World

മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ ശിക്ഷ പുനഃപരിശോധിക്കാന്‍ ഉത്തരവ്

ദോഹ: ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഖത്തര്‍ പരമോന്നത കോടതി ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കി. 10 വര്‍ഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമാണ് ദമ്പതികള്‍ക്ക് കോടതി വിധിച്ചിരുന്നത്. 2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മുംബൈ...

യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഇന്ത്യന്‍ എംബസി

അബുദാബി: യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചു. എത്തിച്ചേരേണ്ട രാജ്യത്തെ...

ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണക്കേസ് പ്രതി; കോടതിയില്‍ നാടകീയ രംഗങ്ങള്‍

ബ്രോവാര്‍ജ്: പ്രതി വിചാരണയ്ക്കിടെ വനിത ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി കോടതിയില്‍ നാടകീയ രംഗങ്ങള്‍. യുഎസ്എയിലെ ഫ്‌ലോറിഡയില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ഡിമിത്രിയസ് ലെവിസ് എന്നയാളാണ് മോഷണശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ബ്രോവാര്‍ജ് കൗണ്ടി കോടതിയിലാണ് വിചാരണയ്ക്കായി എത്തിച്ചത്. തബിത ബ്ലാക്‌മോന്‍ ആയിരുന്നു ജഡ്ജ്. സൂം വഴിയാണ് വിചാരണ നടത്തിയത്....

സൗദി, കുവൈത്ത് യാത്രാവിലക്ക്: യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി

ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളു. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്ര താല്‍ക്കാലികമായി സാധ്യമല്ല. എല്ലാ ഇന്ത്യക്കാരും യാത്ര...

ഇരുനൂറിന്റെ നിറവിൽ ലുലു; തിരുവനന്തപുരത്ത് അടക്കം മൂന്ന് മാളുകള്‍ അവസാന ഘട്ടത്തില്‍

അബുദാബി: ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ  ലുലു ഗ്രൂപ്പ് കോവിഡ് വെല്ലുവിളികളുടെ കാലത്തും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. തൊണ്ണൂറുകളിൽ ഗൾഫ് യുദ്ധ തലത്തിന്റെ വെല്ലുവിളികൾക്കിടയിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ്  ശൃംഖലയിൽ നിന്ന് 2000 നവംബറിൽ ദുബായിൽ ഗിസൈസിൽ ആദ്യ ഹൈപ്പർമാർക്കറ്റ് പിന്നിട്ട് ഇന്ന് അതിന്റെ എണ്ണം ഇരുനൂറ് തികഞ്ഞിരിക്കുകയാണ്. മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ്പ് ചെയർമാൻ...

ഗത്യന്തരമില്ലാതെ ദുബൈയിൽ കുടുങ്ങിയവർ; പലരും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി

ദുബായ്: കൊവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാന യാത്ര അനുവദിക്കാത്തതിനാൽ ദുബായ് വഴി സഊദിയിലേക്ക് കടക്കാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു യുഎഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരിൽ പലരും ഒടുവിൽ നാടുകളിലേക്ക് തിരിച്ചു തുടങ്ങി. സഊദിഅറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ പുതിയ രാജ്യങ്ങളിൽ യുഎഇ കൂടി ഉൾപ്പെട്ടത് കാരണം നിരവധി പ്രവാസികൾ...

കടലിൽ വലയെറിഞ്ഞത് നിരാശയോടെ; മത്സ്യതൊഴിലാളിക്ക് കിട്ടിയത് കോടികൾ മൂല്യമുള്ള അപൂർവ മുത്ത്

തായ് ലന്റിലെ മത്സ്യതൊഴിലാളിയായ ഹചായ് നിയോംഡെക്ക ഏറെ നിരാശയോടെയാണ് കഴിഞ്ഞ ദിവസം കടലിൽ ഇറങ്ങിയത്. ഏറെ നേരമായി വലയെറിഞ്ഞിട്ടും കാര്യമായൊന്നും കിട്ടിയില്ല, ഇനിയെന്തു ചെയ്യും. ഇനി മീനിനെ നോക്കിയിട്ട് കാര്യമില്ല, അൽപ്പം കക്ക പറിക്കാമെന്ന് തീരുമാനിക്കുമ്പോൾ ജീവിതം മാറ്റിമറിക്കുന്ന തീരുമാനമായിരിക്കും അതെന്ന് മുപ്പത്തിയേഴുകാരനായ ഹചായ് ഒരിക്കലും കരുതിക്കാണില്ല. തായ് ലന്റിലെ സി തമ്മരാറ്റ് പ്രവശ്യയിൽ നിന്നുള്ള...

സ്ത്രീയായി മാറി മുന്‍ ഗുസ്തി താരം; ഞെട്ടലോടെ ആരാധകര്‍…

തന്റെ സ്ത്രീ സ്വത്വം വെളിപ്പെടുത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഗുസ്തി താരം ഗാബി ടഫ്റ്റ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം സഹിതം ഗാബി ടഫ്റ്റ് താന്‍ സ്ത്രീയായി മാറിയെന്ന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 2009 മുതല്‍ 2012 വരെ റിംഗില്‍ സജീവമായിരുന്ന ഗാബി 'ടൈലര്‍ റെക്‌സ്' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2014ല്‍ ഗുസ്തിയില്‍ നിന്ന്...

ഫലസ്​തീനിലെ ഇസ്രായേലി ക്രൂരതകൾ അന്വേഷിക്കാൻ അധികാരമുണ്ടെന്ന്​ അന്താരാഷ്​ട്ര കോടതി

ഹേഗ്​: ഫലസ്​തീനീ മേഖലകളായ ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും ഇസ്രായേൽ നടത്തിയ ക്രൂരതകൾ അന്വേഷിക്കാൻ നിയമപരമായി അർഹതയുണ്ടെന്ന്​ അന്താരാഷ്​ട്ര ക്രിമിനൽ കോടതി. ഏറെയായി ഫലസ്​തീൻ ഭരണകൂടവും ഫലസ്​തീനികളും നടത്തിയ സമ്മർദങ്ങൾക്കൊടുവിലാണ്​ ഐ.സി.സി വിധി. ഇസ്രായേൽ തുടരുന്ന തുല്യതയില്ലാത്ത ക്രൂരതകൾ അന്വേഷിക്കണമെന്ന്​ ഐ.സി.സി പ്രോസിക്യൂട്ടർ ഫാതൂ ബെൻസൂദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും യുദ്ധക്കുറ്റം നടന്നതിന്​ പ്രാഥമിക...

അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായിരിക്കുന്നു: കമല ഹാരിസിന്റെ മരുമകള്‍

വാഷിംഗ്ടണ്‍: കര്‍ഷക പ്രതിഷേധത്തിനും പ്രതിഷേധത്തെ അനുകൂലിച്ചവര്‍ക്കെതിരെയും ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്. അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്. അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ...
- Advertisement -spot_img

Latest News

ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്; മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...
- Advertisement -spot_img