മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കാർ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകർത്തു. കാറോടിച്ച സൌദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെ മക്കയിലെ ഹറമിന്റെ തെക്ക് ഭാഗത്ത് കൂടി അതിവേഗത്തില്‍...
റിയാദ്: ഇഖാമയില്ലാതെ രാജ്യത്ത് താമസിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും സഹായിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചത്.
അനധികൃത താമസക്കാര്‍ക്കാര്‍ക്ക് ജോലിയോ, താമസ സൗകര്യമോ, യാത്രാ സംവിധാനങ്ങളോ ഒരുക്കിക്കൊടുക്കാന്‍ പാടില്ല. വിദേശകളാണ്...
പാരീസ്: ഫ്രാന്‍സിലെ ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ആക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 60 കാരിയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്. 44 കാരിയായ ഒരു...
പാരീസ്: ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍പ്പെട്ട ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും ചെയ്തു.നടന്നത് തീവ്രവാദാക്രമണമാണെന്ന് നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററില്‍ പറഞ്ഞു.
ആക്രമണകാരി അറസ്റ്റ് ചെയ്യപ്പെട്ട ശേഷവും ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞെന്ന് മേയര്‍ പറഞ്ഞു. നോത്രദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ അന്വേഷണം നടത്താന്‍...
മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പോരുകോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫിലിപ്പീൻസിലെ വടക്കൻ സമാർ പ്രവിശ്യയിലെ പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യൻ ബോലോക്ക് ആണ് മരിച്ചത്. പോരുകോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അതിന്റെ കാലിൽ ഘടിപ്പിച്ചിരുന്ന മൂർച്ചയേറിയെ ബ്ലേഡ് കൊണ്ടാണ് ബോലോക്കിന് പരിക്കേറ്റത്. തുടർന്ന് രക്തംവാർന്ന് മരണം സംഭവിക്കുകയായിരുന്നു. രക്തക്കുഴൽ മുറിഞ്ഞനിലയിൽ ബോലോക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും...
ദോഹ: ഖത്തറില്‍ യമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ. ഇവരടക്കം 27 പ്രതികളുണ്ടായിരുന്ന കേസിലാണ് ഖത്തര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളെല്ലാവരും മലയാളികളാണ്. ഇവരില്‍ പ്രധാന പ്രതികളായ മൂന്ന് പേര്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി അബ്ഷീര്‍, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ്...
ദുബൈ: യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി അവരുടെ വിദേശത്തെ വിലാസം പാര്‍പോര്‍ട്ടില്‍ ചേര്‍ക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബൈ ഇന്ത്യന്‍ കോണ്‍ലേറ്റിലെ പാസ്‍പോര്‍ട്ട് ആന്റ് അറ്റസ്റ്റേഷന്‍ കോണ്‍സുല്‍ സിദ്ധാര്‍ത്ഥ കുമാര്‍ അറിയിച്ചു. ഇന്ത്യയില്‍ സ്ഥിരമായ മേല്‍വിലാസമില്ലാതെ വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്നവര്‍ക്കടക്കം ഇത് പ്രയോജനപ്പെടും.
ഇപ്പോള്‍ കൈവശമുള്ള പാസ്‍പോര്‍ട്ടുകളില്‍ വിലാസം തിരുത്താനാവില്ല. യുഎഇയിലെ മേല്‍വിലാസം ചേര്‍ക്കണമെങ്കില്‍...
ജിദ്ദ: തൊഴിൽ തട്ടിപ്പും ആളുകളെ കടത്തിക്കൊണ്ടുപോകുന്നതും വഴി തൊഴിലാളികൾ പറ്റിക്കപ്പെടാതിരിക്കാൻ പുതിയ നടപടിയുമായി സൗദി അറേബ്യ. സൗദിയിലെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമ അഥവാ റിക്രൂട്ടിങ് കമ്പനി ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കണമെന്ന സംവിധാനത്തിനു തുടക്കമായി. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇത്തരത്തിൽ തൊഴിലാളിയെ തൊഴിലുടമ നേരിട്ട് സ്വീകരിക്കുന്ന രീതിക്ക് തുടക്കമായത്.
യാത്രാ നടപടികൾ പൂർത്തിയാക്കി ഇവരെ...
അബുദാബി: മലയാളികളടക്കം ലോകമെമ്പാടുമുള്ള നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം. അബുദാബി ബിഗ് ടിക്കറ്റ് 221 സീരിസിലേക്കുള്ള ടിക്കറ്റുകള്‍ ഒക്ടോബര്‍ 31 വരെയായിരിക്കും ലഭ്യമാവുക. ഇത്തവണ ഫന്റാസ്റ്റിക് 15 നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹമാണ് (30 കോടിയിലധികം ഇന്ത്യന്‍ രൂപ) മെഗാ സമ്മാനമായി വിജയിയെ കാത്തിരിക്കുന്നത്. ഒപ്പം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....