Saturday, July 12, 2025

Tech & Auto

ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യതയ്ക്ക് പ്രധാന്യം, ഫീച്ചറുകൾ ശക്തമാക്കി വാട്സ്ആപ്പ്

വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല.  വ്യൂ വൺസ് മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ കഴിയൂ. കുറച്ചു...

നോക്കിയ പണികൊടുത്തു; സ്മാര്‍ട്‌ഫോണ്‍ വില്‍പന നിര്‍ത്തിവെച്ച് ഓപ്പോയും വണ്‍പ്ലസും

ജര്‍മനിയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പന നിര്‍ത്തിവെച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായ ഓപ്പോയും വണ്‍പ്ലസും. നോക്കിയക്കെതിരായ ഒരു കേസില്‍ പരാജയപ്പെട്ടതോടെയാണ് ഇരു കമ്പനികളും രാജ്യത്തെ ഫോണ്‍ വില്‍പന നിര്‍ത്തിവെച്ചത്. 4ജി, 5ജി സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്ന തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതിക വിദ്യ ലൈസന്‍സില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് നോക്കിയ ഇരു കമ്പനികള്‍ക്കുമെതിരെ കേസ് നല്‍കിയിരുന്നു. ഈ കേസില്‍ നോക്കിയയ്ക്ക് അനുകൂലമായി വിധി...

വീണ്ടും 3 ഫീച്ചറുകൾ കൂടി വാട്ട്‌സ് ആപ്പിൽ വരുന്നു; പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. നമ്മൾ വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന...

‘ലോഗിന്‍ അപ്രൂവല്‍’ വരുന്നു; ഇന്‍സ്റ്റാഗ്രാമിനെയും ഫെയ്‌സ്ബുക്കിനേയും പോലെ വാട്‌സാപ്പും

വാട്‌സാപ്പ് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം കൈമാറുന്നതിന് പുറമെ ഓഫീസുകളിലെ ഔദ്യോഗിക വിവര കൈമാറ്റങ്ങള്‍ക്കും ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കും പണമിടപാടുകള്‍ക്കുമെല്ലാം വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഉപയോഗം ഈ രീതിയില്‍ പ്രാധാന്യം അര്‍ഹിക്കുന്നതുകൊണ്ടു തന്നെ വാട്‌സാപ്പ് അക്കൗണ്ടുകളുടെ സുരക്ഷ അതിപ്രധാനമാണ്. അതിന് വേണ്ടി 'ലോഗിന്‍ അപ്രൂവല്‍' എന്ന പേരില്‍ പുതിയൊരു...

ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് പുറത്തിറക്കി വോൾവോ

ആഡംബര വാഹന നിർമാതാക്കളായ വോൾവോ അവരുടെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ബസുകൾ ഇന്ത്യയിൽ പുറത്തിറക്കി. വോൾവോ 9600 പ്ലാറ്റ്‌ഫോമിൽപ്പെട്ട ഈ ബസ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണെന്നാണ് വോൾവോയുടെ അവകാശവാദം. 15 മീറ്റർ നീളമുള്ള ഈ ബസിൽ 55 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. 40 ബെർത്തുകൾ ഉണ്ടാകും. 1.5 മീറ്റർ നീളമുള്ള മറ്റൊരു...

കാര്‍ ഉടമകള്‍ അറിയാന്‍, നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍!

ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എങ്ങനെയാണ് ഉയർന്ന സ്ഥാനത്ത് നിൽക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ റോഡുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുടേയും സുരക്ഷിത വാഹനങ്ങളുടേയും ആവശ്യകതയും അദ്ദേഹം ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നു. അതിനാൽ, യാത്രാ വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ഗൗരവമായി...

ജൂൺ മാസത്തിൽ മാത്രം ഇന്ത്യയിൽ 22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്‌ആപ്പ്

22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്‌ആപ്പ്. വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍, വ്യാജവാര്‍ത്തകള്‍ എന്നിവയില്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതിനെച്ചൊല്ലി നിരവധി സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് പുത്തന്‍ നടപടിക്രമം നിലവില്‍ വന്നത്. വിവിധ പരാതികള്‍, നിയമലംഘനം എന്നിവ കണക്കിലെടുത്താണ് വാട്‌സാപ്പിന്റെ നടപടി. മെയ് മാസത്തില്‍ 19 ലക്ഷവും, എപ്രിലില്‍ 16 ലക്ഷവും മാര്‍ച്ചില്‍...

അഡ്മിന് കൂടുതല്‍ അധികാരം; ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് 'ഡിലീറ്റ് ഫോര്‍ എവരിയോണ്‍'ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങല്‍ മെസ്സേജ് ഡിലീറ്റ് ചെയ്‌തെന്ന് ഗ്രൂപ്പിലെ മറ്റു...

ഈ വര്‍ഷം തന്നെ എല്ലാവരുടേയും മൊബൈല്‍ നിരക്കുകള്‍ ഉയരും; കാരണം 5ജി

രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഈ വര്‍ഷം തന്നെ താരിഫ് നിരക്കുകളില്‍ നാല് ശതമാനം വര്‍ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്‌പെക്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. സ്‌പെക്ട്രം യൂസേജ് ചാര്‍ജുകളിലൂടെ (എസ്.യു.സി.) വലിയ ലാഭം ലഭിക്കുമെന്നതിനാല്‍ 5ജി തരംഗങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിക്കാതെ വന്ന വലിയ ചെലവുകള്‍ നികത്താന്‍ 2022-ല്‍ തന്നെ കമ്പനികള്‍ക്ക് താരിഫ്...

ഒരു കാര്യത്തിന്‍റെ സത്യം അറിയാന്‍ 54 ശതമാനം ഇന്ത്യക്കാര്‍ തിരയുന്നത് സോഷ്യല്‍ മീഡിയയില്‍

ലണ്ടന്‍:  ഇന്ത്യയിലെ 54 ശതമാനം ആളുകളും ഒരു കാര്യത്തിന്‍റെ  വസ്തുതകൾ തെരയുന്നത് സോഷ്യൽ മീഡിയയിലിലാണെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിന്‍റെ (ഒയുപി) ആഗോള പഠനമനുസരിച്ചാണ് റിപ്പോർട്ട്. ഗവേഷണത്തിന്‍റെ ഭാഗമായി നടത്തിയ 'ദ മാറ്റർ ഓഫ് ഫാക്റ്റ്' എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങൾ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്. തെറ്റായ അവകാശവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img