കാത്തിരുന്ന ഫോൺ വാങ്ങാൻ ഇതിലും മികച്ച അവസരമില്ല! ബജറ്റ് വിലയിൽ കിക്കിടിലൻ ഓഫറുകൾ ആമസോണിലും ഫ്ലിപ്കാർട്ടിലും

0
156

റിപ്പബ്ലിക് ദിന സ്പെഷ്യൽ ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും. സ്മാർട്ട്ഫോണുകള്‌ക്കായി ആകർഷകമായ ഓഫറുകളാണ് ഇരു കമ്പനികളും വാഗ്ദാനം ചെയ്യുന്നത്.  ക്യാമറ,ഗെയ്മിംഗ്, പെർഫോമെൻസ് തുടങ്ങിയ ഫീച്ചറുകൾ ലക്ഷ്യം വയ്ക്കുന്ന മിഡ് റേഞ്ച്, ബജറ്റ് ഫോൺ വാങ്ങാൻ താല്പര്യമുള്ളവർക്കുള്ള സുവർണാവസരമാണിത്. 20000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകളാണ് വിപണിയിലുള്ളത്. മോട്ടറോള ജി34,പോക്കൊ എം6, വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്,ലാവാ അഗ്നി 2 തുടങ്ങിയ ഫോണുകളാണ് ഈ വിലയ്ക്ക് ലഭ്യമാകുന്നത്.

അടുത്തിടെ പുറത്തിറക്കിയ മോട്ടറോള  മികച്ച ബജറ്റ് ഫോണാണ് ജി34. സ്നാപ്ഡ്രാഗൺ 695ൽ പ്രവർത്തിക്കുന്ന ഫോൺ, നിയർ-സ്റ്റോക്ക് ആൻഡ്രോയിഡ് 14 ന്റെ എക്സ്പീരിയൻസ് നല്കും. 6.5 ഇഞ്ച് എൽഇഡി സ്‌ക്രീൻ, 50 MP പ്രൈമറി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഫോണിനുണ്ട്. 10,999 രൂപ മുതലാണ് ഇതിന്റെ വില തുടങ്ങുന്നത്.  5ജി സേവനം ലഭിക്കുന്ന മികച്ച  ബജറ്റ് ഫോണാണ് പോക്കോ എം6.  ഡൈമൻസിറ്റി 6100+ പ്രൊസസറാണ് ഇതിന്റെ പ്രത്യേകത. എം6-ൽ, 50MPക്യാമറയും 6.75 ഇഞ്ച് എൽ ഇ ഡി സ്ക്രീനും ഇതിനുണ്ട്.  9,999 രൂപയാണ് ഇതിന്റെ തുടക്കവില.

യൂസർ എക്സ്പീരിയൻസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കുള്ള ബെറ്റർ ഓപ്ഷനാണ് മിഡ് റേഞ്ച് ഫോണിന്റെ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്. ഓക്സിജൻ ഒഎസ് 13.1 ൽ പ്രവർത്തിക്കുന്ന നോർഡ് സിഇ 3 ലൈറ്റ്, രണ്ട് വർഷത്തെ ഒഎസ് അപ്ഡേറ്റുകൾ നല്കുന്നുണ്ട്. 19,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

മികച്ച ഓൾറൗണ്ടർ ഇന്ത്യൻ ബ്രാൻഡാണ് ലാവാ അഗ്നി 2. ഹൈ റിഫ്രഷ് റേറ്റ്, കർവ്ഡ് സ്ക്രീൻ, ഗ്ലാസ്സ് ബാക്ക്, ഡൈമെയ്‌ൻസിറ്റി 7050 പ്രൊസസർ, സ്റ്റോക്ക് ആൻഡ്രോയിഡ്, 67W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഫോൺ വാഗ്ദാനം ചെയ്യുന്നു. 19,999 രൂപയാണ് ഇതിന്റെ ആമസോണിലെ വില.

6000 എം എ എച്ച് ബാറ്ററി, ഹൈ റിഫ്രഷ് റേറ്റ്, അമോൾ‍ഡ് സ്ക്രീൻ  8MP അൾട്രാവൈഡ് ക്യാമറ, 2MP മാക്രോലെൻസ്, 59MP പ്രൈമറി ക്യാമറ തുടങ്ങിയ ഫീച്ചറുകളുള്ള ഫോണാണ് സാംസങ് ഗാലക്സി എം 34. 15,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here