Friday, May 17, 2024

World

യുഎഇയില്‍ കനത്ത മഴ; വിവിധയിടങ്ങളില്‍ ഗതാഗതം താറുമാറായി

അബുദാബി(www.mediavisionnews.in) : കേരളം കടുത്ത ചൂടിലൂടെ കടന്നുപോകുമ്പോള്‍ യുഎഇയില്‍ പരക്കെ മഴ. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും റോഡ് ഗതാഗതം താറുമാറായി.  രണ്ടുദിവസത്തെ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് പിന്നാലെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മഴ ലഭിച്ചു. ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടായത്. നേരിയ ഇടിമിന്നലോടെയാണ് മിക്കയിടത്തും മഴ പെയ്തത്. റോഡിൽ വെള്ളംകെട്ടിനിന്ന് ഗതാഗത പ്രശ്നങ്ങളുമുണ്ടായി. നിരവധി...

സൗദിയിലെ വിദേശികൾക്കും സ്വദേശികൾക്കും സ്വന്തം നിലയിൽ ഉംറ തീർഥാടകരെ കൊണ്ടുവരാനുള്ള അവസരം വരുന്നു

ജിദ്ദ(www.mediavisionnews.in): സൗദിയിലെ വിദേശികൾക്കും സ്വദേശികൾക്കും സ്വന്തം നിലയിൽ ഉംറ തീർഥാടകരെ കൊണ്ടുവരാനുള്ള അവസരം വരുന്നു. വിദേശ തൊഴിലാളികൾക്ക് സ്വന്തം ബന്ധുക്കളെ ഇങ്ങനെ സൗദിയിൽ കൊണ്ടുവരാം. തീർഥാടകരുടെ താമസം യാത്ര തുടങ്ങിയവ കൊണ്ട് വരുന്നവരുടെ ഉത്തരവാദിത്തത്തിൽ ആയിരിക്കും. അതിഥിയുടെ ഉംറ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അടുത്ത ഉംറ സീസണിൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം...

ഖത്തറിലേക്കുള്ള വിസാ നടപടിക്രമങ്ങള്‍ ഇനി കേരളത്തില്‍ തന്നെ പൂര്‍ത്തിയാക്കാം

ദോഹ (www.mediavisionnews.in):  തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാകും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച പ്രത്യേക ഏജന്‍സിയുടെ കീഴില്‍ കൊച്ചി ഇടപ്പള്ളിയില്‍ ഇതിനായി വിസാ കേന്ദ്രം തുടങ്ങും. ഇതോടെ കൊച്ചി ഓഫീസിലെ നടപടിക്രമങ്ങള്‍ക്കു ശേഷം ഖത്തറിലെത്തി നേരിട്ടു ജോലിയില്‍ പ്രവേശിക്കാം. ജോലിക്കു പ്രവേശിക്കുന്ന...

നാട്ടിലെ വിവാഹ നിശ്ചയ ദിനത്തില്‍ മലയാളി യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു

മനാമ (www.mediavisionnews.in): മലയാളി യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു. ബഹ്‌റൈന്‍ പ്രവാസിയായ തലശ്ശേരി, പെരിങ്ങാടി അഴീക്കല്‍ പുതിയ പുരയില്‍ നവാഫാണ് (27) ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ബഹ്‌റൈനില്‍ മരണപ്പെട്ടത്. മനാമ അറാദുഫ് അപാര്‍ട്‌മെന്റിന് സമീപത്തെ താമസസ്ഥലത്ത് വച്ച് സുഹൃത്തുക്കളാണ് നവാഫിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നവാഫിന്റെ വിവാഹം...

ലോക്സഭ തെരഞ്ഞെടുപ്പ്​: പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കുമെന്ന് സൗദി കെഎംസിസി

ജിദ്ദ(www.mediavisionnews.in): ബിജെപി സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രവാസി വോട്ടര്‍മാരെ കേന്ദ്രീകരിച്ച് വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗദി കെഎംസിസി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രോക്‌സി വോട്ട് വഴി പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അവസാനം രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാതെ രക്ഷപ്പെട്ട ബിജെപിയോട് പ്രതിഷേധം രേഖപ്പെടുത്താനുള്ള...

30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ; 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാല് യുവാക്കള്‍ അറസ്റ്റില്‍

സോള്‍ (www.mediavisionnews.in): ദക്ഷിണകൊറിയയില്‍ വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ ഘടിപ്പിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റിലായി. ഹോട്ടല്‍ മുറികളിലെ ഭിത്തികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും അനേകം രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ച് അതിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആവശ്യക്കാര്‍ക്കായി തത്സമയം സംപ്രേഷണം നടത്തുകയായിരുന്നു. ദക്ഷിണ കൊറിയയില്‍ നടന്ന...

യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

യുഎഇ (www.mediavisionnews.in): യുഎഇ കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചതനുസരിച്ച് എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. ഇപ്പോള്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടവര്‍ എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കുന്നതോടെ ഇവ പഴയതുപോലെ വീണ്ടും ഉപയോഗിക്കാനാവും യുഎഇയിലെ പ്രമുഖ ബാങ്കുകളായ എഡിസിബി, റാക് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, സിബിഐ തുടങ്ങിയവ നേരത്തെ...

മലബാർ സ്പോർട്സ് ഫൗണ്ടേഷൻ പ്രതിഭാ സംഗമം ശ്രദ്ധേയമായി

ദുബൈ(www.mediavisionnews.in): കായിക താരങ്ങൾ അവർ പ്രതിനിധീകരിക്കുന്ന മേഖലക്കപ്പുറത്ത് സമൂഹ മദ്ധ്യേ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങൾ ആവണമെന്ന് കാസറകോട് കബഡി അസോസിയേഷൻ ചെയർമാനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം. അഷറഫ് അഭിപ്രായപ്പെട്ടു. ദുബായ് മലബാർ സ്പോർട്സ് ഫൗണ്ടേഷൻ ദുബായ് ക്‌ളാസ്സിക് റെസ്റ്റാറ്റാന്റിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ അനുമോദിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുഎഇയില്‍ ഒരാളെ നാടുകടത്തി

യുഎഇ (www.mediavisionnews.in): ന്യൂസിലന്‍ഡ് ഭീകാരാക്രമണത്തെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് യുഎഇയില്‍ ഒരു ജീവനക്കാരനെ നാടുകടത്തി. യുഎഇയിലെ ട്രാന്‍സ് ഗാര്‍ഡ് ഗ്രൂപ്പ് എന്ന കമ്പനി ജീവനക്കാരനാണ് തീവ്രവികാരമുണര്‍ത്തുന്ന രീതിയില്‍ ആക്രമണത്തെ അനുമോദിച്ച് കുറിപ്പിട്ടത്. ജീവനക്കാരന്‍ മാപ്പ് നല്‍കാനാവാത്ത തെറ്റാണ് ചെയ്തതെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്പനി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ജീവനക്കാരന്‍ തെറ്റുകാരനെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്...

വെള്ളിയാഴ്ചത്തെ ബാങ്കുവിളി ന്യൂസിലന്‍ഡ് ടി.വിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീണ്ട; കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും പ്രഖ്യാപനം

ക്രൈസ്റ്റ്ചര്‍ച്ച്(www.mediavisionnews.in): ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളഇയാഴ്ച രണ്ടുമിനിറ്റ് പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍. ബാങ്കുവിളി ന്യൂസിലന്‍ഡ് ടിവിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു. മറ്റ് പ്രാര്‍ത്ഥനാ പരിപാടികളും ഇതോടനുബന്ധിച്ചു നടത്തുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കാനിരിക്കെ ജസീണ്ട ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ...
- Advertisement -spot_img

Latest News

- Advertisement -spot_img