അബുദാബി: ഞായറാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം. മലയാളിയായ അബ്‍ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കോട്ടയം സ്വദേശി ജോര്‍ജ് ജേക്കബാണ്...
ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന. അടിയന്തര ഘട്ടത്തില്‍ ഫൈസറിന്‍റെ വാക്സിന്
ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാ രാജ്യങ്ങൾക്കും വേണ്ട അളവില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്നും വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു.
വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക് പാലിച്ചിട്ടുള്ളതിനാലാണ്...
വിവാഹിതയായ യുവതിയുമായുള്ള രഹസ്യസമാഗമത്തിന് തുരങ്ക പാത നിർമ്മിച്ച് യുവാവ്. കെട്ടിട നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയ യുവാവാണ് ബന്ധം രഹസ്യമായി സൂക്ഷിക്കാൻ സ്വന്തം വീട്ടിൽ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത നിർമ്മിച്ചത്. കാമുകിയുടെ ഭർത്താവ് രണ്ടുപേരെയും കയ്യോടെ പിടികൂടുന്ന വരെ ഈ 'തുരങ്ക പ്രണയം'തുടരുകയും ചെയ്തു.
മെക്സിക്കോയിലെ വില്ലാസ് ഡെൽ പ്രാഡോയിലെ തിജ്വാനയിൽ നിന്നാണ് രസകരമായ ഈ...
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ആക്രമിച്ചത്. കഴുത്തില്‍ പലതവണ കുത്തിയ ശേഷം പ്രതികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട്...
ഇരട്ട കുട്ടികൾ ഉദരത്തിലിരിക്കെ 10 - 11 ദിവസത്തിനു ശേഷം മൂന്നാമതൊരു കുഞ്ഞിനെ കൂടി ഗർഭം ധരിച്ച് യുവതി. 'ദി ഡെയിലി മെയിൽ' റിപ്പോർട്ട് ചെയ്ത സംഭവത്തിൽ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പരസ്യപ്പെടുത്തിയിട്ടില്ല.
ഇക്കാര്യം ടിക് ടോക് വീഡിയോയിലൂടെ യുവതി തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മാസത്തിൽ രണ്ടുതവണ ഹൈപ്പർഒവുലേഷനും അണ്ഡോത്പാദനവും സംഭവിച്ചു....
ജക്കാര്‍ത്ത: കൊവിഡ് രോഗിയുമായി ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട നഴ്സിന് സസ്പെന്‍ഷന്‍. പിപിഇ കിറ്റ് അഴിച്ച് വച്ച് നഴ്സുമായി നടത്തിയ ലൈംഗിക ബന്ധത്തിന്‍റെ വിവരം രോഗി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. അച്ചടക്ക നടപടി നേരിടുന്ന നഴ്സ് അടക്കം നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഇപ്പോള്‍.
നഴ്സുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ്...
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൊവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം ചിത്രമുള്‍പ്പെടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് അമീര്‍ അറിയിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്നും കൊവിഡ് മഹാമാരിയില്‍ നിന്ന് എല്ലാവര്‍ക്കും സുരക്ഷയും സംരക്ഷണവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായും അമീര്‍...
കാലിഫോർണിയയിലെ 45 വയസ്സുകാരൻ നഴ്‌സിന് വാക്‌സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ രണ്ട് പ്രാദേശിക ആശുപത്രികളിലായി നഴ്‌സിംഗ് സേവനമനുഷ്ഠിക്കുന്ന മാത്യു ഡബ്യു ഒരാഴ്ച്ച മുന്നെയാണ് ഫൈസർ വാക്‌സിൻ സ്വീകരിച്ചത്. ഡിസംബർ 18ന് വാക്‌സിൻ സ്വീകരിച്ച അനുഭവം സമൂഹ മാധ്യമത്തിലൂടെ മാത്യു തന്നെ പങ്കുവെച്ചിരുന്നു. വാക്‌സിൻ എടുത്ത ശേഷം കൈ ചെറുതായി തടിച്ചുവെന്നല്ലാതെ...
മസ്‌കറ്റ്: 2020ലെ ആദ്യ 11 മാസങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥതിതിവിവര കേന്ദ്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2020 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 272,126 പ്രവാസി തൊഴിലാളികളാണ് ഒമാനില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയത്. ഈ വര്‍ഷം തുടക്കത്തില്‍ 1,712,798 പ്രവാസി തൊഴിലാളികളായിരുന്നു ഒമാനില്‍ ഉണ്ടായിരുന്നു. ഇത് 1,440,672...
ദുബൈ: ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അര ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനാണ് അപ്രതീക്ഷിതമായി ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.
ദുബൈയിലെ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്‍തിരുന്ന പ്രദീപ് പ്രതിസന്ധിക്കാലത്ത്...
മലപ്പുറം: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും. പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ഇന്നലെ രാത്രിയാണ് പാണക്കാട്...