World

ദുബൈയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‍ച രാവിലെ 8.45ഓടെ ജബല്‍ അലി ഫ്രീ സോണിലെ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് ഏരിയയിലായിരുന്നു അപകടം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍...

പതിനാറുകാരിയുടെ മൂക്കിനുള്ളില്‍ എന്തോ തടയുന്നതായി തോന്നി; വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയത്…

മനാമ: ആശുപത്രിയിലെത്തിയ 16കാരിയുടെ മൂക്കില്‍ നിന്ന് നീക്കം ചെയ്തത് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല്. ബഹ്‌റൈനിലാണ് അപൂര്‍വ്വമായ സംഭവം ഉണ്ടായത്. മൂക്കിനുള്ളില്‍ തടസ്സം അനുഭവപ്പെട്ട സ്വദേശി പെണ്‍കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പരിശോധനയില്‍ മൂക്കില്‍ പല്ല് വളര്‍ന്നതായി കണ്ടെത്തിയത്. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ ഹെഷം യൂസിഫ് ഹസ്സന്റെ നേൃത്യത്വത്തിലാണ് പല്ല് നീക്കം ചെയ്തത്....

പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല

അബുദാബി: പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവായ യാത്രക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി അബുദാബിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ലെന്ന് വിസിറ്റ് അബുദാബി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന്‍ പട്ടികയിലാണ് സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തറും ഒമാനും...

മുസ്‌ലിം പ്രാര്‍ഥനാ ആപ്പുകള്‍ തുടരെ വിവാദത്തില്‍; ഉപയോക്താക്കളുടെ വിവരം പോവുന്നത് അമേരിക്കന്‍ വലയത്തിലേക്കെന്ന് റിപ്പോര്‍ട്ട്

ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അനുവാദമില്ലാതെ കൈമാറുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം പ്രാര്‍ത്ഥനാ സമയം അറിയിക്കുന്ന സാലറ്റ് ഫസ്റ്റ് എന്ന ആപ്പ് വിവാദത്തില്‍. ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ആ ആപ്പ് ഒരു ഡാറ്റ ഇടപാട് സോഫറ്റ്‌വെയറിന് കൈമാറി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടെകനോളജി കേന്ദ്രീകൃത വെബ്‌സൈറ്റായ മദര്‍ബോര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രെഡിസിയോ എന്ന ഫ്രഞ്ച് കമ്പനിക്കാണ് വിവരങ്ങള്‍...

കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടമായ പ്രവാസികള്‍ക്ക് നോർക്ക റൂട്ട്സ് ‘കേയ്സ്’ പ്രവാസി പുനരധിവാസ പദ്ധതി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസിൾക്ക് നാട്ടിലോ, വിദേശത്തോ, ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയ, അങ്കമാലിയിലുള്ള എസ്‍പോയർ  അക്കാദമിയിൽ  വെച്ചായിരിക്കും പരിശീലനം. പരിശീലന തുകയുടെ 75...

ജക്കാര്‍ത്തയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായ വിമാനം തകര്‍ന്നുവീണു. ഇന്തോനേഷ്യ ഗതാഗത മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട സിര്‍വിജയ വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 62 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 പേര്‍...

തിരഞ്ഞത് വീട്; ഗൂഗിള്‍ നല്‍കിയത് 7 കൊല്ലം മുമ്പ് മരിച്ചു പോയ അച്ഛന്‍ റോഡരികില്‍ നില്‍ക്കുന്ന ചിത്രം

കോവിഡ് കാലത്തെ ബോറടി മാറ്റാന്‍ ഗൂഗിളില്‍ തന്റെ മാതാപിതാക്കളുടെ വീട് തിരയുകയായിരുന്നു ആ യുവാവ്. എന്നാല്‍ അയാളെ അദ്ഭുതപ്പെടുത്തി ഗൂഗിളില്‍ അയാള്‍ കണ്ടെത്തിയത് അച്ഛന്റെ ചിത്രമാണ്. ഏഴ് കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികില്‍ നില്‍ക്കുന്ന  ഫോട്ടോ ഗൂഗിള്‍ എര്‍ത്ത് അയാളുടെ മുന്നിലെത്തിച്ച് അദ്ഭുതപ്പെടുത്തി. ജപ്പാന്‍ സ്വദേശിയായ ട്വിറ്റര്‍ ഉപയോക്താവ് ടീച്ചര്‍ യുഫോയാണ് ഗൂഗിള്‍ എര്‍ത്തില്‍...

‘ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ കവര്‍ച്ചക്കാര്‍’ പിടിയില്‍

ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ കവര്‍ച്ചക്കാര്‍'-ബ്രിട്ടീഷ് പൊലീസ് ആ കളളന്‍മാരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കവര്‍ച്ചയുടെ കഥയറിഞ്ഞാലും ആരും പറഞ്ഞുപോവും, ഇതുപോരൊവസ്ഥ ഒരു കവര്‍ച്ചക്കാര്‍ക്കും വരല്ലേ എന്ന്. ബ്രിട്ടനിലെ മിഡില്‍പോര്‍ട്ടിലാണ് സംഭവം. രണ്ട് കള്ളന്‍മാര്‍ ഒരു കടയില്‍ കവര്‍ച്ചയ്ക്ക് കയറിയതായിരുന്നു. അതിനിടയില്‍ ഒരു കവര്‍ച്ചക്കാരന്റെ പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ അറിയാതെ അമര്‍ന്നുപോയി. അതോടെ ഫോണില്‍നിന്നും ഒരു കോള്‍ പോയി....

സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഈ വിവരം അറിയിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെ എല്ലാ പിന്തുണകളും നല്‍കിയ സല്‍മാന്‍ രാജാവിന് ആരോഗ്യമന്ത്രി...

വിലക്ക് അവസാനിക്കുന്നു; സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം മാര്‍ച്ച് 31ന് പൂര്‍ണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് സൗദി അധികൃതരെ ഉദ്ധരിച്ച്...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img