Monday, December 15, 2025

Uncategorized

കോവിഡ് 19, നിര്‍ണായക പ്രഖ്യാപനവുമായി ബി.സി.സി.ഐ

മുംബൈ (www.mediavisionnews.in): കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ബിസിസിഐ. ഇന്ത്യയില്‍ എല്ലാ ആഭ്യന്തരമത്സരങ്ങളും നിര്‍ത്തിവെച്ചതായി ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎല്‍ നീട്ടിവെച്ചതിനു പിന്നാലെയാണ് ആഭ്യന്തരമത്സരങ്ങള്‍ നിര്‍ത്തി വെയ്ക്കുന്നതായി ബിസിസിഐ അറിയിച്ചത്. ഇറാനി കപ്പ്, വനിതാ ഏകദിന ചലഞ്ചര്‍ ട്രോഫി, വനിതാ അണ്ടര്‍ 19 നോക്കൗട്ട് ടൂര്‍ണമെന്റ്, വനിതാ അണ്ടര്‍ 19 ടി-20 ലീഗ്, സൂപ്പര്‍...

ജാഗ്രതയോടെ ഗൾഫ് നാടുകൾ; നാട്ടിൽപോയവർക്ക് തിരിച്ചെത്തും വരെ അവധി നൽകി

സൗദി: (www.mediavisionnews.in) കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതയോടെ ഗൾഫ് രാജ്യങ്ങൾ. നാട്ടിൽ പോയി മടങ്ങിയെത്താൻ കഴിയാത്തവർക്ക് തിരിച്ചു വരുന്നതുവരെ ഔദ്യോഗിക അവധി നൽകും. ഐടി മേഖലയിലുള്ളവർക്ക് നാട്ടിലിരുന്നും ജോലി ചെയ്യാം. സൗദിയിൽ കുടുങ്ങിയ സന്ദർശകർക്കു വിസാ കാലാവധി നീട്ടിനൽകും. രാജ്യം വിടാതെ തന്നെ വിസ പുതുക്കാം. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കപ്പൽ സർവീസുകളും നിർത്തി....

വുഹാനില്‍ നിന്ന് ശുഭവാര്‍ത്ത; താത്ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി, രോഗികള്‍ ആശുപത്രി വിട്ടു; ചൈന കൊവിഡ് 19 നേരിട്ട വിധം

ബെയ്ജിങ് (www.mediavisionnews.in):കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യ സാധാരണ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് 19 രോഗബാധയുണ്ടായ ശേഷം ആദ്യമായി പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. ദിവസക്കണക്കിൽ നോക്കുകയാണെങ്കിൽ കഴിഞ്ഞ ദിവസം എട്ടുപേർക്കു മാത്രമാണ് വൈറസ് ബാധിച്ചത്. വൈറസ് ബാധയെ തുടർന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ...

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം, ദല്‍ഹി പൊലീസിന് മാത്രം ഒന്നുമറിയില്ല; രാജ്യസഭയില്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍. ദല്‍ഹി കലാപം മനപ്പൂര്‍വം സംഘടിപ്പിച്ച ഒന്നായിരുന്നുവെന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ പറഞ്ഞു. ‘ഡൊണാള്‍ഡ് ട്രംപിന്റെ സ്വാഗത ചടങ്ങും മറ്റ് ആഘോഷങ്ങളും സംഘടിപ്പിച്ചതിന് സമാനമായി സംഘടിപ്പിച്ചതാണ് ദല്‍ഹി കലാപവും. നിങ്ങള്‍ പശുസംരക്ഷണത്തിനായി എല്ലാം ചെയ്യുന്നു. മനുഷ്യജീവന് വേണ്ടി...

കൊവിഡ് 19: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കാന്‍ സാധ്യത; ഇന്‍റ‍ർനെറ്റ് സേവനങ്ങളുടെ നിലവാരമുറപ്പാക്കാൻ നടപടിയുമായി സർക്കാർ

തിരുവനന്തപുരം (www.mediavisionnews.in) : നോവൽ കോറോണ വൈറസ് ( കൊവിഡ് 19) പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻകരുതൽ നടപടികളുടെയും ഭാഗമായി സംസ്ഥാനം ക‌ർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തവേ ഇൻ്റ‍‌ർനെറ്റ് ബാൻഡ് വിഡ്ത്ത് ലഭ്യത ഉറപ്പിക്കാൻ നടപടികളുമായി സർക്കാർ. കൂടുതൽ പേർ ക്വാറൻ്റൈൻ നടപടികളുടെ ഭാഗമായി വീടുകളിൽ ചെലവഴിക്കുന്നത് മൊത്തത്തിലുള്ള ഇന്‍റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കുമെന്നതിനാൽ ബാൻഡ് വിഡ്ത്ത് , കണക്ടിവിറ്റി...

മാസ്കുകൾ കിട്ടാനില്ല, സ്റ്റോക്കുള്ളവർ വിൽക്കുന്നത് ഇരട്ടിയിലധികം വിലയ്ക്ക്; ടവലുകൾക്കും വൻഡിമാൻഡ്

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് മാസ്കുകളും  ഹാന്‍ഡ് സാനിറ്റൈസറുകളും കിട്ടാനില്ലാത്ത അവസ്ഥ.  ഇതോടെ ടവൽ വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആവശ്യകതയനുസരിച്ച് ഉല്‍പാദനം നടക്കാത്തതാണ് മാസ്‌കുകളുടെ പ്രതിസന്ധിക്കു കാരണം. മുന്‍കൂര്‍ പണം അടച്ചിട്ടും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ആശുപത്രികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് എന്‍ 95, ത്രീ ലെയര്‍...

കൊറോണവൈറസ് അംബാനിയെയും ചതിച്ചു; സുപ്രധാന സ്ഥാനം നഷ്ടമായി

മുംബൈ: (www.mediavisionnews.in) ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടപ്പെട്ടു. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടമാണ് മുകേഷ് അംബാനിക്ക് തിരിച്ചടിയായത്. ഒറ്റ ദിവസം 580 കോടി ഡോളറാണ്( 43,000 കോടി ഇന്ത്യന്‍ രൂപ) മുകേഷ് അംബാനിക്ക് നഷ്ടമായത്. ആഗോള ഓഹരി വിപണിയിലെ...

മധ്യപ്രദേശില്‍ 22-ാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയും രാജിവെച്ചു; കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടം

ഭോപ്പാല്‍: (www.mediavisionnews.in) ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മധ്യപ്രദേശിലെ 22-ാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയും രാജിവെച്ചു. ഹാട്പിപ്ല്യയിലെ മനോജ് ചൗധരി എന്ന എം.എല്‍.എയാണ് രാജിവെച്ചത്. തുള്‍സി സിലാവത്ത്, ഗോവിന്ദ് സിംദ് രജ്പുത്, പ്രഭുറാം ചൗധരി, ഇമാര്‍തി ദേവി, പ്രദ്യുന്‍മ സിംഗ് ഥോമര്‍, മഹേന്ദ്ര സിംഗ് സിസോദിയ, ഹര്‍ദീപ് സിംഗ് ദാംഗ്, ബജേന്ദ്രസിംദ് യാദവ്, ജസ്പാല്‍ ജാജി,...

ഖത്തറിൽ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും

ഖത്തർ: (www.mediavisionnews.in) ഖത്തറിൽ മൂന്ന് കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം 18 ആയി. ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് അടച്ചിടുക. സർക്കാർ, സ്വകാര്യ സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവക്കെല്ലാം...

മഞ്ചേശ്വരം കെ.എം.സി.സി സ്ഥാപക നേതാവിന് ആദരവ്

റിയാദ്: (www.mediavisionnews.in) കെ.എം.സി.സി റിയാദ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റി സ്ഥാപക നേതാവായ മുഹമ്മദ് കുഞ്ഞി കരക്കണ്ടത്തെ  മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ധീൻ ആദരിച്ചു. ആധുനിക സംവിധാനങ്ങളോ സാമൂഹ്യ മാധ്യമങ്ങളോ സജീവമല്ലാത്ത രണ്ട് പതിറ്റാണ്ട് മുമ്പ് റിയാദിൽ ചിതറിക്കിടന്ന മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് പ്രവർത്തകരെ കണ്ടെത്തി സംഘടന സംവിധാനിക്കുന്നതിലുള്ള മുഹമ്മദ് കുഞ്ഞിയുടെ പങ്കിനെ...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img