ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് ദുബൈയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വന്‍ ഇളവ്. ബിസിനസുകള്‍ പുനരാരംഭിക്കാം. സാമൂഹിക അകലം പാലിച്ച് സിനിമാ തിയ്യറ്റുകള്‍, ജിംനേഷ്യങ്ങള്‍, റീടെയില്‍ സ്‌റ്റോറുകള്‍, ക്‌ളിനിക്കുകള്‍, വിനോദ ഇടങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണം ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ്...
ഒമാനില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന 136 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്നാള്‍ നമസ്‌കാരത്തിനും ആഘോഷത്തിനു പോലും ആരും ഒത്തുചേരരുതെന്ന് ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഒത്തുകൂടിയവരയൊണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്ന 40 പേര്‍ പിടിയിലായി. അല്‍ ഖൂദിലും പെരുന്നാള്‍ നമസ്‌കാരത്തിന്...
മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയുടെ വിവരം തൗഫീഖ് തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങൾ അത്ര രൂക്ഷമല്ലെന്നും താൻ വീട്ടിൽ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ് എന്നും തൗഫീഖ് പറയുന്നു. 2001ൽ പാകിസ്താനു വേണ്ടി അരങ്ങേറിയ താരമാണ് തൗഫീഖ് ഉമർ.
“കഴിഞ്ഞ ദിവസം രാത്രി എനിക്ക് അത്ര സുഖം...
ജിദ്ദ: പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടത്തരുതെന്ന് സൗദി മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലുമുള്ള മതകാര്യ വകുപ്പിെൻറ ബ്രാഞ്ച് ഒാഫിസുകൾക്ക് നൽകി.
ഒാരോ മേഖലയിലും പള്ളികളിലും ഇൗദ്ഗാഹിലും പെരുന്നാൾ നമസ്‌കാരം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്....
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. കോട്ടയം സ്വദേശിയായ വ്യവസായി രാജന്‍ കുര്യനാണ് (43) കോടിപതിയായത്. 2852 എന്ന നമ്പരിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യദേവതയുടെ അനുഗ്രഹം.
2019 ഒക്ടോബര്‍ മുതലാണ് രാജന്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാന്‍ തുടങ്ങിയത്. കെട്ടിടനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജന് ബിസിനസ് മന്ദീഭവിച്ചിരിക്കുന്ന സമയത്താണ്...
കറാച്ചി: പാകിസ്ഥാനിൽ യാത്രാവിമാനം കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്നുവീണതായി റിപ്പോർട്ട്. ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പേ തകർന്നുവീണതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്.
വിമാനത്തിൽ 99 യാത്രക്കാരുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. 9 ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്താവളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം, ലാൻഡ്...
കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ കുവൈത്ത് മുനിസിപ്പാലിറ്റി ഒഴിവാക്കും. മന്ത്രി വലിദ് അൽ ജാസിമിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗം കൂടിയായാണ് നടപടി.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന അന്‍പത് ശതമാനം വിദേശികളെ പിരിച്ചു വിടാൻ മന്ത്രി വലിദ് അൽ ജാസിം...
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു സൗദി പൗരനും വിദേശരാജ്യക്കാരുമടക്കം 12 പേർ മരിച്ചു. ഇതിൽ എട്ടുപേർ ജിദ്ദയിലും നാലു പേർ മക്കയിലുമാണ് മരിച്ചത്. 45 നും 87 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 351 ആയി. ചികിത്സയിൽ കഴിയുന്നതിൽ 281 പേർ ഗുരുതരാവസ്ഥയിലാണ്.
28,686 ആളുകളാണ് ചികിത്സയിലുള്ളത്....
റിയാദ്: ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ അഞ്ച് ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ കര്‍ഫ്യൂ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര-ഗ്രാമ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...