വാഷിംഗ്ടണ്‍ : (www.mediavisionnews.in) യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനം അന്താരാഷ്ടര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി ചര്‍ച്ചയാവുന്നു. സന്ദര്‍ശനത്തിന്റെ അന്നു തന്നെയാണ് ദല്‍ഹിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക ആക്രമണം നടന്നത്. ട്രംപിന്റെ വരവിനിടയിലും അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം കൃത്യമായ പ്രധാന്യം ദല്‍ഹിയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് നല്‍കി. ഒട്ടു മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളുടെയും...
ന്യൂയോര്‍ക്ക്: (www.mediavisionnews.in) ദല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും. യു.എസ് കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ ആണ് ദല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.
‘മതസ്വാതന്ത്ര്യത്തെ ക്ഷയിപ്പിക്കുന്ന നിയമ സംവിധാനങ്ങളോ, വിവേചനങ്ങളോ വേര്‍തിരിവുകളോ ജനാധിപത്യ സംവിധാനത്തില്‍ സഹിക്കുകയില്ല. ലോകം നിരീക്ഷിക്കുന്നുണ്ട്,’...
റിയാദ്: (www.mediavisionnews.in) കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി തീര്‍ത്ഥാടക ജീവനൊടുക്കി. സൗദി മെക്കയിൽ ജര്‍വലിൽ സുഡാനി തീര്‍ത്ഥാടകയാണ് താമസിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ തീര്‍ത്ഥാടക സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. സ്ഥലത്തെത്തിയ റെഡ് ക്രസന്‍റ് പ്രവര്‍ത്തകര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം...
അബുദാബി (www.mediavisionnews.in) : ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിയ വേതനം കൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
26 മില്യണ്‍ ദിര്‍ഹം 762 പേര്‍ക്ക് നല്‍കാനാണ് വ്യവസ്ഥ.വെയിറ്റര്‍മാര്‍, പാചകക്കാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാസങ്ങളായി...
അങ്കാറ : (www.mediavisionnews.in) കിഴക്കൻ തുർക്കിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി അനഡോലു റിപ്പോർട്ട് ചെയ്തു.
അഞ്ച് പേർക്ക് പരിക്കേൽക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മറ്റ് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കരുതുന്നു.
തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം...
കേപ്ടൗണ്‍ (www.mediavisionnews.in) : അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പോലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലില്‍ എത്തി.
ഞായറാഴ്ചയോ തിങ്കളാഴ്ചയോ പൂജാരിയെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് സൂചന.നേരത്തെ സെനഗലില്‍ പിടിയിലായ രവി...
റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിലെ അഫ്‍ലാജിന് സമീപം മരുഭുമിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത താമസക്കാരെ കടത്തുകയായിരുന്ന വാഹനമാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അനധികൃത താമസക്കാരായ മൂന്ന് സ്ത്രീകളും തൊഴില്‍-ഇഖാമ നിയമലംഘകരായ ഏഴ് എത്യോപ്യക്കാരും കാര്‍ ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്‍ലാജിന് സമീപം...
(www.mediavisionnews.in) ഇരട്ടസഹോദരി ബാക്കി വച്ച അടയാളവുമായി ജനിച്ച ഒരു 'അദ്ഭുത' ശിശുവാണ് പേലോണ്‍ ഗിവന്‍സ്. പേലോണ്‍ ഗിവന്‍സ് എന്ന കുഞ്ഞിനു ജന്മനാ കാലില്‍ ഒരു മറുകുണ്ടായിരുന്നു. എന്നാല്‍ അത് വെറുമൊരു ബെര്‍ത്ത് മാര്‍ക്ക് അല്ല. പേലോണിനൊപ്പം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്ന ഇരട്ടസഹോദരി ബാക്കി വച്ച അടയാളമാണ് ആ മറുക്.
ലൂസിയാന സ്വദേശിയായ പേലോണിന്റെ...