World

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഒരു വര്‍ഷം വരെ സ്വന്തം രാജ്യത്തെ ലൈസന്‍സ് മതി

റിയാദ്: (www.mediavisionnews.in) സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉണ്ടെങ്കില്‍ സൗദിയില്‍ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം ലൈസന്‍സുകള്‍ കാലാവധിയുള്ളതായിരിക്കണം. സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയാണ് ഇങ്ങനെ വാഹനം ഓടിക്കാന്‍ അനുമതിയുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ടണലുകളിലൂടെ ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 500 മുതല്‍ 900 റിയാല്‍...

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: (www.mediavisionnews.in) ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം.ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദേശരാജ്യങ്ങളുടെ എംബസികള്‍ ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്. ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുള്‍ മഹദി സംഭവത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരു യുദ്ധത്തിലേക്ക് തങ്ങളുടെ രാജ്യത്തെ വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരു മാസമായി അമേരിക്കയും...

സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സൽ(www.mediavisionnews.in):പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ എം.പിമാർ. യൂറോപ്യൻ യൂണിയനിലെ 150 എം.പിമാർ ചേർന്ന് തയ്യാറാക്കിയ പ്രമേയത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. പൗരത്വവുമായി...

സി.എ.എ, കശ്മീര്‍ വിഷയത്തില്‍ വിമര്‍ശനവുമായി അമേരിക്ക

വാഷിംഗ്ടൺ: (www.mediavisionnews.in)കശ്മീര്‍, പൗരത്വഭേദഗതി നിയമ വിഷയങ്ങളില്‍ വിമർശനവുമായി മുതിര്‍ന്ന അമേരിക്കൻ നയതന്ത്ര പ്രതിനിധി. പൗരത്വ നിയമത്തില്‍ വിവേചനം പാടില്ലെന്നാണ് മധ്യ - ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കൻ പ്രതിനിധി ആലീസ് വെല്‍സ് ഇന്ത്യയോട് ആവശ്യപ്പെട്ടു. കശ്മീരിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം. ദീർഘനാൾക്ക് ശേഷം കശ്മീരിലെ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അമേരിക്കൻ പ്രതിനിധി പറഞ്ഞു. മധ്യ - ദക്ഷിണേഷ്യയിലെ...

മോദി സര്‍ക്കാറിന് തിരിച്ചടി; സി.എ.എയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം

ബ്രസ്സൽ : (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന മോദി സര്‍ക്കാറിന് തിരിച്ചടി. സി.എ.എക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. അടുത്തയാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. സി.എ.എ വിവേചനപരവും അപകടകരമായ രീതിയില്‍ വിഭജനപരവുമാണെന്ന് പറയുന്ന പ്രമേയത്തില്‍, അന്താരാഷ്ട്ര സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണ്...

സൗദി അറേബ്യയില്‍ തീപിടുത്തം; 17 പേര്‍ക്ക് പരിക്ക്

റിയാദ്  (www.mediavisionnews.in) :സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഫലാഹ് ഡ‍ിസ്ട്രിക്റ്റില്‍ പാര്‍പ്പിട ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. കെട്ടിടത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതിനാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 16 പേര്‍ക്ക് സ്ഥലത്തുവെച്ചുതന്നെ റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഒരാളെ...

കൊറോണ വൈറസ്; ഖത്തറിലും പരിശോധനകള്‍ ശക്തം

ദോഹ: (www.mediavisionnews.in) കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഖത്തറിലും പരിശോധനകള്‍ ശക്തമാക്കി. ചൈനയില്‍ നിന്നും നേരിട്ടോ അല്ലാതെയോ രാജ്യത്തെത്തുന്ന മുഴുവന്‍ വിമാനയാത്രക്കാരെയും ദോഹ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഇത്തരം യാത്രക്കാരെ തുടര്‍ന്നും പ്രത്യേകം നിരീക്ഷിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ചൈനയിലുള്ള ഖത്തരി പൌരന്മാര്‍ വൈറസിനെതിരെയുള്ള...

യുഎഇയിൽ കേസിൽപെട്ടാൽ ശിക്ഷ പേടിച്ച് നാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിട്ട് കാര്യമില്ല ; യുഎഇ സിവിൽ കോടതിവിധി ഇനി ഇന്ത്യയിലും ബാധകം

ദുബായ്: (www.mediavisionnews.in) യുഎഇയിലെ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും ബാധകം. പുനഃപരിശോധിക്കാതെ തന്നെ ആയിരിക്കും വിധി ഇന്ത്യയിലും നടപ്പാക്കുക. ലോൺ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയും മറ്റ് സിവിൽ കേസുകളിൽ പ്രതികളാകുകയും ചെയ്തതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിട്ടുള്ള പ്രതികളെ പിടികൂടാൻ നിയമപരമായുള്ള നടപടികൾ ഇനി ലഘുവായിരിക്കും. ജനുവരി 17 ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ...

കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ പലയിടങ്ങളിലും വാഹനാപകടങ്ങള്‍, ഗതാഗതക്കുരുക്ക്

ദുബായ്: (www.mediavisionnews.in) ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും പെയ്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ വിവിധയിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. പ്രധാന ഹൈവേകളിലടക്കം ബുധനാഴ്ച രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ നിന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ദുബായ്-ഷാര്‍ജ റോഡില്‍ രാവിലെ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. വാഹനാപകടങ്ങളെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസപ്പെട്ടത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ദുബായ്...

സംസം വെള്ളം കിട്ടാൻ ഇനി മുതൽ ഓൺലൈനിൽ പണമടയ്ക്കണം

റിയാദ്​: (www.mediavisionnews.in) ​സംസം വെള്ളം കുപ്പികളിൽ കിട്ടാൻ ഇനി മുതൽ ഓൺലൈനിൽ പണമടയ്​ക്കണം. നേരിട്ട്​ പണം കൊടുത്തു വാങ്ങുന്ന സംവിധാനം ഇനി വിദേശത്ത്​ നിന്നെത്തുന്ന തീർത്ഥാടകർക്ക്​ മാത്രം. സൗദി നാഷനൽ വാട്ടർ കമ്പനിയുടെ കീഴിൽ മക്ക കേന്ദ്രമാക്കി സംസം കുപ്പിയിലാക്കി നൽകുന്നതിനാണ്​ ഡിജിറ്റൽ പേയ്​മെൻറ്​ നിർബന്ധമാക്കിയത്​. കിങ്​ അബ്‌ദുല്ല സംസം പ്രൊജക്​റ്റിന്റെ ഭാഗമായുള്ള സേവനമാണ് ഈ...
- Advertisement -spot_img

Latest News

ഇന്ത്യയോട് തോറ്റതിന് പാകിസ്താൻ താരങ്ങൾക്ക് പിഴ; ഓരോരുത്തരും 50 ലക്ഷം നൽകണമെന്ന് പി.സി.ബി

ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ...
- Advertisement -spot_img