റിയാദ്: സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങൾ ചാർട്ടര്‍ ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്കും സംഘടനകൾക്കുമുള്ള മാർഗനിർദേശങ്ങൾ സൗദി ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. വന്ദേ ഭാരത് മിഷൻ പദ്ധതിക്ക് പുറമെ ചാർട്ടേഡ് വിമാനങ്ങൾ കൂടി അനുവദിക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം നിഷ്കർഷിച്ച നിയമാവലി ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികൾക്കും സന്നദ്ധ സംഘടനകൾക്കുമാണ് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അനുമതി...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് അനുവദിച്ചു തുടങ്ങി. നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളായാണ് പിന്‍വലിക്കുക. ഒന്നാംഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം അനുവദിച്ചു. പള്ളികളും നിയന്ത്രിതമായി തുറന്നു.
വിവിധയിടങ്ങളിലായി ആഞ്ഞൂറോളം പള്ളികളാണ് മൂന്നു മാസത്തിനു ശേഷം തുറന്നത്. തിങ്കളാഴ്ച പ്രഭാത നമസ്‌കാരത്തോടെയാണ് പള്ളികളില്‍ വിശ്വാസികള്‍ എത്തിയത്. പള്ളികള്‍ തുറന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്....
വെല്ലിങ്ടൺ: ഒരുമാസമായി കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന ന്യൂസിലാൻഡിൽ പുതുതായി രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് മടങ്ങിയെത്തിയ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
24 ദിവസത്തോളം പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിൽ രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. അതിർത്തികൾ മാത്രമാണ് അടച്ചിട്ടിരുന്നത്.
വിദേശത്തുനിന്ന് കൂടുതൽ പേർ രാജ്യത്തേക്ക്...
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മൂലമുള്ള മരണം 1000 കടന്നു. തിങ്കളാഴ്ച 39 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1011 ആയി. തിങ്കളാഴ്ചയും ജിദ്ദയിലാണ് കൂടുതലാളുകള്‍ മരിച്ചത്, 17പേരാണ് ഇവിടെ മരിച്ചത്. മക്ക, റിയാദ്, മദീന, ദമ്മാം, തബൂക്ക്, ത്വാഇഫ്, ഹുഫൂഫ്, ഖത്വീഫ്, അല്‍മുബറസ്, ഹഫര്‍ അല്‍ബാത്വിന്‍, ബേയ്ഷ് എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്....
ഇസ്‌ലാമാബാദ് (www.mediavisionnews.in) : രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാതായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്.
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായതെന്നവ് എ.എന്‍.ഐറിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാതായത്.
ഈ മാസം...
ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപനം. ഇവിടെ പത്ത് മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ബീജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈദിയാനില്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിന് സമീപത്തുള്ള സ്‌കൂളുകള്‍ അടച്ചു. നേരത്തെ സിന്‍ഫാദി മാര്‍ക്കറ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബീജിങ്ങില്‍ ഇന്ന് മാത്രം 36 കേസുകളാണ് റിപ്പോര്‍ട്ട്...
റിയാദ്: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകനം നിര്‍ത്തിവെക്കാന്‍ സഊദി അറേബ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട ചെയ്യുന്നത്. 1932ല്‍ സൗദി അറേബ്യ രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഊദി...
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ചൈനയിലെ ഹോങ്കോങ്ങാണ്. ജീവിതച്ചെലവിനെ ആധാരമാക്കി അമേരിക്കൻ കൺസൾട്ടിംഗ് സ്ഥാപനമായ മെർസറാണ് ഈ വർഷവും പട്ടിക തയാറാക്കിയത്.
തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തും ജപ്പാനിലെ ടോക്കിയോയും, സ്വിറ്റ്സർലൻഡിലെ സൂറിക്കും, സിംഗപ്പൂരുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് നഗരങ്ങളിൽ മൂന്നെണ്ണവും സ്വിറ്റ്സർലൻഡിലാണ് എന്നാണ് മെര്‍സര്‍ പുറത്തുവിട്ട പട്ടിക പറയുന്നത്. സൂറിക്(4),...
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 40 പേര്‍. 4233 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തെ കൊവിഡ് കേസുകളില്‍ 40 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദില്‍ നിന്നാണ്. 1735 പേര്‍ക്കാണ് റിയാദില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജിദ്ദയില്‍ 352 പേര്‍ക്കും, മക്കയില്‍ 314 പേര്‍ക്കും ദമ്മാമില്‍ 161 ഉം മദീനയില്‍...
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2324 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 454 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.877 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 35920 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 26759 ഉം ആയി ഉയർന്നു. പുതിയ രോഗികളി 41 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...