Thursday, May 2, 2024

World

കൊവിഡ് ബാധിച്ച് സൗദിയിൽ 9 പേർ കൂടി മരിച്ചു; 115 പേര്‍ ഗുരുതരാവസ്ഥയില്‍

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 9 പേരാണ് പുതിയതായി മരിച്ചത്. ഏഴ് വിദേശികളും രണ്ട് സ്വദേശികളും. ആകെ മരണസംഖ്യ 137 ആയി. മക്കയിലും  ജിദ്ദയിലുമായാണ് മരണങ്ങൾ സംഭവിച്ചത്. 33നും 77നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെല്ലാം സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നു.  അഞ്ചുപേർ മക്കയിലും നാല് പേർ ജിദ്ദയിലുമായാണ് മരിച്ചത്.  പുതിയതായി 1197...

സൗദി അറേബ്യയില്‍ ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നു

റിയാദ് (www.mediavisionnews.in):സഊദിയിൽ കുറ്റവാളികൾക്ക് ചാട്ടവാറടി നിർത്തലാക്കുന്നു. പകരം ജയിൽ ശിക്ഷയും പിഴയും നൽകണമെന്ന നിർദേശം ഉന്നതാധികൃതർ നൽകി. കുറ്റവാളികൾക്ക് ചാട്ടയടി വിധിക്കുന്നത് നിർത്തിവെക്കുന്ന നീതിന്യായ തത്വം സുപ്രീം കോടതി അംഗീകരിക്കണമെന്നാണ് നിർദേശം. ചാട്ടയടി വിധിക്കേണ്ട ശിക്ഷകൾക്ക് പകരമായി പിഴ, ജയിൽ ശിക്ഷ പോലെയുള്ളത് നൽകാണാനാണ് നിർദേശം. ഇത് കർശനമായി പാലിക്കാനും ഒരു സാഹചര്യത്തിലും ചാട്ടയടി വിധിക്കാതിരിക്കാനും...

സംസം വെള്ളം വീടുകളില്‍ എത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സൗദിയില്‍ തുടക്കം

മക്ക: സംസം വെള്ളം വീടുകളില്‍ എത്തിച്ച നല്‍കുന്ന പദ്ധതിയുമായി സൗദി അറേബ്യ. ദേശീയ ജല കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ മക്കയിലാണ് സംസം ബോട്ടിലുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. സൗദിയിലെ എല്ലാ പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. അഞ്ചു ലിറ്ററിന്റെ സംസം കുപ്പികളാണ് ആവശ്യക്കാര്‍ക്ക്...

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 225 ആയി

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 225 ആയി. കുവൈത്തില്‍ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി. ഗള്‍ഫില്‍ രോഗികളുടെ എണ്ണം 38,000 കടന്നിരിക്കെ, നിയന്ത്രണങ്ങൾ തുടരും. എന്നാൽ ദുബൈയിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഏർപ്പെടുത്തി. ഗൾഫിൽ കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതൽ സൗദി അറേബ്യയിലാണ്, 121. പത്തിലേറെ മലയാളികൾ ഉൾപ്പെടെ...

സ്വരൂക്കൂട്ടി വെച്ച പണം കൊണ്ട് യു.കെക്ക് 20000 മെഡിക്കല്‍ മാസ്‌കുകള്‍ നല്‍കി വിയറ്റ്‌നാമിലെ രണ്ടു കുട്ടികള്‍

വിയറ്റ്‌നാമിലെ രണ്ടു കുട്ടികള്‍ തങ്ങള്‍ സ്വരുക്കൂട്ടിവെച്ച പണം കൊണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന് നല്‍കിയത് 20000 മെഡിക്കല്‍ മാസ്‌കുകള്‍. നാന്‍, ഖൊയ് എന്നീ രണ്ടു കുട്ടികളാണ് യു.കെ ക്ക് മെഡിക്കല്‍ മാസ്‌കുകള്‍ നല്‍കിയത്. വിയറ്റ്‌നാമിലെ ബ്രിട്ടീഷ് അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള ഒരു കത്താണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ നല്‍കിയ...

റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരം മക്കയില്‍ നടന്നു

ജിദ്ദ: (www.mediavisionnews.in) കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരം മക്ക ഹറമില്‍ നടന്നു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറച്ചുപേര്‍ മാത്രമാണ് തറാവീഹ് നമ്‌സ്‌കാരത്തില്‍ പങ്കെടുത്തത്. പതിവ് റമദാനില്‍ നിന്ന് വ്യത്യസ്തമായി റക്അത്തുകളുടെ എണ്ണം...

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ നോമ്പ്

മാസപ്പിറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭത്തിന് നാളെ തുടക്കമാകും. അതെ സമയം ഒമാനില്‍ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ശഅ്ബാൻ 30 പൂർത്തികരിച്ച് ശനിയാഴ്ച മുതൽ റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ പള്ളികളിലും ഫ്ലാറ്റുകളിലും ഒന്നിച്ചുള്ള നോമ്പുതുറയും നമസ്കാരങ്ങളും ക്ലാസുകളും പാടില്ല; കോവിഡ് സാഹചര്യത്തിലെ നിര്‍ദേശം ലംഘിച്ചാല്‍ നടപടി

സൗദിയില്‍ നേരത്തെ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം. ഫ്ലാറ്റുകളില‍ും പള്ളികളിലും ഒന്നിച്ചുള്ള നമസ്കാരവും നോമ്പു തുറയും പാടില്ല. ഖുര്‍ആന്‍ ക്ലാസുകളും മതബോധന ക്ലാസുകളും ഓണ്‍ലൈനായി തുടരാം. കൂട്ടം കൂടുന്നത് രാജ്യത്ത് നേരത്തെ വിലക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായ നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1933...

സൗദിയില്‍ ഭൂചലനം; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖുന്‍ഫുദ: സൗദിയിലെ ഖുന്‍ഫുദയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനം ഖുന്‍ഫുദയില്‍ ഉണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.  ഒമ്പത് കിലോമീറ്ററോളം ഇതിന്റെ ചെറുചലനങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ വക്താവ് താരീഖ് അബ അല്‍ ഖലീലിനെ ഉദ്ധരിച്ച് മലയാളം ന്യൂസ് റിപ്പോര്‍ട്ട്...

റമദാനില്‍ സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

റിയാദ് (www.mediavisionnews.in): പരിശുദ്ധ റമദാനില്‍ സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ സമയത്തില്‍ മാറ്റം. സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറാകും തൊഴില്‍ സമയമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചുമണിക്കൂറായിരിക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്നു വരെയായിരിക്കും റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്നും മന്ത്രാലയം അറിയിച്ചു.  അതേസമയം കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി...
- Advertisement -spot_img

Latest News

പൊന്നാനിയിലും മലപ്പുറത്തും കുലുങ്ങില്ല; എത്ര ഭൂരിപക്ഷം കിട്ടുമെന്ന് കണക്കാക്കി ലീഗ്

മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍....
- Advertisement -spot_img