World

സൗദിയിലെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ 60% സര്‍ക്കാര്‍ വഹിക്കും; സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി

റിയാദ് (www.mediavisionnews.in) : സൗദി അറേബ്യയില്‍ കോവിഡ് പ്രതിസന്ധി ലഘൂകരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിനായി ഒമ്പത് ബില്യണ്‍ റിയാലിന്റെ സഹായം നീക്കി വെച്ചതായുള്ള സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം നല്‍കുക. ഇതിനായി നിബന്ധനകള്‍ പാലിച്ച കമ്പനികള്‍ക്കെല്ലാം സഹായം ലഭിക്കും....

യുഎഇ വിസ ഉള്ള എല്ലാവരുടെയും പ്രവേശന വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ദുബായ്: (www.mediavisionnews.in) റസിഡൻസി വിസ ഉള്‍പ്പെടെ എല്ലാത്തരും വിസക്കാരുടെയും പ്രവേശന വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യുഎഇ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പ്രവേശന വിലക്ക് നടപ്പിലാക്കിയത്. റസിഡൻസി വിസക്കാർക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. വിലക്കിന്റെ കാലാവധി പൂർത്തിയായതോടെയാണ് വീണ്ടും രണ്ടാഴ്ച കൂടി നീട്ടിയത്. പുതിയ ഉത്തരവ്...

കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് 25 കോടി നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി

ദുബായ് (www.mediavisionnews.in):  കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് 25 കോടി നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി. കൊവിഡിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേ കേരളത്തിന് യൂസഫലി 10 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇന്ത്യക്ക് 25 കോടി രൂപ നല്‍കുന്നത്. ഇതോടെ 35 കോടി രൂപ യൂസഫലി കൊവിഡ്...

ഇസ്രഈല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ്-19 സ്ഥിരീകരിച്ചു

തെല്‍-അവിവ് (www.mediavisionnews.in) : ഇസ്രഈല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രഈലിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില ഭേദമാണെന്നും നിലവില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ ഇസ്രഈല്‍ ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദ് ചീഫ് യോസി കോഹനും...

ഒമാനിലെ കൊവിഡ് നിയന്ത്രണങ്ങള്‍; നിത്യ ചെലവിന് പോലും പണമില്ലാത്ത നൂറ് കണക്കിന് പ്രവാസികള്‍

മസ്കറ്റ് (www.mediavisionnews.in):കൊവിഡ് പ്രതിരോധനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതോടെ ഒമാനിലെ പ്രവാസികളായ ചെറുകിട കച്ചവടക്കാരുടെ വരുമാനം പൂര്‍ണമായും നിലച്ചു. നിത്യ ചെലവിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് നൂറ് കണക്കിന് പ്രവാസികള്‍. കോവിഡ് വൈറസ് ഒമാനിൽ സാമൂഹ്യ വ്യാപനമായതോടു കൂടി രാജ്യത്തെ പ്രധാന വിപണികളെല്ലാം തന്നെ വിജനമായി കഴിഞ്ഞു. മസ്കറ്റ് ഗവര്‍ണറേറ്റിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് വയറസ്സ് ബാധ...

യു.‌എ.ഇയിൽ രണ്ട് കോവിഡ് മരണം; 150 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ദുബൈ: (www.mediavisionnews.in)യു.എ.ഇയിൽ രണ്ടുപേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിച്ചു. 150 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 62 കാരനായ ഏഷ്യൻ സ്വദേശിയും 78 കാരനായ ഗൾഫ് പൗരനുമാണ് ഇന്ന് മരിച്ചത്. ഇവർ ഹൃദ്രോഗമടക്കം വിവിധ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നവരാണ്. രാജ്യത്തെ കോവിഡ് മരണസംഖ്യ എട്ടായി ഉയർന്നപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 814 ആയി...

കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പെന്‍ഡന്‍റ് ; വന്‍ വില്‍പനയെന്ന് റഷ്യന്‍ ജ്വല്ലറി ഉടമ

റഷ്യ (www.mediavisionnews.in): കൊറോണ ഭീതിയില്‍ രാജ്യങ്ങള്‍ കഴിയുമ്പോള്‍ കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പെന്‍ഡന്‍റ് ഒരുക്കി റഷ്യന്‍ ജ്വല്ലറി. മോസ്കോയിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ജ്വല്ലറി. കൊറോണ വൈറസിന്റെ മൈക്രോസ്കോപ്പിക് ചിത്രങ്ങൾ അടിസ്ഥാന മാക്കിയാണ് പെന്‍ഡന്‍റ്   നിർമിച്ചിരിക്കുന്നത്.  ഏകദേശം  20 ഡോളറാണ് പെന്‍ഡന്‍റിന്‍റെ   വില. ഓൺലൈനിലാണ് വിൽപന. നിരവധി ആളുകൾ പെൻഡന്റ് വാങ്ങുകയും...

ലോകത്ത് കൊവിഡ് 19 പിടികൂടിയ രാജ്യങ്ങൾ ഇവയാണ്.

ഡിസംബർ അവസാനം ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പകർച്ചവ്യാധി അഥവാ കോവിഡ്-19 ലോകമെമ്പാടും ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതെഴുതുമ്പോൾ കോവിഡ്-19 ബാധിച്ച് 34,000 ൽ അധികം ആളുകൾ ഇതുവരെ മരിച്ചു, 177 രാജ്യങ്ങളിലായി 732,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയിൽ നിന്ന് 154,000 ൽ അധികം ആളുകൾ സുഖം...

ചൈനയിൽ മരിച്ചത് 42,000 പേർ ? റിപ്പോർട്ട് പുറത്ത് വിട്ടത് ബ്രിട്ടീഷ് പത്രം

ബെയ്ജിങ്‌ (www.mediavisionnews.in):  കൊറോണ വൈറസ് പിടിപെട്ട് മരിച്ചവരുടെ എണ്ണം ചൈന മറച്ചുവയ്ക്കുന്നതായി റിപ്പോർട്ട്. 3,300 പേർ മരിച്ചുവെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. എന്നാൽ വുഹാനിൽമാത്രം കുറഞ്ഞത് 42,000 പേർ മരിച്ചെന്ന് പ്രദേശവാസികൾ പറയുന്നതായി ബ്രിട്ടിഷ് മാധ്യമം ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ്...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33500 കടന്നു; രോഗം ബാധിതർ എണ്ണം ഏഴ് ലക്ഷത്തിലധികം

റോം: (www.mediavisionnews.in) ലോകത്ത് വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33500 കടന്നു. കണക്കുകള്‍ പ്രകാരം 33,148 പേരാണ് ഇതുവരെ മരിച്ചത്. ലോകത്താകമാനം ഏഴ്ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ കൂട്ടമരണങ്ങളാണ് ലോകത്ത് നടക്കുന്നത്. സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രോഗികളുടെ എണ്ണം 78,797 ആയി. അമേരിക്കയിലെ ഇല്ലിനോയിസിൽ കൊറോണ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരമായ രീതിയിൽ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സൂര്യനിൽ നിന്നുള്ള...
- Advertisement -spot_img