ലോട്ടറി ടിക്കറ്റിലൂടെ കോടീശ്വരന്മായവരുടെ കഥകള്‍ ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാൽ അമേരിക്കയിലെ വെർജീനിയയിലെ യുവാവിനെ ഭാഗ്യദേവത അനുഗ്രഹിച്ച കഥ അവിശ്വസനീയമാണ്. ഒരേ ലോട്ടറിയുടെ 160 ടിക്കറ്റുകളാണ് യുവാവ് എടുത്തത്. എല്ലാത്തിനും സമ്മാനം അടിച്ചുവെന്നതാണ് വിചിത്രം.
ക്വെയിം ക്രോസാണ് ആ ഭാഗ്യവാൻ. ഡിസംബർ അഞ്ചിന് നറുക്കെടുക്കുന്ന പിക്ക് 4എസ് ലോട്ടറിയുടെ 160 ടിക്കറ്റുകളാണ് വാങ്ങിയത്. എല്ലാം 7314...
ഫൈസർ കോവിഡ് വാക്‍സിൻ ഉപയോഗത്തിന് അനുമതി നൽകി അമേരിക്ക. 16 വയസിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് അനുമതി. തിങ്കളാഴ്ച മുതൽ ആരോഗ്യപ്രവർത്തകർക്ക് വാക്‍സിൻ നൽകി തുടങ്ങും. വാക്സിന്‍റെ ഫലക്ഷമത സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചു.
മാർച്ചോടെ 100 മില്ല്യൻ ഡോസുകൾ ഇറക്കുമതി ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. കോവിഡ് വാക്സിൻ സൗജന്യമായി...
ദുബൈ: റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് എട്ട് കൗമാരക്കാരെ. റോഡില്‍ വെച്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് ആക്രമണത്തിലേക്ക് മാറുകയായിരുന്നെന്നാണ് വിവരം.
മിര്‍ദ്ദിഫ് ഏരിയയില്‍ അര്‍ധരാത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വഴക്കുണ്ടായത്. കത്തിയും വാളുമുള്‍പ്പെടെ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ കൂട്ടത്തില്‍ ഒരാളുടെ കൈ...
മസ്‍കത്ത്: ഇപ്പോള്‍ വിദേശത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് ഒമാനിലെ വിസ അവരവരുടെ നാട്ടില്‍ നിന്നുതന്നെ പുതുക്കാം. വ്യാഴാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കേണല്‍ അലി അല്‍ സുലൈമാനിയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ റോയല്‍ ഒമാന്‍ പൊലീസ് നിരവധി സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്തിന് പുറത്താണെങ്കില്‍ പോലും പ്രവാസിക്ക് വിസ പുതുക്കാന്‍ അവസരം നല്‍കിയതും...
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വാക്‌സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.
യൂറോപ്പിലെ മെഡിസിന്‍സ് റെഗുലേറ്ററിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിലാണ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്.
യൂറോപ്പ്യന്‍ യൂണിയനില്‍ വാക്‌സിന്‍ വികസനത്തിനും മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ്...
അബുദാബി: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ബിഗ് ടിക്കറ്റ്. മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന നല്‍കുന്ന വീക്കെന്‍ഡ് ബൊണാന്‍സ തിരികെയെത്തുന്നു.
ഡിസംബര്‍ 10 വ്യാഴാഴ്ച(12.01 am)മുതല്‍ ഡിസംബര്‍ 12 ശനിയാഴ്ച(11.59pm) വരെയാണ് വീക്കെന്‍ഡ് ബൊണാന്‍സ വഴി അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം...
ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് സ്വാഭാവികം. എന്നാൽ ഭാര്യയോട് വഴക്കിട്ട് ദേഷ്യം തീർക്കാൻ ഇറ്റലിയിലെ ഒരാൾ നടന്നത് 450 കിലോമീറ്റർ. രാത്രി രണ്ട് മണിയോടെ പോലീസ് തടഞ്ഞു നിർത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ഇത്രയും ദൂരം നടന്നു കഴിഞ്ഞതായി അയാൾക്ക് മനസിലായത്. ഭാര്യയോട് അയാൾക്കുള്ള ദേഷ്യം മാറിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്...
അബുദാബി: നിലവിലെ സാഹചര്യത്തില്‍ പാസ്‍പോര്‍ട്ട് പുതുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബിയിലെ ഇന്ത്യന്‍ എംബസി, ഇതിനോടകം കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ജനുവരി 31ന് മുമ്പ് കാലാവധി കഴിയുന്നതോ ആയ പാസ്‍പോര്‍ട്ടുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിര്‍ദേശം എംബസി പുറത്തിറക്കിയത്. എന്നാല്‍ അടിയന്തര സാഹചര്യത്തിലുള്ള പാസ്‍പോര്‍ട്ട് സേവന...
മകന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിലേക്ക് മരിച്ചുപോയ പിതാവ് കരുതിവച്ച സമ്മാനം. ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ അമ്പരപ്പിക്കുന്ന സമ്മാനമായിരുന്നു മാറ്റ് ഗുഡ്മാന് എന്ന യുവാവിന് ലഭിച്ചത്. തന്റെ സഹോദരിയിൽ നിന്ന് പത്തു ഡോളറിന്റെ നോട്ട് കിട്ടിയപ്പോൾ അതിന്റെ പ്രാധാന്യം അവന് അറിയില്ലായിരുന്നു.
ആറു വർഷം മുമ്പ് മരിച്ച പിതാവ് നൽകിയ അത്ഭുതപ്പെടുത്തുന്ന സമ്മാനമാണ് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ...
ദുബൈ: ലോകം പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള സന്ദേശങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷത്തലേന്നായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
ജനങ്ങള്‍ക്ക് ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിച്ചത്. 35 അക്ഷരങ്ങള്‍ വരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ....
വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന പുതിയ ‘ഗസ്റ്റ് ചാറ്റ്’ ഫീച്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർക്കും വെബ് ബ്രൗസർ വഴി...