌ലിം വിരുദ്ധ പ്രസംഗം; ശ്രീലങ്കന്‍ ബുദ്ധസന്യാസിക്ക് ആറുവര്‍ഷം കഠിനതടവ്

കൊളംബോ (www.mediavisionnews.in): മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ ശ്രീലങ്കന്‍ ബുദ്ധസന്യാസിക്ക് ആറുവര്‍ഷം കഠിനതടവ്. പ്രസംഗങ്ങളിലൂടെ മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിച്ചതിനും കോടതിയലക്ഷ്യക്കേസും ചേര്‍ത്താണ് ശ്രീലങ്കന്‍ ബുദ്ധസന്യാസി ഗലഗോഡ ജ്ഞാനസാരയ്ക്കു അപ്പീല്‍ കോടതി തടവ് വിധിച്ചിരിക്കുന്നത്. കുറച്ച് നാള്‍ മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ കോടതിയില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു മാസം ശിക്ഷ വിധിക്കപ്പെട്ട ജ്ഞാനസാര ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്....

യുഎഇയില്‍ അനധികൃത താമസക്കാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ അനുവധിച്ച 6 മാസത്തെ താല്‍ക്കാലിക വിസ നല്‍കി തുടങ്ങി

ദുബായ്(www.mediavisionnews.in): വിസാ ചട്ടങ്ങളുടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി യുഎഇ പ്രഖ്യാപിച്ച ആറുമാസത്തെ തൊഴിലന്വേഷക വിസ, അപേക്ഷകര്‍ക്ക് നല്‍കിത്തുടങ്ങി. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കാണ് ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കുന്നത്. തൊഴില്‍ മന്ത്രാലത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആറുമാസം യുഎഇയില്‍ തുടരാം എന്നതാണ് പുതിയ വിസയുടെ പ്രത്യേകത. അനധികൃത താമസക്കാരായ തൊഴില്‍ അന്വേഷകരെ സഹായിക്കാനാണ് യുഎഇ പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. യുഎഇ...

കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിച്ച് ‘മോമോ ചാലഞ്ച്’; മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ്

ജപ്പാൻ (www.mediavisionnews.in): ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം മറ്റൊരു അപകടകരമായ ഗെയിം ചാലഞ്ച് കൂടി. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെകുറിച്ചുള്ള മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തി. ‘മോമോ ചാലഞ്ച്’ എന്നാണ് ഇതിന്റെ പേര്. കഴിഞ്ഞ ആഴ്ചകളിലാണ് മോമോ ചാലഞ്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വാട്‌സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്....

റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

റിയാദ് (www.mediavisionnews.in): റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീര്‍, ഉമയനല്ലൂര്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. തൃശൂര്‍ സ്വദേശി പോള്‍സണ്‍ കായംകുളം സ്വദേശി നിഷാദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...

വിലക്ക് കാലാവധി കഴിയാതെ വിസ സ്റ്റാമ്പിങിന് ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി

ജിദ്ദ (www.mediavisionnews.in): സ്‌പോണ്‍സര്‍ ഒളിച്ചോട്ട പരാതി കൊടുത്ത ആളുകളുടെ വിസ സ്റ്റാമ്പിങിന് കൊണ്ടു പോകുന്ന ഇന്ത്യയിലെ ഏജന്റുമാരുടെ കാര്‍ഡുകള്‍ സൗദി കോണ്‍സുലേറ്റ് പിടിച്ചു വെക്കുന്നു. റീ എന്‍ട്രി, ഫിംഗര്‍ പ്രശ്‌നങ്ങളുള്ളരുടെ വിസ സ്റ്റാമ്പിങ് നടത്താന്‍ ശ്രമിച്ചവരും വെട്ടിലായി. വിലക്ക് കാലാവധിക്ക് മുമ്പേ സ്റ്റാമ്പിങിന് കൊണ്ടു പോകുന്നതാണ് നിലവില്‍ കര്‍ശനമായി തടയുന്നത്. വെക്കേഷന് വേണ്ടി റീ എന്‍ട്രിയില്‍ നാട്ടിലെത്തിയവരില്‍ ചിലര്‍ക്ക്...

രണ്ടരവര്‍ഷമായി ദമ്മാമിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ദമാം (www.mediavisionnews.in):രണ്ടരവര്‍ഷമായി ദമ്മാമിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തേടി ബന്ധുക്കള്‍ എത്തി. കൃത്യമായ മേല്‍വിലാസമില്ലാത്തതിനെ തുടര്‍ന്നായിരുന്നു കോയാമൂച്ചിയെന്നയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്. പാസ്പോര്‍ട്ടിലെ മേല്‍വിലാസപ്രകാരം ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്ത വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് കോയാമൂച്ചിയുടെ ബന്ധുക്കളെത്തിയത്. വ്യാജപാസ്പോര്‍ട്ടിലായിരുന്നു കോയാമൂച്ചി സൌദിയിലെത്തിയത്. മരണശേഷം പാസ്പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ ബന്ധുക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല....

പട്ടാപ്പകല്‍ സൈബീരിയയെ ഇരുട്ടിലാക്കി സൂര്യന്‍ മുങ്ങി; തിരിച്ചെത്തിയത് രണ്ട് മണിക്കൂറിനുശേഷം

സൈബീരിയ (www.mediavisionnews.in):  പട്ടാപ്പകല്‍ നാടിനെ ഇരുട്ടിലാക്കി സൈബീരിയയില്‍ നിന്ന് സൂര്യന്‍ അപ്രത്യക്ഷമായി. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ ആണ് പട്ടാപ്പകല്‍ സൂര്യനെ കാണാതായിത്. പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പട്ടാപ്പകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണെന്ന് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി....

വലിയ പെരുന്നാള്‍; വന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഖത്തര്‍

ദോഹ (www.mediavisionnews.in): വലിയ പെരുന്നാളിനോടനുബന്ധിച്ച് വന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷണക്കണക്കിന് ജനങ്ങള്‍ക്കായി ബലിമൃഗങ്ങളും വസ്ത്രങ്ങളും മറ്റ് സഹായങ്ങളുമെത്തിക്കും. വിവിധ സന്നദ്ധ സംഘടനകള്‍ മുഖേനയാണ് ഖത്തര്‍ ചാരിറ്റി ഈ സഹായ പദ്ധതിക്കൊരുങ്ങുന്നത്. ബലി പെരുന്നാളിന്റെ സന്തോഷം പങ്കുവയ്ക്കുക എന്ന സന്ദേശവുമായാണ് ഖത്തര്‍ വന്‍തോതിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തികമായി...

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം

ദുബൈ (www.mediavisionnews.in): പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്ന പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളില്‍ പോയി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോണ്‍സുലേറ്റ് ഹെല്‍പ് ഡെസ്‌കില്‍ നിന്നറിയിച്ചു. തുടര്‍ന്ന് അവര്‍ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ പോയി തുടര്‍ നടപടിക്രമ ങ്ങള്‍ക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തില്‍ എത്താന്‍. കമ്പനികളുമായി കേസുള്ളവര്‍ ആദ്യം തഹസില്‍ കേന്ദ്രത്തില്‍ പോയി വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്നും അറിയിച്ചു....
- Advertisement -spot_img

Latest News

ഇറാനിൽ സ്‌കൂളിന് നേരെ ഇസ്രായേൽ ആക്രമണം; 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു

തെഹ്റാൻ/തെൽ അവിവ്: ദക്ഷിണ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ...
- Advertisement -spot_img