Monday, May 20, 2024

Tech & Auto

കോംപാക്ട് സെഡാനായ അമെയ്‌സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു

ന്യൂഡല്‍ഹി (www.mediavisionnews.in): ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന് തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു. 7,290 അമെയ്‌സ് കാറുകളാണ് ഹോണ്ട തിരികെ വിളിക്കുന്നത്. തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സുകളുടെ ഉടമകളുമായി ഈ മാസം 26 മുതല്‍ ഹോണ്ട നേരിട്ട് ബന്ധപ്പെട്ട് അടുത്തുള്ള ഹോണ്ട സര്‍വീസ് സെന്ററില്‍ വാഹനം എത്തിക്കാന്‍ നിര്‍ദേശം നല്‍കും. 2018 ഏപ്രില്‍ 17 നും മേയ്...

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

ന്യൂഡല്‍ഹി (www.mediavisionnews.in): വാട്സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്. സ്റ്റെപ്പ് 1: 7349389104 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക. സ്റ്റെപ്പ് 2: വാട്സ്ആപ്പ് തുറക്കുക. സ്റ്റെപ്പ് 3: ഇനി...

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഐഫോണിന് വിലക്ക് വീണേക്കും

ന്യൂഡല്‍ഹി (www.mediavisionnews.in): ട്രായിയുടെ ഡിഎന്‍ഡി മൊബല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ഐഒഎസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഐഫോണിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചന. സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള മൊബൈല്‍ ആപ്പാണ്. ഐഒഎസ് സ്റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. എയര്‍ടെല്ലും വോഡഫോണും അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍...

പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ കഴിയുന്ന മൊബൈല്‍ പ്രൊജക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോണി

ന്യൂഡല്‍ഹി (www.mediavisionnews.in):എവിടേയ്ക്കും എടുത്തു കൊണ്ടു പോകാന്‍ കഴിയുന്ന കുഞ്ഞന്‍ മൊബൈല്‍ പ്രൊജക്ടര്‍ സോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. എം.പി – സി.ഡി വണ്‍ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടര്‍ ഓഗസ്റ്റ് 3 മുതല്‍ വിപണിയില്‍ ലഭ്യമാവും. 29,990 രൂപയാണ് പ്രൊജക്ടറിന്‍റെ വിപണി വില. ഏത് പ്രതലവും ഈ കുഞ്ഞന്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്ക്രീനാക്കി മാറ്റാന്‍ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് സോണി എം.പി...

ഇന്ത്യയില്‍ നിന്ന് പാഠം പഠിച്ച് വാട്‌സ് ആപ്പ്: മെസേജ് ഫോര്‍വേഡിങ്ങിന് നിയന്ത്രണം

ന്യൂഡല്‍ഹി (www.mediavisionnews.in): സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് മേസേജ് ഫോര്‍വേഡിങ് സംവിധാനത്തില്‍ വാട്‌സ് ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നു. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കാത്ത രീതിയിലുള്ള സംവിധാനമാണ് വാട്‌സആപ്പ് നടപ്പിലാക്കുന്നത്. സന്ദേശങ്ങള്‍ക്ക് പുറമെ, വീഡിയോകളും ഇമേജുകളും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഫോര്‍വേഡ്...

വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട് വരുന്നു

ന്യൂഡല്‍ഹി (www.mediavisionnews.in):പുതിയ നൂറ് രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും. വയലറ്റ് നിറത്തിലായിരിക്കും നോട്ട് പുറത്തിറങ്ങുക എന്നാണ് വിവരം. നിലവില്‍ പ്രചാരത്തിലുള്ള നോട്ടിനേക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. പുതിയ നോട്ടുകള്‍ ഇറക്കിയാലും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ല. 2005ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. നോട്ടിന്റെ ഒരു വശത്ത് യുനെസ്‌കോയുടെ ലോക...

ഫെയിം പദ്ധതിക്കായി പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യുദല്‍ഹി (www.mediavisionnews.in):രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫെയിം പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്കുള്ള ധനസമാഹരണത്തിനാണ് ഇങ്ങനെയുള്ള ഒരു നീക്കം. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍...

ലാൻഡ്​ റോവറി​നെ അടിസ്ഥാനമാക്കി ടാറ്റ ഹാരിയർ

മുംബൈ (www.mediavisionnews.in): 2018ൽ ചർച്ചയായ കാറുകളുടെ പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്ന മോഡലുകളിലൊന്നാണ്​ ടാറ്റയുടെ എച്ച്​.5എക്​സ്​. കഴിഞ്ഞ ഒാ​േട്ടാ എക്​സ്​പോയിൽ ടാറ്റ കൺസെപ്​റ്റ്​ അവതരിപ്പിച്ചത്​ മുതൽ കാറിനെ കുറിച്ചുള്ള വാർത്തകൾ സജീവമായിരുന്നു. ഒാ​േട്ടാ എക്​സ്​പോയിൽ അവതരിപ്പിച്ച മോഡലിൽ നിന്ന്​ കാര്യമായ മാറ്റങ്ങളില്ലാതെ  എച്ച്​.5 എക്​സ്​ വിപണിയിലെത്തുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ​. പുതിയ കാറി​​െൻറ പേര്​ പ്രഖ്യാപിക്കുന്നതിന്​ മുന്നോടിയായി ടീസർ...

ഐഫോണ്‍ പണക്കാരന്‍റെ ചിഹ്നമെന്ന് പഠനം

ലണ്ടന്‍ (www.mediavisionnews.in):  ഒരാള്‍ പണമുള്ളയാളാണോ എന്ന് എളുപ്പം മനസിലാക്കുവാന്‍ അയാളുടെ കയ്യില്‍ ഐഫോണ്‍ ഉണ്ടോ എന്ന് നോക്കിയാല്‍ മതിയെന്ന് സാമ്പത്തിക വിദഗ്ധര്‍. യുണിവേഴ്സിറ്റ് ഓഫ് ചിക്കാഗോ നടത്തിയ പഠനമാണ്. ഐഫോണ്‍ പണക്കാരുടെ ചിഹ്നമാണെന്ന കണ്ടെത്തലിന് പിന്നില്‍. ചിക്കാഗോ യൂണിവേഴ്സിറ്റിയും അമേരിക്കയുടെ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചും ചേര്‍ന്നാണ് ജീവിത രീതികള്‍ എങ്ങനെ ഒരു വ്യക്തിയുടെ...

ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്ചൂണറും തിരികെ വിളിച്ച്‌ ടൊയോട്ട

ബെംഗളുരു (www.mediavisionnews.in): ഫ്യുവൽ ഹോസിലെ പ്രശ്നം കാരണം ഇന്നോവ ക്രിസ്റ്റ, ഫോർച്ചൂണർ എസ്.യു.വി എന്നീ മോഡലുകൾ തിരിച്ചുവിളിച്ച് ടൊയോട്ട. തങ്ങളുടെ 2628 യൂണിറ്റുകൾക്ക് ഇത് സംബന്ധിച്ച് ബംഗളൂരു ആസ്ഥാനമായ ടൊയോട്ട കിർലോസ്കർ കമ്പനി നോട്ടീസ് നൽകി. 2016 ജൂലായ് 18 മുതൽ 2018 മാർച്ച് 22 വരെ നിർമ്മിച്ച പെട്രോളിലുള്ള മോഡലുകളാണ് തിരികെ വിളിക്കുന്നത്. ഈ വർഷം...
- Advertisement -spot_img

Latest News

ഉപ്പള ഗേറ്റില്‍ വീണ്ടും അപകടം; ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും...
- Advertisement -spot_img