Wednesday, April 24, 2024

Uncategorized

മഞ്ചേശ്വരത്തെ കശ്മീരിനോട് ഉപമിച്ച ബിജെപി കർണാടക അധ്യക്ഷന്റെ പ്രസ്താവന വിവാദമാകുന്നു

കാസറകോഡ് :(www.mediavisionnews.in) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ മുസ്ലിം ലീഗോ സിപിഐഎമ്മോ വിജയിച്ചാൽ മഞ്ചേശ്വരം കശ്മീരായി മാറുമെന്നായിരുന്നു ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവന. ബിജെപിയുടെ മണ്ഡലം കൺവൻഷനിൽ വച്ചായിരുന്നു കട്ടീൽ മഞ്ചേശ്വരത്തെ കാശ്മീരിനോട് ഉപമിച്ചത്. മഞ്ചേശ്വരത്ത് വർഗ്ഗീയതയുടെ പേരിൽ ചേരിതിരിവുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തിലെ...

6 മാസത്തില്‍ വില്‍ക്കാനായത് ഒരു നാനോ മാത്രം, നിര്‍മ്മാണം നടന്നിട്ടുമില്ല; കമ്പനി അടച്ച് പൂട്ടലിലേക്ക

ദില്ലി: (www.mediavisionnews.in) ഏറെ പ്രതീക്ഷകളോടെ നിരത്തിലെത്തിയ ടാറ്റ നാനോ നിര്‍മ്മാണം നിലച്ചതായി റിപ്പോര്‍ട്ട്. 2019ല്‍ ആകെ വിറ്റുപോയതും ഒരു നാനോ കാര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്. ഒരു നാനോ കാര്‍ പോലും 2019 ല്‍ നിര്‍മ്മിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാനോ കമ്പനി അടച്ചുപൂട്ടാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാവുമ്പോഴും ഇതിനെക്കുറിച്ച് അന്തിമതീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല....

പിഡിപി പ്രതിഷേധ റാലിയും മനുഷ്യാവകാശ സമ്മേളനവും ബുധനാഴ്ച ഹൊസങ്കടിയിൽ

ഉപ്പള (www.mediavisionnews.in): 'മഅദനിയുടെ ജീവൻ രക്ഷിക്കുക ' 'വിചാരണ ഉടൻ പൂർത്തിയാക്കുക ' എന്നീ ആവശ്യങ്ങളുന്നയിച്ച് പിഡിപി ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഹൊസങ്കടി മർഹൂം എം കെ സി അബ്ബാസ് നഗറിൽ പ്രതിഷേധ റാലിയും മനുഷ്യാവകാശ സമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു . പിഡിപി മണ്ഡലം പ്രസിഡണ്ട് ജാസി പോസോട്ടിന്റെ...

ശ്രീകോവില്‍ പിച്ചള പാകിയവര്‍ക്ക് ക്ഷേത്ര നടയില്‍ ‘ആയത്തുല്‍ ഖുര്‍സി’ നല്‍കി കമ്മറ്റി ഭാരവാഹികള്‍; ഇതൊരു ഫോര്‍ട്ട് കൊച്ചി അനുഭവം

കൊച്ചി: (www.mediavisionnews.in) ക്ഷേത്ര നടയില്‍ വച്ച് ഖുര്‍ആനില്‍ നിന്നുള്ള വരികള്‍ രേഖപ്പെടുത്തിയ ഫലകം സമ്മാനിച്ച് ക്ഷേത്ര ഭാരവാഹികള്‍. ഫോര്‍ട്ട് കൊച്ചിയിലെ എസ്.എന്‍.ഡി.പി ശ്രീ കാര്‍ത്തികേയ ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലും ഉപക്ഷേത്രങ്ങളും പിച്ചള പൊതിയാനായി കരാറെടുത്തത് മാന്നാറിലെ എന്‍.എം.എസ് ഹാന്‍ഡിക്രാഫ്റ്റസ് ആയിരുന്നു. ഷമീര്‍ മാന്നാര്‍, ഹസ്സന്‍ മാന്നാര്‍ എന്നിവരാണ് കമ്പനി ഉടമസ്ഥര്‍. കമ്പനിയുടെ...

ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം: പിഡിപി

ഉപ്പള (www.mediavisionnews.in):പിഡിപി മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഭാരവാഹികൾ ഉപ്പളയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് മുന്നണിയെ പിന്തുണക്കുമെന്ന കാര്യം പാർട്ടി ചെയർമാൻ ഉടൻ പ്രഖ്യാപിക്കും. മണ്ഡലത്തിലെ പ്രവർത്തകരുമായി കൂടിയാലോചിച്ച് അഭിപ്രായം സമാഹരിച്ച് ചെയർമാനെ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണ്....

ഷിറിയയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു

കുമ്പള (www.mediavisionnews.in): ഷിറിയ പാലത്തിൽ ആഘോഷ ദിവസം മദ്യപിക്കാനെത്തിയ യുവാവ് പുഴയിൽ വീണ് മരിച്ചു. ബേഡകം നീർക്കയം സ്വദേശി അനന്തൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഷിറിയ റെയിൽ പാലത്തിൽ നിന്നാണ് ഇയാൾ പുഴയി വീണത്. ബന്ധുക്കളും കൂട്ടുകാരുമായ മണികണ്ടൻ, പ്രസാദ് എന്നിവരുടെ കൂടെയാണ് ഇയാൾ പാലത്തിലെത്തിയത്. പാലത്തിന് മുകളിൽ...

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ് നാല് വയസ്സുകാരി മരിച്ചു

കൊല്ലം: (www.mediavisionnews.in) പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ് നാല് വയസ്സുകാരി മരിച്ചതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകൾ ദിയയാണ് മരിച്ചത്. പനിയുണ്ടായിരുന്നിട്ടും ആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് അമ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ അമ്മ രമ്യ കഴക്കൂട്ടം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ കാലിലടക്കം പാടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അടി കിട്ടിയതിന്‍റെ പാടുകളാണ് ദേഹത്തുണ്ടായിരുന്നത്....

സ്ഥാനാ‍ര്‍ഥി ചിത്രം തെളിയുന്നു: മഞ്ചേശ്വരത്ത് ഏഴ് പേര്‍ മത്സരരംഗത്ത്

കാസർ​ഗോഡ് (www.mediavisionnews.in) : നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് എതിരെ പത്രിക നൽകിയ വിമതന്‍ കെഎം അബ്ദുള്ള പത്രിക പിന്‍വലിച്ചതോടെ മത്സരരംഗത്ത് 7 സ്ഥാനാർഥികള്‍ മാത്രമായി. അബ്ദുള്ളയുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് ലീഗ് നേതൃത്വം...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3495 രൂപയും ഒരു പവന് 27,960 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ആകാംക്ഷകള്‍ക്ക് വിരാമം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’- റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: (www.mediavisionnews.in)  മോഹൻലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് പ്രഖ്യാപിച്ചത്. https://www.facebook.com/ActorMohanlal/posts/2474341482621533 2020 മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ് ബജറ്റിലാണ് നിർമിക്കുന്നത്. വാഗമൺ,...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img