Tuesday, April 30, 2024

Tech & Auto

മൊബൈൽ ​താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യ​ത്ത് മൊബൈൽ ഫോൺ ​താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ താരിഫുകൾ 20 ശതമാനം വരെ വർദ്ധിപ്പി​ക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. 2024 ന്റെ പകുതിയോടെ തന്നെ പ്രതിമാസ പ്ലാനുകൾക്ക് നിലവിലത്തേക്കാൾ കൂടുതൽ പണം നൽകേണ്ടിവരും. 5G-അടിസ്ഥാനത്തിലാകും താരിഫുകൾ പരിഷ്കരിച്ച് അവതരിപ്പിക്കുകയെന്നാണ് സൂചന. ആഗോള ബ്രോക്കറേജ് സ്ഥാപനമായ...

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്, ഇത് കിടുക്കും; നിയർ ബൈ ഷെയറിന് സമാനമായ സൗകര്യം

അടുത്തിടെയായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സാപ്പ് പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണുകളിലെ 'നിയർ ബൈ ഷെയർ'ന് സമാനമായ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ 'ഷേക്ക്' ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും. ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ....

കാത്തിരുന്ന ഫോൺ വാങ്ങാൻ ഇതിലും മികച്ച അവസരമില്ല! ബജറ്റ് വിലയിൽ കിക്കിടിലൻ ഓഫറുകൾ ആമസോണിലും ഫ്ലിപ്കാർട്ടിലും

റിപ്പബ്ലിക് ദിന സ്പെഷ്യൽ ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും. സ്മാർട്ട്ഫോണുകള്‌ക്കായി ആകർഷകമായ ഓഫറുകളാണ് ഇരു കമ്പനികളും വാഗ്ദാനം ചെയ്യുന്നത്.  ക്യാമറ,ഗെയ്മിംഗ്, പെർഫോമെൻസ് തുടങ്ങിയ ഫീച്ചറുകൾ ലക്ഷ്യം വയ്ക്കുന്ന മിഡ് റേഞ്ച്, ബജറ്റ് ഫോൺ വാങ്ങാൻ താല്പര്യമുള്ളവർക്കുള്ള സുവർണാവസരമാണിത്. 20000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകളാണ് വിപണിയിലുള്ളത്. മോട്ടറോള ജി34,പോക്കൊ എം6, വൺപ്ലസ് നോർഡ് സിഇ...

നാണയത്തേക്കാള്‍ ചെറുത്, ഇനി ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യേണ്ട!; 50 വര്‍ഷം ലൈഫുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി

ന്യൂഡല്‍ഹി:ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാതെ തന്നെ 50 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ അവകാശവാദം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റാവോള്‍ട്ട് എന്ന കമ്പനിയാണ് ന്യൂക്ലിയര്‍ അധിഷ്ഠിത ബാറ്ററി വികസിപ്പിച്ചതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാണയത്തേക്കാള്‍ ചെറിയ ബാറ്ററിയാണ് വികസിപ്പിച്ചത്. 63 ഐസോടോപ്പുകളെ നാണയത്തേക്കാള്‍ ചെറിയ മോഡ്യൂള്‍ ആക്കി...

ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഫ്ലിപ്കാർട്ടില്‍ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച ഓഫറുകള്‍. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സെയില്‍ ജനുവരി 14നാണ് ആരംഭിക്കുന്നത്, 19ന് അവസാനിക്കുകയും ചെയ്യും. ഫ്ലിപ്കാർട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് ജനുവരി 13 മുതല്‍ ഓഫർ ലഭിക്കും. ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉപകരണങ്ങള്‍ക്ക് വലിയ ഓഫറുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യകിച്ച് ഐഫോണ്‍...

വാട്സാപ്പിൽ ഇനി സ്വന്തമായി സ്റ്റിക്കറുകൾ ഉണ്ടാക്കാം, പുതിയ അപ്ഡേറ്റ്

സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ സംസാരം കൂടുതൽ രസകരമാക്കാൻ ഫോട്ടോകളിൽനിന്നും സ്റ്റിക്കറുകൾ നിർമിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഫീച്ചർ ഐഓഎസിൽ വാട്സാപ്പ് അവതരിപ്പിച്ചു. മുൻപ് ഗാലറിയിൽനിന്നും അല്ലെങ്കിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകളിൽനിന്നും സൃഷ്ടിച്ചു അപ്​ലോഡ് ചെയ്യേണ്ടിയിരുന്നു. ഒരിക്കൽ നിർമിച്ചാൽ വീണ്ടും അയയ്ക്കുന്നതിനായി സ്റ്റിക്കറുകൾ സ്വയം സ്റ്റിക്കർ ട്രേയിൽ സംരക്ഷിക്കപ്പെടും. ഐഓഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലായിരിക്കും ഈ സംവിധാനം ഉണ്ടായിരിക്കുക. പഴയ ഐഓഎസ്...

ലാപ്ടോപ്പും മൊബൈലും ടിവിയുമൊക്കെ വാങ്ങുന്നവര്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കൂ; വലിയ വിലക്കുറവ് വരുന്നു

ഇ-കൊമേഴ്സ് കമ്പനികളുടെ അടുത്ത വ്യപാര ഉത്സവത്തിനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഷോപ്പിങ് പ്രേമികള്‍. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ആമസോണും ഫ്ലിപ്‍കാര്‍ട്ടും വലിയ ഓഫറുകളോടെ എല്ലാ വര്‍ഷവും നടത്തുന്ന സെയിലുകള്‍ അടുത്ത പത്ത് ദിവസത്തിനകം തുടങ്ങാനിരിക്കെ ഓഫറുകളെക്കുറിച്ചുള്ള ചില സൂചനകളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2024 പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോഷണല്‍ വെബ്‍പേജ് സജീവമായിക്കഴിഞ്ഞു. സാധരണയായി സ്മാര്‍ട്ട്...

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; സൂചന നല്‍കി എന്‍സിപിഐ

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. മേധാവി ദിലീപ് അസ്ബെ.അതേസമയം യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത് പ്രാബല്യത്തില്‍ വന്നേക്കും. അടുത്തകാലത്തായി യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമെന്ന തരത്തില്‍ പ്രചരണം ശക്തമാണ്. അതിനിടെയാണ്...

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ‘വാട്ട്സ്ആപ്പില്‍’ കിട്ടില്ല ഇതൊന്നും.!

ദില്ലി: പുതിയ അപ്ഡേറ്റുമായി ടെലിഗ്രാമെത്തിയെന്ന് റിപ്പോർട്ടുകൾ. ഇക്കുറി ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാൻ രാജ്യത്തുടനീളമുള്ള നിരവധി പേർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. പുതിയ യൂസർ ഇന്റർഫേസ് കുറച്ച് റിസോഴ്സുകൾ...

രാജ്യത്ത് 71 ലക്ഷം വാട്സ്ആപ് അക്കൗണ്ടുകള്‍ റദ്ദാക്കി; നടപടി പുതിയ ഐടി നിയമപ്രകാരം

ന്യൂഡല്‍ഹി: ഈ വര്‍ഷം നവംബറില്‍ രാജ്യത്ത് 71 ലക്ഷത്തിലധികം വാട്സ്ആപ് ആക്കൗണ്ടുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. 2021ലെ പുതിയ വിവര സാങ്കേതിക നിയമം അനുസരിച്ചാണ് നടപടിയെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വാട്സ്ആപിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവില്‍ ആകെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വാട്സ്ആപിന്റെ പ്രതിമാസ കണക്കുകളിലാണ് വിലക്കേര്‍പ്പെടുത്തിയ...
- Advertisement -spot_img

Latest News

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയുടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം

അബുദാബി: മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയുടെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പ്രത്യേകിച്ച് റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍...
- Advertisement -spot_img