ദോഹ(www.mediavisionnews.in): നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് ഭക്ഷണത്തിനൊപ്പം വിലപിടിപ്പൂള്ള സമ്മാനങ്ങള്‍ കൂടി നല്‍കുകയാണ് ഖത്തറിലെ ഒരു പള്ളിയില്‍. ഖത്തറിലെ അല്‍വാബിലുള്ള ജാമിഉല്‍ അഖവൈന്‍ പള്ളിയിലാണ് എല്ലാ ദിവസം നോമ്പ് തുറക്കാനെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. മൊബൈല്‍ ഫോണും ടാബ്‍ലെറ്റുമൊക്കെയാണ് എല്ലാ ദിവസത്തേയും സമ്മാനം. വിജയിയാവുന്ന ഒരാള്‍ക്കും ഒരു കാറും സമ്മാനം ലഭിക്കും.
സമ്മാനങ്ങളുടെ വിവരം...
അമേരിക്ക(www.mediavisionnews.in): 'സോഫ്' എന്ന പെൺകുട്ടിയും അവളുടെ യുട്യൂബ് ചാനലും വളരെ പെട്ടന്നാണ് സൈബർലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. എന്നാൽ അത്ര നല്ല കാര്യത്തിന്റെ പേരിലല്ല ഈ പ്രശസ്തി. മുസ്‌ലിം മതവിശ്വാസികൾക്ക് എതിരെ കടുത്ത വംശീയവും വിദ്വേഷജനകവുമായ കാര്യങ്ങളാണ് കുട്ടി യൂട്യൂബിലൂടെ പറയുന്നത്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയ്ക്കടുത്തുള്ള ബേ ഏരിയ സ്വദേശിയാണ് പെൺകുട്ടി. ഹിജാബ് ധരിച്ച്...
ഗസ്സ(www.mediavisionnews.in): വിശുദ്ധ റമദാനില്‍ ഫലസ്തീന്‍ ജനതയ്ക്കായി 1.5 മില്യണ്‍ യൂറോ സംഭാവന ചെയ്ത് പോര്‍ച്ചുഗീസ്, യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ നരകയാതന അനുഭവിക്കുന്ന ഗസ്സ മുനമ്പിലെ ഫലസ്തീനികള്‍ക്കാണ് ഈ സഹായം.
നേരത്തെയും ഫലസ്തീനികള്‍ക്കും സിറിയയിലെ യുദ്ധ ഇരകള്‍ക്കും ഒപ്പം നിന്ന് ഏറെ ജനഹൃദയം പിടിച്ചുപറ്റിയ ആളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
2012 നവംബറില്‍, ഇസ്‌റാഈല്‍ ആക്രമണം ശക്തമായപ്പോള്‍,...
അബുദാബി (www.mediavisionnews.in): യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍...
റിയാദ്(www.mediavisionnews.in): പ്രവാസികള്‍ക്കുള്ള സ്പെഷ്യല്‍ ഇഖാമയ്ക്ക് സൗദി മന്ത്രാലയം അംഗീകാരം നല്‍കി. വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്കാണ് മന്ത്രി സഭയുടെ അംഗീകാരമായത്. പ്രത്യേക ആനുകൂല്യങ്ങളുള്ള പുതിയ തരം ഇഖാമ അഥവാ താമസ രേഖക്കായി പുതിയ കേന്ദ്രം സ്ഥാപിക്കും. ഈ കേന്ദ്രമാകും പ്രത്യേക ഇഖാമകള്‍ക്കുള്ള ഫീസടക്കം നിശ്ചയിക്കുക.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്...
റിയാദ്(www.mediavisionnews.in): ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് ശിക്ഷയായി സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയെ വെയിലത്ത് മരത്തില്‍ കെട്ടിയിട്ടു. സൗദിയിലെ ധനിക കുടുംബത്തില്‍ ജോലി ചെയ്തിരുന്ന ഫീലിപ്പൈന്‍ സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26) തൊഴിലുടമയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത്. വീട്ടിലെ മറ്റ് ജോലിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വിലയേറിയ ഫര്‍ണിച്ചര്‍ വീടിന് പുറത്ത് വെയിലത്ത് ഇട്ടതിനാല്‍...
കൊളംബോ(www.mediavisionnews.in): ഈസ്റ്റർ സ്ഫോടന പരമ്പരക്കു പിന്നാലെ ശ്രീലങ്കയിൽ മുസ്‌ലിം സ്ഥാപനങ്ങൾക്കും പള്ളികൾക്കും നേരെയുള്ള അക്രമത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ 45കാരനാണ് പുട്ടലം ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ജനക്കൂട്ടം ഇയാളെ ആയുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കലാപത്തിൽ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാൾ. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് കർഫ്യൂ വ്യാപിപ്പിച്ചു.
കഴിഞ്ഞദിവസം രാജ്യത്ത് ഫേസ്ബുക്ക്, വാട്സ്ആപ് അടക്കം...
മനാമ (www.mediavisionnews.in): 'ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി'യെന്ന പേരില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വീകരണം സംഘടിപ്പിക്കുന്നതിനെതിരെ സമസ്ത. കാന്തപുരം വിഭാഗത്തിന്റെ പ്രവാസി സംഘടനയായ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ് ) ഒരുക്കുന്ന സ്വീകരണത്തിനെതിരെയാണ് സമസ്ത രംഗത്തെത്തിയിട്ടുളളത്.
'ഗ്രാന്റ് മുഫ്തി' എന്ന പദവിയില്‍ പരിചയപ്പെടുത്തി അറബികളില്‍ നിന്നും പ്രവാസി മലയാളികളില്‍ നിന്നും പണം...
യുഎഇ (www.mediavisionnews.in): യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി യുഎഇ സര്‍ക്കാരും സ്ഥിരീകരിച്ചു.
ഫുജൈറ തുറമുഖത്തിനു കിഴക്ക് ഉണ്ടായ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍...
ജിദ്ദ(www.mediavisionnews.in): റമദാനിൽ മക്കയിലേക്ക് ഒഴുകുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചതായി റിപ്പോർട്ട്. ഹറം പള്ളിയിലേക്കുള്ള ഷട്ടിൽ സർവീസുകൾ ഒരാഴ്ചക്കുള്ളിൽ യാത്രാ സൗകര്യം ഒരുക്കിയത് എൺപത് ലക്ഷത്തിലേറെ പേർക്കാണ്.
മക്കയിലെ ഹറം പള്ളിയിലേക്ക് നടത്തുന്ന ഷട്ടിൽ സർവീസ് ബസുകളിൽ ഒരാഴ്ചക്കുള്ളിൽ യാത്ര ചെയ്തത് എൺപത് ലക്ഷം പേരാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ പതിനാല് ശതമാനം കൂടുതലാണ്....