Friday, May 17, 2024

World

സൗദിയില്‍ ഭൂചലനം; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖുന്‍ഫുദ: സൗദിയിലെ ഖുന്‍ഫുദയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനം ഖുന്‍ഫുദയില്‍ ഉണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.  ഒമ്പത് കിലോമീറ്ററോളം ഇതിന്റെ ചെറുചലനങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ വക്താവ് താരീഖ് അബ അല്‍ ഖലീലിനെ ഉദ്ധരിച്ച് മലയാളം ന്യൂസ് റിപ്പോര്‍ട്ട്...

റമദാനില്‍ സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

റിയാദ് (www.mediavisionnews.in): പരിശുദ്ധ റമദാനില്‍ സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ സമയത്തില്‍ മാറ്റം. സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറാകും തൊഴില്‍ സമയമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചുമണിക്കൂറായിരിക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്നു വരെയായിരിക്കും റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്നും മന്ത്രാലയം അറിയിച്ചു.  അതേസമയം കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി...

കൊറോണ രോ​ഗികൾക്ക് രുചിയും മണവും നഷ്ടമാകുന്നു; വൈറസിന്റെ പുതിയ ലക്ഷണങ്ങളെ കുറിച്ച് ​ഗവേഷകർ

വരണ്ട ചുമ, പനി, ക്ഷീണം എന്നിവയ്ക്ക് പുറമെ രുചിയും മണവും നഷ്ടമാകുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്ന് ​ഗവേഷകർ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിലെ 200 ഓളം രോ​ഗികളിൽ നടത്തിയ സർവ്വേയിലൂടെയാണ് ​ഗവേഷകർ ഈ അനുമാനത്തിലെത്തിയത്. സർവ്വേ നടത്തിയ രോ​ഗികളിൽ 67 ശതമാനം പേർക്കും രുചിയോ മണമോ നഷ്ടപ്പെട്ടതായി ​ഗവേഷകർ കണ്ടെത്തി. പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍...

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.6 കോടി സമ്മാനം

ദുബായ്: (www.mediavisionnews.in) ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ മലയാളിക്ക് 7.6 കോടി രൂപ സമ്മാനം. പാറപ്പറമ്പില്‍ ജോര്‍ജ് വര്‍ഗീസിനാണ് 10 ലക്ഷം ഡോളര്‍(7,64,05,000 കോടി) സമ്മാനം ലഭിച്ചത്. 328-ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. എന്നാല്‍ ജോര്‍ജ് വര്‍ഗീസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതര്‍ പറഞ്ഞു.  നറുക്കെടുപ്പില്‍ മറ്റ് മൂന്നുപേര്‍ക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരനായ...

സ്വന്തം രാജ്യം അനുവദിച്ചാൽ വിദേശികൾക്ക് നാട്ടിൽ പോകുന്നതിന് തടസമില്ലെന്ന് സൗദി അറേബ്യ

റിയാദ്: (www.mediavisionnews.in) സൗദിയിൽ താമസിക്കുന്ന വിദേശികൾക്ക് അവരുടെ രാജ്യം അനുവദിച്ചാൽ നാട്ടിൽ പോകുന്നതിനു തടസമില്ലെന്നു സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു.  എന്നാൽ കൊവിഡിൽ നിന്ന് മുക്തമായെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ തിരിച്ചുവരാനാകൂ എന്നും ജവാസാത് വ്യക്തമാക്കി. റീ-എൻട്രി വിസയും ഫൈനൽ എക്സിറ്റ് വിസയും ഉള്ളവർക്ക് യാത്ര സൗകര്യം ലഭ്യമായാൽ നാട്ടിൽ പോകാമെന്നാണ് ജവാസത്തിന്റെ...

സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണത്തിനെതിരെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യന്‍ എംബസി

മസ്‍കത്ത് (www.mediavisionnews.in) :സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ ഒമാനിലെ ഇന്ത്യന്‍ എംബസി. കൊവിഡ് 19 ജാതിയോ മതമോ വര്‍ണമോ ഭാഷയോ നോക്കിയല്ല ബാധിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചാണ് എംബസിയുടെ ഓര്‍മപ്പെടുത്തല്‍.  ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും പങ്കുവെയ്ക്കുന്ന സഹിഷ്ണുതയുടെയും ബഹുസ്വരതയിലും അടിയുറച്ചതാണെന്ന് എംബസിയുടെ ട്വീറ്റില്‍ പറയുന്നു. ഈ നിര്‍ണായക...

സൗദിയിൽ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ കൂടി മരിച്ചു ;1141 പുതിയ വൈറസ് ബാധ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 114 ആയി ഉയർന്നു. അഞ്ചുപേരും മക്കയിലാണ് മരിച്ചത്. 50നും  76നും ഇടയിൽ പ്രായമുള്ളവരാണ്. 1141പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 12772 ആയി. ഇവരിൽ 1812 പേർ സുഖം  പ്രാപിച്ചു. ബുധനാഴ്ച 172 പേർക്കാണ്...

സൗദിയില്‍ റമദാനില്‍ പുറത്തിറങ്ങാനുള്ള സമയം മാറ്റി;ആഭ്യന്തര മന്ത്രാലയമാണ് പുതിയ സമയക്രമം നിശ്ചയിച്ചത്;പ്രധാന ഉത്തരവുകള്‍ ഇങ്ങിനെ

സൗദിയില്‍ റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങാനുള്ള സമയം ആഭ്യന്തര മന്ത്രാലയം മാറ്റി. റമദാന്‍ വ്രതാരംഭം മുതല്‍ രാവിലെ 9 മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പുറത്തിറങ്ങാനുള്ള സമയം. പ്രധാന ഉത്തരവുകള്‍ ഇങ്ങിനെയാണ്. 1. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റദമാനില്‍ പുറത്തിറങ്ങാനുള്ള സമയം രാവിലെ 9 മുതല്‍ വൈകീട്ട് അ‍ഞ്ച് വരെ മാത്രമായിരിക്കും. വൈകീട്ട്...

അവസാനയാത്ര ഇത്രയും ‘മാസാ’യാലെന്താ കുഴപ്പം? ശവപ്പെട്ടി ചുമക്കുമ്പോള്‍ ഡാന്‍സ് ചെയ്യുന്ന ഇവര്‍ ആരാണ്?

ശവപ്പെട്ടിയുമായി നൃത്തം ചെയ്യുന്ന ഇവരുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പലയിടത്തും കണ്ടിട്ടുണ്ടാകും. ഏതെങ്കിലും സിനിമയില്‍ നിന്നുള്ള രംഗങ്ങളാണിതെന്ന് തോന്നിയോ? എന്നാല്‍ അല്ല. ഘാനയിലെ ബെഞ്ചമിന്‍ ഐഡൂവിനും സംഘത്തിനും ഇത് വെറൈറ്റി ജോലിയാണ്. ശരിക്കും മരിച്ചയാളുടെ മൃതദേഹവുമായിത്തന്നെയാണ് ഇവര്‍ നൃത്തം ചെയ്യുന്നത്.  ശവസംസ്കാര ചടങ്ങുകളില്‍ ജോലി ചെയ്യുന്ന സംഘമാണിവരുടേത്. സംഘത്തിന്‍റെ നേതാവായ ബെഞ്ചമിന്‍ ഐഡൂവിനെ ഇങ്ങനെ...

യു.എ.ഇയിൽ മൂന്ന് കോവിഡ് മരണം കൂടി; രോഗബാധിതർ 7755 ആയി

ദുബായ് (www.mediavisionnews.in):  യു.എ.ഇയിൽ മൂന്ന് പേർ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച മൂന്നുപേരും ഏഷ്യൻ പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി. 490 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 7755 ആയി ഉയർന്നു. 83 പേർക്ക് കൂടി ഇന്ന് രോഗം പൂർണമായും ഭേദപ്പെട്ടു. രോഗവിമുക്തി...
- Advertisement -spot_img

Latest News

- Advertisement -spot_img