World

ശിഫാഹു റഹ്മ കാരുണ്യ ഹസ്തം: അർബുദ രോഗി ഉൾപ്പെടെ മൂന്നു പേർക്ക് ധനസഹായം അനുവദിച്ച് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ഹസ്തം 2020 പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തിലെ ചികിത്സാ സഹായം മൂന്നു പേർക്ക് അനുവദിച്ചു. കാൻസർ രോഗ ചികിത്സയിൽ കഴിയുന്നതിനാൽ വിദ്യാഭ്യാസം മുടങ്ങിയ കുമ്പള പഞ്ചായത്തിലെ 17 കാരി, കിഡ്നി രോഗിയായി കുടുംബ ഭാരം മൂലം...

ഒമാനി റിയാൽ കുതിക്കുന്നു; വിനിമയ നിരക്ക് വർദ്ധനവിൽ സന്തോഷവുമായി പ്രവാസികൾ.

മസ്‌കറ്റ്: (www.mediavisionnews.in) ഒരു ഒമാനി റിയാലിന് ശനിയാഴ്ച വൈകിട്ട്  മണി എക്‌സ്‌ചേഞ്ചുകൾ 187 രൂപയാണ് നല്കിയത്. പ്രാദേശിക കറൻസി എക്സ്ചേഞ്ചർമാരുടെ അഭിപ്രായത്തിൽ, ഒ‌എം‌ആറിലേക്കുള്ള ഐ‌എൻ‌ആറിന്റെ വിനിമയ നിരക്ക് ഇപ്പോൾ 186.93 രൂപയാണ്. അത് ഇനിയും മുന്നോട്ട് പോകുമെന്നാണ് സൂചന. ജനുവരി 30 ന് ഒരു ഒമാനി റിയാലിന് 184 രൂപയായിരുന്നു .ഇന്ത്യൻ രൂപയുടെ മൂല്യം...

കൊറോണ വൈറസ്; ആഹാരം പോലും കിട്ടാതെ ഇറാനില്‍ 17 മലയാളി മല്‍സ്യതൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

തിരുവനന്തപുരം: (www.mediavisionnews.in) ഇറാനിലും കൊറോണ പടരുന്ന സാഹചര്യത്തില്‍ മലയാളി മല്‍സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു. തിരുവനന്തപുരം സ്വദേശികളായ 17 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മല്‍സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. ആഹാരം പോലും കിട്ടുന്നില്ലെന്നും പരാതിയുണ്ട്. പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളില്‍ നിന്നും പോയവരാണ് പുറത്തിറങ്ങാന്‍ കഴിയാതെ കഴിയുന്നത്. ഇറാനിലെ അസലൂരിലാണ് മല്‍സ്യതൊഴിലാളികള്‍...

ഗൾഫ് മേഖലയെ ആശങ്കപ്പെടുത്തി ഖത്തറിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ദോഹ:  (www.mediavisionnews.in) ഖത്തറില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 36കാരനായ ഖത്തര്‍ പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്തേക്ക് മടങ്ങിയെത്തിയ വ്യക്തിയാണ് ഇയാളെന്നും ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാനിലുണ്ടായിരുന്ന ഖത്തര്‍ പൗരന്മാരെ കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ രാജ്യത്ത് എത്തിച്ചിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന...

കൊടിയമ്മ ഗവ. ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിക്കണം: ദമാം കെ.എം. സി.സി പ്രവർത്തകർ നിവേദനം നൽകി

ദമാം (www.mediavisionnews.in): കൊടിയമ്മ ഗവ. ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ധീന് കൊടിയമ്മ പ്രദേശത്തെ ദമാം കെ.എം.സി.സി പ്രവർത്തകർ നിവേദനം നൽകി. ഉംറ കർമത്തിനും വിവിധ സ്വീകരങ്ങൾക്കുമായി സഊദിയിലെത്തിയ എം.സി ഖമറുദ്ധീന് സഊദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി റോയൽ മലബാർ ഹോട്ടലിൽ നൽകിയ സ്വീകരണത്തിൽ വച്ചാണ്...

അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചു

ദോഹ (www.mediavisionnews.in):അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ദോഹയില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇരുവരും കരാര്‍ ഒപ്പിട്ടത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്റ എണ്ണം കുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ തീരുമാനമായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷമായി തുടര്‍ന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറൊപ്പിടുന്നത്. അഫ്ഗാന്‍, അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കൊപ്പം യു.എന്‍, ഇന്ത്യ, പാക് പ്രതിനിധികളും താലിബാനുമായുള്ള...

കൊറോണ ഭീതി: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മക്കയിലും മദീനയിലും സൗദി വിലക്കേര്‍പ്പെടുത്തി

റിയാദ്: (www.mediavisionnews.in) കൊറോണ ആശങ്ക ഉയർത്തി വ്യാപിക്കുന്ന സാഹചര്യത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കാൻ താത്ക്കാലിക വിലക്കേർപ്പെടുത്തി സൗദി. കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാർക്കും വിലക്കേർപ്പെടുത്തിയതെന്നാണ്  സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സൗദിയിലുള്ള...

ഗൾഫിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു; സൗദിയിൽ മലയാളികളെ തിരിച്ചയച്ചു

യുഎഇ: (www.mediavisionnews.in) ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം നൂറു കടന്നു. ബഹ്റൈൻ, കുവൈത്ത്, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിലായി നൂറ്റിയാറുപേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, സൗദി വിമാനത്താവളങ്ങളിൽ ടൂറിസ്റ്റ് വീസയിലെത്തിയ മലയാളികളടക്കമുള്ളവരെ തിരിച്ചയച്ചു. ഇറാനിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചത്. കുവൈത്തിൽ...

മരണം മുന്നിൽ കണ്ടൊരു ടിക് ടോക് വീഡിയോ; രണ്ടുകോടിക്കുമേൽ ആളുകൾ കണ്ട ഈ വീഡിയോ ആരെയും ഭയപ്പെടുത്തും

(www.mediavisionnews.in) മരണം മുന്നിൽ കണ്ടുകൊണ്ടൊരു ടിക് ടോക് വീഡിയോ! ലോകപ്രശസ്ത ടിക് ടോക് താരം ജേസൺ ക്ലാർക്ക് ആണ് തലനാരിഴയ്ക്ക് ജീവിത്തിലേക്ക് തിരികെ നീന്തി കയറിയത്. താൻ നേരിട്ട ഭീതി ജനകമായ അനുഭവം ക്ലാർക്ക് തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. 2.1 കോടി ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. കണ്ടവരെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് ജേസൺ...

ഡ‍ല്‍ഹി കലാപത്തില്‍ രൂക്ഷവിമര്‍ശവുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി

യുഎഇ: (www.mediavisionnews.in) ഡ‍ല്‍ഹി കലാപത്തില്‍ രൂക്ഷവിമര്‍ശവുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ഇന്ത്യയില്‍ നടക്കുന്നത് വംശീയ കലാപമെന്ന് കുറ്റപ്പെടുത്തിയ ഒ.ഐ.സി കര്‍ശന നടപടി സ്വീകരിക്കണണെന്നും ആവശ്യപ്പെട്ടു. അതേ സമയം പ്രസ്താവന വാസ്തവവിരുദ്ധമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഒ.ഐ.സി സമാധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര...
- Advertisement -spot_img

Latest News

മൂസ ഹാജി ആൾവായി സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാം ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4ന്

ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...
- Advertisement -spot_img