World

കര്‍ശന നിരീക്ഷണം; അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ

റിയാദ്: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ. കൊവിഡ് വ്യാപനം തടയുന്നതിനായി നിശ്ചയിച്ച മുന്‍കരുതല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ ഹജ്ജ് അനുമതി പത്രമില്ലാതെ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത്രയധികം തുകയുടെ പിഴ ചുമത്തുക.  നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്ന് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ടു ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ...

യു എ ഇയിൽ സന്ദർശക വിസയിലുള്ളവർ ആഗസ്റ്റ് 12 ന് മുമ്പ് മടങ്ങണം

യു എ ഇയിൽ സന്ദർശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവർക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് വ്യക്തമാക്കി. ഐ സി എ വക്താവ് ബ്രിഗേഡിയർ ഖമീസ് അൽകഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ...

കൊവിഡ് 19; ആദ്യ വാക്സിൻ കണ്ടെത്തിയ റഷ്യ അത് മനുഷ്യരിൽ പരീക്ഷിച്ചത് ഇങ്ങനെ

കൊറോണ വെെറസിന്റെ ഭീതിയിലാണ് ലോകം. നിരവധി പേരാണ് കൊവിഡ് ബാധിച്ച് മരിച്ച് കൊണ്ടിരിക്കുന്നത്. കൊറോണയെ തുടച്ച് നീക്കാൻ വാക്സിൻ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ റഷ്യയിൽ നിന്ന് ആശ്വാസകരമായ വാർത്തയാണ് പുറത്ത് വന്നത്. കൊവിഡിനെതിരായ വാക്‌സിന്റെ 'ക്ലിനിക്കൽ ട്രയൽ' അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നതാണ് വാർത്ത. റഷ്യയിലെ 'ഗാമലെയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യിൽ  നിന്നുള്ള...

വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂയോര്‍ക്ക്: വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. യുഎസ്എയിലാണ് സംഭവം. വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് സംഘടിപ്പിച്ച കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത 30കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സാന്‍ അന്റോണിയോയിലെ മെത്തോഡിസ്റ്റ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ജെയ്ന്‍ അപ്ലെബി പറഞ്ഞു. രോഗം സ്ഥിരീകരിച്ച ചിലര്‍ വൈറസിനെ തോല്‍പ്പിക്കാനാകുമെന്ന് അവകാശവാദമുന്നയിച്ച് സുഹൃത്തുക്കളെ...

മനുഷ്യരിൽ നടത്തിയ പരീക്ഷണം വിജയിച്ച് ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍

ലോകമാകെ കൊവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ്. രോഗത്തിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തിലാണ് ഓരോ രാജ്യവുമുള്ളത്. ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ റഷ്യയില്‍ നിന്ന് ഏറെ ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊവിഡിനെതിരായ വാക്‌സിന്റെ 'ക്ലിനിക്കല്‍ ട്രയല്‍' അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് വാര്‍ത്ത.  https://twitter.com/RusEmbIndia/status/1282308768387043329?s=20 റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

സൗദി അറേബ്യയിൽ കൊവിഡ് മരണനിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും കുറവ്

റിയാദ്: സൗദി അറേബ്യയിൽ മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞു. രാജ്യത്ത് ആകെ 30 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2181 ആയി. റിയാദ്, ജിദ്ദ, മക്ക, ദമ്മാം,  ഹുഫൂഫ്, ത്വാഇഫ്, ഖത്വീഫ്, അൽമജാരിദ എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2,994...

24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേർക്ക് രോഗബാധ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു

ലോകത്ത് ആശങ്ക ഒഴിയാതെ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 1,26, 25,150 ആയി ഉയർന്നു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി. ഇന്നലെ മാത്രം 5,357 മരണമാണ് റിപ്പോർട്ട് ചെയ്തത്. ലോകത്ത് കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരിൽ...

പ്രവാസികള്‍ക്ക് യുഎഇയിലേക്കുള്ള സര്‍വ്വീസുകള്‍ ജൂലൈ 12 മുതല്‍

അബുദാബി: (www.mediavisionnews.in) ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വീസുകള്‍ തുടങ്ങുന്നത്.  എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യുഎഇയില്‍ താമസവിസയുള്ളവര്‍ക്കാണ് നിലവില്‍ അവസരം. കേരളത്തില്‍ നിന്ന് 51 വിമാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....

സൗദിയിൽ കോവിഡ് വ്യാപകം: 3183 പുതിയ രോഗികൾ, 41 മരണം

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 41 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2100 ആയി. ജിദ്ദ, റിയാദ്, മക്ക, മദീന, ഹുഫൂഫ്, ത്വാഇഫ്, ഖമീസ് മുശൈത്, ബുറൈദ, തബൂക്ക്, അഹദ് റുഫൈദ, ജീസാൻ, സകാക എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്.  3046 പേർ പുതിയതായി സുഖം പ്രാപിച്ചു....

അബുദാബി ബിഗ് ടിക്കറ്റ്; ഭാഗ്യമുണ്ടെങ്കിൽ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റും സൗജന്യം

അബുദാബി: (www.mediavisionnews.in) മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം. ജനുവരി ഒന്നു മുതല്‍ 2020 ജൂണ്‍ 30 വരെ ബിഗ് ടിക്കറ്റ് വാങ്ങിയവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 12 പേര്‍ക്ക് ഓഗസ്റ്റ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കുന്നു. ജൂലൈ 12...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img