ഖത്തർ ഫിഫ ലോകകപ്പിലെ പ്രഥമ ഫാൻ കപ്പ് സ്വന്തമാക്കി പോളണ്ട്. ദോഹ അൽ ബിദ സ്റ്റേഡിയത്തിൽ നടന്ന ആരാധകരുടെ മൽസരത്തിലാണ് പോളണ്ട് ചാംപ്യൻമാരായത്.
ഗ്രൂപ്പ് ഘട്ടം, നോക്ക്-ഔട്ട് റൗണ്ടുകള്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ ഫിഫ ലോകകപ്പ് മൽസരങ്ങളുടെ അതേ മാതൃകയിലാണ് ഫാന്‍സ് കപ്പും സംഘടിപ്പിച്ചത്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി...
ബ്രസീലില്‍ നടന്ന 2014 ലെ ലോകകപ്പ്. സെമിയില്‍ അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും നേര്‍ക്കുനേര്‍. നിശ്ചിത സമയത്തും, എക്സ്ട്ര ടൈമിലും ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക്. ഒടുക്കം ഡച്ചുകാരുടെ നെഞ്ച് തകര്‍ത്ത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയുടെ വിജയം.
2018 ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാതിരുന്ന നെതര്‍ലന്‍ഡ്സിന് ഖത്തറിലെക്കെത്താന്‍ നീണ്ട എട്ട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി...
ദോഹ: ലോകകപ്പില്‍ നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിന് ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഏഷ്യന്‍ വീര്യവുമായി എത്തിയ കൊറിയ യൂറോപ്യന്‍ വമ്പന്മാരെ ഞെട്ടിച്ചത്. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, കൊറിയ ആദ്യ ഗോള്‍ നേടിയത് കോര്‍ണറിനിടെയുള്ള റൊണാള്‍ഡോയുടെ പിഴവില്‍ നിന്നായിരുന്നു....
റാവല്‍പിണ്ടി: വിക്കറ്റുകള്‍ വീഴ്ത്താനും ബാറ്റര്‍മാരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിക്കുന്ന പന്തുകള്‍ എറിയാനും ക്രിക്കറ്റില്‍ ധാരാളം തന്ത്രങ്ങള്‍ പുറത്തെടുക്കുന്നവരെ കാണാറുണ്ട്. എന്നാല്‍, പാകിസ്ഥാനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ 'കുതന്ത്രം' കണ്ട് കാണികളടക്കം ഒന്ന് അമ്പരുന്നു. മത്സരത്തിന്‍റെ 73-ാം ഓവറിലാണ് സംഭവം. റോബിന്‍സണ്‍ ആണ് ബൗള്‍ ചെയ്യാന്‍ എത്തിയത്.
ഈ സമയം ജാക്ക് ലീച്ചിനെ അടുത്തേക്ക്...
ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് ഉമ്രാനെ ടീമിലേക്ക് വിളിച്ചത്. തോളിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് താരം. ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. നാളെയാണ് ആദ്യ മത്സരം. അതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി...
ദോഹ: മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഒരു താരം ഇത്രയധികം സന്തോഷത്തോടെ രാജ്യത്തിന്റെ ഹീറോയായി ഗ്രൗണ്ട് വിടുന്ന കാഴ്ച ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. ബ്രസീലിനെതിരായ നിര്‍ണായക മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കിട്ടി മടങ്ങിയ കാമറൂണ്‍ നായകന്‍ വിന്‍സന്റ് അബൂബക്കറാണ് ഇത്തരത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നത്. ഇഞ്ചുറി ടൈമിലെ അവിശ്വസനീയമായ ഹൈഡ്ഡര്‍ ഗോളിലൂടെ അബൂബക്കര്‍ കാമറൂണിനെ...
ദോഹ: ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിന് മുമ്പായി ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിൽ പരാതി ഉന്നയിച്ച് അർജന്റീന. ഗ്രൂപ്പിലെ അവസാന മത്സരത്തിന് ശേഷം 48 മണിക്കൂറിനുള്ളിൽ പ്രീക്വാർട്ടർ കളിക്കേണ്ടി വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണി പറഞ്ഞു. പോളണ്ടിനെതിരെ മത്സരം അവസാനിച്ചത് രാത്രി 10 മണിക്കാണ് (ദോഹ സമയം). ഓസ്ട്രേലിയ അവരുടെ മത്സരം കളിച്ചത്...
ദോഹ: വമ്പന്മാരായ ബ്രസീലിനെ ലോക വേദിയിൽ തളച്ച് കാമറൂണിന്റെ വിരോചിത മടക്കം. ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളിൽ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂൺ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്രസീൽ നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. സെർബിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം നേടി സ്വിറ്റ്സർലാൻഡും അവസാന 16ലേക്ക് കുതിച്ചു....
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...